ഫ്ലോറൻസ് റൈസ്
ഫ്ലോറൻസ് റൈസ് | |
|---|---|
1940-ൽ എടുത്ത റൈസിന്റെ ഛായാചിത്രം | |
| Born | ഫ്ലോറൻസ് ഡാവൻപോർട്ട് റൈസ് ഫെബ്രുവരി 14, 1907 ക്ലീവ്ലാൻഡ്, ഒഹായോ, യു.എസ്. |
| Died | ഫെബ്രുവരി 23, 1974 (67 വയസ്സ്) ഹോണോലുലു, ഹവായ്, യു.എസ്. |
| Occupation | നടി |
| Years active | 1927–1947 |
| Spouses | ഡേവിഡ് പേജ് (annulled)സിഡ്നി എ. സ്മിത്ത്
(m. 1930; div. 1931)ഫ്രെഡ് തോമസ് ബട്ട്ലർ
(m. 1946) |
| Father | ഗ്രാന്റ്ലാൻഡ് റൈസ് |
ഫ്ലോറൻസ് ഡാവൻപോർട്ട് റൈസ് (ജീവിതകാലം, ഫെബ്രുവരി 14,1907-ഫെബ്രുവരി 23,1974) ഒരു അമേരിക്കൻ സ്വദേശിയായ ചലച്ചിത്ര താരമായിരുന്നു.[1]
ആദ്യകാലം
[തിരുത്തുക]കായിക രംഗത്തെ പ്രശസ്ത ലേഖകനായിരുന്ന ഗ്രാന്റ്ലാൻഡ് റൈസിന്റെയും അദ്ദേഹത്തിന്റെ പത്നി ഫാനി കാതറിൻ ഹോളിസിന്റെയും ഏക പുത്രിയായി അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്ലാൻഡ് നഗരത്തിലായിരുന്നു ഫ്ലോറൻസ് ഡാവൻപോർട്ട് റൈസിന്റെ ജനനം.[2] ന്യൂജേഴ്സിയിലെ എംഗൽവുഡിൽ സ്ഥിതിചെയ്യുന്ന ഡ്വൈറ്റ് സ്കൂൾ ഫോർ ഗേൾസിലും പിന്നീട് സ്മിത്ത് കോളേജിലുമായി അവർ വിദ്യാഭ്യാസം നടത്തി.
കരിയർ
[തിരുത്തുക]1920 കളുടെ ഒടുവിൽ ഒരു നാടക നടിയെന്ന നിലയിൽ നിരവധി ബ്രോഡ്വേ നാടകങ്ങളിൽ വേഷമിട്ട ശേഷം, ഇരുത്തം വന്ന ഒരു നടിയെന്ന നിലയിൽ റൈസ് ഹോളിവുഡിലേക്ക് രംഗപ്രവേശനം നടത്തുകയും അവിടെ 1934 നും 1943 നും ഇടയിലുള്ള കാലഘട്ടത്തിൽ ഏകദേശം 50 ഓളം ചലച്ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തു.
മെട്രോ-ഗോൾഡ്വിൻ-മേയർ സ്റ്റുഡിയോയുടെ നിരവധി സിനിമകളിൽ ഫ്ലോറൻസ് റൈസ് കാമുകിമാരുടെ വേഷങ്ങൾ അഭിനയിച്ചു. എംജിഎം ക്രമേണ അവരുടെ പ്രശസ്ത ചിത്രങ്ങളിൽ ഇടയ്ക്കിടെ റൈസിന് കൂടുതൽ കരുത്തുള്ള വേഷങ്ങൾ നൽകുന്നതിൽ ശ്രദ്ധിച്ചിരുന്നു. റൈസ് ഒരിക്കലും ഹോളിവുഡ് സിനിമകളിലെ ഒരു സുപ്രധാന താരമായി മാറിയില്ലെങ്കിൽപ്പോലും റോബർട്ട് യംഗ് എന്ന നടനോടൊപ്പം നിരവധി ചിത്രങ്ങളിൽ വേഷമിട്ടത് ശ്രദ്ധിക്കപ്പെട്ടു.[1]
വില്യം പവൽ, മിർന ലോയ് എന്നിവർക്ക് പിന്നിലായി മൂന്നാമത്തെ പ്രധാന വേഷത്തിൽ ഡബിൾ വെഡ്ഡിംഗ് (1937), ജീനറ്റ് മക്ഡൊണാൾഡ്, നെൽസൺ എഡ്ഡി എന്നിവർക്കൊപ്പം സ്വീറ്റ്ഹാർട്ട്സ് (1938), മാർക്സ് ബ്രദേഴ്സ് ചിത്രം അറ്റ് ദി സർക്കസ് (1939) എന്നീ ചലച്ചിത്രങ്ങളിലായിരുന്നു അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ. 1940 കളിൽ അവരുടെ വേഷങ്ങളുടെ ഗുണനിലവാരം ക്രമാനുഗതമായി കുറഞ്ഞതോടെ 1947 ൽ അവർ ചലച്ചിത്ര രംഗത്തുനിന്ന് വിരമിക്കുകയും ചെയ്തു.
