Jump to content

ഫർണ ഫീയാ ദേശീയോദ്യാനം

Coordinates: 5°3′30″S 37°30′39″W / 5.05833°S 37.51083°W / -5.05833; -37.51083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫർണ ഫീയാ ദേശീയോദ്യാനം
Parque Nacional da Furna Feia
Entrance of the main cave
Map showing the location of ഫർണ ഫീയാ ദേശീയോദ്യാനം
Map showing the location of ഫർണ ഫീയാ ദേശീയോദ്യാനം
Nearest cityMossoró, Rio Grande do Norte
Coordinates5°3′30″S 37°30′39″W / 5.05833°S 37.51083°W / -5.05833; -37.51083
Area8,518 hectares (21,050 acres)
DesignationNational park
Established5 June 2012

ഫർണ ഫീയാ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Furna Feia) ബ്രസീലിലെ റിയോ ഗ്രാൻഡേ ഡൊ നോർട്ടെ സംസ്ഥാനത്ത് ഒരു വലിയ ഗുഹാ സംവിധാനം അടങ്ങിയിരിക്കുന്ന ദേശീയോദ്യാനമാണ്.

ചരിത്രം

[തിരുത്തുക]

ഫർണ ഫീയ ദേശീയോദ്യാനം റിയോ ഗ്രാൻഡേ ഡൊ നോർട്ടെയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്. ഈ മേഖലയിലെ ഖനന പ്രവർത്തനങ്ങളുടെ (പ്രധാനമായും സിമന്റ് നിർമ്മാണത്തിനുള്ള ചുണ്ണാമ്പു കല്ലുകൾ) പ്രതിരോധം കാരണമായി ദേശീയോദ്യാനത്തിൻറെ രൂപീകരണം തടസ്സപ്പെട്ടിരുന്നു. അനുരഞ്ജനമെന്ന നിലയിൽ ഖനനപ്രവർത്തനങ്ങൾ നടന്നിരുന്ന നിർദ്ദിഷ്ട ദേശീയോദ്യാനത്തിലെ 700 ഹെക്ടർ (1,700 ഏക്കർ) പ്രദേശം ഉപേക്ഷിക്കുകയും പ്രധാന തടസ്സം നീക്കുകയും ചെയ്തു.[1] 2012 ജൂൺ 5 ന് ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു. ഇതിൻറെ ഭരണം നിർവ്വഹണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനിൽ (ICMBio) നിഷിപ്തമാണ്.[2] ലോക പരിസ്ഥിതി ദിനത്തിൽ ദേശീയോദ്യാനത്തിൻറെ നിർമ്മാണം പ്രസിഡന്റ് ദിൽമ റൂസെഫ് പ്രഖ്യാപിച്ചു.[3]

അവലംബം

[തിരുത്തുക]
  1. Alex Costa 2012.
  2. Parque Nacional da Furna Feia – Chico Mendes.
  3. Brazil Declares New Nature Reserves ... ENS.
"https://ml.wikipedia.org/w/index.php?title=ഫർണ_ഫീയാ_ദേശീയോദ്യാനം&oldid=2717971" എന്ന താളിൽനിന്ന് ശേഖരിച്ചത്