വ്യക്തിജീവിതം
[തിരുത്തുക]ഡേവിഡ് പേജുമായുള്ള റൈസിന്റെ ആദ്യ വിവാഹം റദ്ദാക്കപ്പെട്ടു.[3] 1930 ജൂൺ 12 ന് ന്യൂയോർക്ക് സിറ്റിയിൽ ഒരു ബ്രോക്കറായിരുന്ന സിഡ്നി എ. സ്മിത്തിനെ അവർ വിവാഹം കഴിച്ചുവെങ്കിലും 1931 മെയ് 18 ന് അവർ വിവാഹമോചനം നേടി. 1939 മാർച്ച് 30 ന് അവർ സഹ നടൻ റോബർട്ട് വിൽകോക്സിനെ വിവാഹം കഴിച്ചു. രണ്ട് മാസത്തിനുള്ളിൽ അവർ വേർപിരിയുകയും 1940 ജൂലൈ 30 ന് വിവാഹമോചനം നേടുകയും ചെയ്തു. 1946 ഓഗസ്റ്റ് 29 മുതൽ മരണം വരെ ഫ്രെഡ് തോമസ് ബട്ലറെ അവർ വിവാഹം കഴിച്ചു. 1958-ൽ അവർ ഹവായിയിലേക്ക് താമസം മാറി.
മരണം.
[തിരുത്തുക]1974 ഫെബ്രുവരി 23 ന് 67 ആം വയസ്സിൽ ഹൊണോലുലുവിലെ സ്ട്രോബ് ക്ലിനിക്കിൽ വച്ച് റൈസ് ശ്വാസകോശാർബുദം ബാധിച്ച് മരിച്ചു. മരണസമയത്ത് ഭർത്താവ് ജീവിച്ചിരുന്നു. അവളുടെ അഭ്യർത്ഥനപ്രകാരം, ശവസംസ്കാരത്തിനു പകരം, മൃതദേഹം ദഹിപ്പിക്കുകയും ശേഷം ചിതാഭസ്മം വൈക്കി ബീച്ചിനടുത്തുള്ള ജലത്തിൽ വിതറുകയായിരുന്നു.[4]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ഫ്യുജിറ്റീവ് ലേഡി (1934) – ആൻ ഡങ്കൻ
- ദ ബെസ്റ്റ് മാൻ വിൻസ് (1935) – ആൻ ബാരി
- അണ്ടർ പ്രഷർ (1935) – പാറ്റ് ഡോഡ്ജ്
- കാർണിവൽ (1935) – മിസ് ഹോൾബ്രൂക്ക്
- ഡെത്ത് ഫ്ലൈസ് ഇസ്റ്റ് (1935) – എവ്ലിൻ വെയ്ൽ
- The Awakening of Jim Burke (1935) – ടെസ് ഹാർഡി
- ഗാർഡ് ദാറ്റ് ഗേൾ (1935) – ഹെലൻ ബ്രാഡ്ഫോർഡ്
- എസ്കേപ്പ് ഫ്രം ഡെവിൾസ് ഐലന്റ് (1935) – ജോഹന്ന ഹാരിംഗ്ടൺ
- സൂപ്പർ സ്പീഡ് (1935) – ബില്ലി ഡെവ്ലിൻ
- പ്രൈഡ് ഓഫ് ദ മറൈൻസ് (1936) – മോളി മാലോൺ
- പാനിക് ഓൺ ദ എയർ (1936) – മേരി കോണർ
- ബ്ലാക്ക് മെയ്ലർ (1936) – ജോൺ റാങ്കിൻ
- വിമൻ ആർ ട്രബിൾ (1936) – റൂത്ത് നോളൻ
- സ്വോൺ എനിമി (1936) – മാർഗരറ്റ് 'പെഗ്' ഗാറ്റിൽ
- ദ ലോംഗസ്റ്റ് നൈറ്റ് (1936) – ജോൺ സട്ടൺ
- അണ്ടർ കവർ ഓഫ് നൈറ്റ് (1937) – ഡെബ് റീഡ്
- മാൻ ഓഫ് ദ പീപ്പിൾ (1937) – ആബി റീഡ്
- റൈഡിംഗ് ഓൺ എയർ (1937) – ബെറ്റി ഹാരിസൺ
- മാരീഡ് ബിഫോർ ബ്രേക്ക്ഫാസ്റ്റ് (1937) – കിറ്റി ബ്രെന്റ്
- ഡബിൾ വെഡ്ഡിംഗ് (1937) –ഐറിൻ ആഗ്ന്യൂ
- നേവി ബ്ലൂ ആന്റ് ഗോൾഡ് (1937) – പട്രീഷ്യ 'പാറ്റ്' ഗേറ്റ്സ്
- ബെഗ്, ബോറോ ഓർ സ്റ്റീൽ (1937) – ജോയ്സ് സ്റ്റ്യൂവാർഡ്
- പാരഡൈസ് ഫോർ ത്രീ (1938) – ഹിൽഡ് ടോബ്ലർ
- ഫാസ്റ്റ് കമ്പനി (1938) – ഗാർഡ സ്ലോൺ
- വെക്കേഷൻ ഫ്രം ലവ് (1938) – പട്രീഷ്യ ലോസൺ
- സ്വീറ്റ് ഹാർട്ട്സ് (1938) – കേ ജോർദാൻ
- സ്റ്റാൻഡ് അപ് ആന്റ് ഫൈറ്റ് (1939) – സൂസൻ ഗ്രിഫിത്ത്
- ഫോർ ഗേൾസ് ഇൻ വൈറ്റ് (1939) – നോർമ പേജ്
- ദ കിഡ് ഫ്രം ടെക്സസ് (1939) – മാർഗോ തോമസ്
- മിറക്കിൾസ് ഫോർ സെയിൽe (1939) – ജൂഡി ബാർക്ലേ
- അറ്റ് ദ സർക്കസ് (1939) – ജൂലി റാൻഡൽ
- ലീറ്റിൽ ആക്സിഡന്റ് (1939) – ആലീസ് പിയേഴ്സൺ
- ബ്രോഡ്വേ മെലഡി ഓഫ് 1940 (1940) – ആമി ബ്ലേക്ക്
- ഗേൾ ഇൻ 313 (1940) – ജോവാൻ മാത്യൂസ്
- ഫാന്റം റെയ്ഡേർസ് (1940) – കോറ ബാർൺസ്
- ദ സീക്രട്ട് സെവൻ (1940) – ലോള ഹോബ്സ്
- ചെറോക്കീ സ്ട്രിപ്പ് (1940) – കേറ്റ് ക്രോസ്
- മി. ഡിസ്ട്രിക്റ്റ് അറ്റോർണി (1941) – ടെറി പാർക്കർ
- ഫാദർ ടേക്സ് എ വൈഫ് (1941) – എനിഡ്
- Doctors Don't Tell (1941) – ഡയാന വെയ്ൻ
- ദ ബ്ലോണ്ട് ഫ്രെ സിംഗപ്പൂർ (1941) – മേരി ബ്രൂക്സ്
- ബോറോവ്ഡ് ഹീറോ (1941) –ആൻ തോംസൺ
- ട്രാംപ്, ട്രാംപ്, ട്രാംപ് (1942) – പാം മാർട്ടിൻ
- ലെറ്റ്സ് ഗെറ്റ് ടഫ്! (1942) –നോറ സ്റ്റീവൻസ്
- സ്റ്റാന്റ് ബൈ ആൾ നെറ്റ് വർക്സ് (1942) – ഫ്രാൻസെസ് പ്രെസ്കോട്ട്
- ദ ബോസ് ഓഫ് ബിഗ് ടൌൺ (1942) – ലിൻഡ ഗ്രിഗറി
- ദ ഗോസ്റ്റ് ആന്റ് ദ ഗസ്റ്റ് (1943) – ജാക്വിലിൻ 'ജാക്കി' ഡിലോങ് / ഫ്രൈ (അവസാന വേഷം)
പരാമർശങ്ങൾ
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഫ്ലോറൻസ് റൈസ്
- പ്രൊഫൈൽ, obscureactresses.wordpress.com. ആഗസ്റ്റ് 2,2022-ൽ എത്തി.
- ↑ 1.0 1.1 Nugent, Frank S. (August 10, 1939). "Miracles for Sale (1939) THE SCREEN; Murder in Magicians' Row Is the Theme of 'Miracles for Sale,' the New Mystery at the Criterion". The New York Times. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "NYT" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Harper, William Arthur (1999). How You Played the Game: The Life of Grantland Rice (in ഇംഗ്ലീഷ്). University of Missouri Press. p. 130. ISBN 9780826212047. Retrieved 27 January 2018.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;nytmarryഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;AP@APPobitഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.