ഫ്ലോറാ ഫൗണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലോറാ ഫൗണ്ടൻ
ഫ്ലോറാ ഫൗണ്ടൻ
ഫ്ലോറാ ഫൗണ്ടൻ is located in Mumbai
ഫ്ലോറാ ഫൗണ്ടൻ
Location within Mumbai
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിനിയോ ക്ലാസ്സിക്കൽ, ഗോഥിക് റിവൈവൽ
നഗരംമുംബൈ
രാജ്യംഇന്ത്യ
നിർദ്ദേശാങ്കം18°55′57″N 72°49′54″E / 18.9325°N 72.8317°E / 18.9325; 72.8317
പദ്ധതി അവസാനിച്ച ദിവസം1864
ചിലവ്Rs 47000 (9000 പൗണ്ട് സ്റ്റെർലിംഗ്)
ഇടപാടുകാരൻബോംബേ പ്രസിഡൻസി
സാങ്കേതിക വിവരങ്ങൾ
Structural systemപോർട്ട്ലാന്റ് ശിലയിൽ കൊത്തിയത്
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിറിച്ചാർഡ് നോർമൻ ഷാ
Engineerജെയിംസ് ഫോർസൈത്ത്

മുംബൈ നഗരത്തിലെ ഹുതാത്മാ ചൗക്കിൽ സ്ഥിതി ചെയ്യുന്ന ശിൽപ്പചാതുരിയുള്ള ഒരു ജലധാരയാണ് ഫ്ലോറാ ഫൗണ്ടൻ. ദാദാഭായ് നവറോജി റോഡിന്റെ തെക്കേയറ്റത്ത് ദക്ഷിണ മുംബൈയുടെ ഹൃദയഭാഗത്തായാണ് ഇതിന്റെ സ്ഥാനം[1]. റോമൻ ദേവതയായ ഫ്ലോറയുടെ ശില്പമാണ് ഈ ജലധാരയിലുള്ളത്.

ചരിത്രം[തിരുത്തുക]

ഫ്ലോറാ ഫൗണ്ടൻ, 1904-ന് മുമ്പുള്ള ഒരു ചിത്രം

1860-ൽ ബോംബേ ഗവർണ്ണറായിരുന്ന് സർ ബാർട്ട്ൽ ഫ്രിയർ നഗരത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കുവാനായി ഇവിടെയുണ്ടായിരുന്ന കോട്ട പൊളിച്ചുനീക്കുകയും ഈ ഭാഗത്തെ ഒരു ചെറിയ വീഥിയായിരുന്ന ഹോൺബി റോഡ് വീതി കൂട്ടുകയും ചെയ്തു[2][3]. ഈ വീഥിയാണ് ഇന്നത്തെ ദാദാഭായ് നവറോജി റോഡ്. മൈൽ ലോംഗ് റോഡ് എന്നറിയപ്പെട്ട ഈ റോഡിന്റെ വടക്കേയറ്റത്ത് ക്രോഫോർഡ് മാർക്കറ്റും തെക്കേയറ്റത്ത് ഫ്ലോറാ ഫൗണ്ടനും സ്ഥാപിക്കപ്പെട്ടു[4]. 47,000 രൂപ ചിലവിൽ 1864-ലായിരുന്നു ഇതിന്റെ നിർമ്മാണം. ഇറക്കുമതിചെയ്യപ്പെട്ട പോർട്ട്ലാൻഡ് സ്റ്റോൺ ആണ് നിർമ്മാണത്തിനുപയോഗിച്ചത്. റിച്ചാർഡ് നോർമൻ ഷായുടെ രൂപകൽപ്പനയിൽ ജെയിംസ് ഫോർസൈത്ത് ആണ് ഇത് സൃഷ്ടിച്ചത്. സർ ബാർട്ട്ൽ ഫ്രിയറിന്റെ പേരായിരുന്നു ആദ്യം ഈ ജലധാരക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നത്. പിന്നീട് വസന്തത്തിന്റെയും പൂക്കളുടെയും ദേവതയായ ഫ്ലോറയുടെ പേര് തീരുമാനിക്കപ്പെട്ടു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mumbai: Flora Fountain". Retrieved 9 March 2009.
  2. "Heritage streetscape". Retrieved 9 March 2009.
  3. "Mumbai Fort". Retrieved 9 March 2009.
  4. "Dadabhai Naoroji Road Heritage Streetscape Project, India". United Nations Educational, Scientific and Cultural Organization. Archived from the original on 2009-02-02. Retrieved 9 March 2009.
"https://ml.wikipedia.org/w/index.php?title=ഫ്ലോറാ_ഫൗണ്ടൻ&oldid=3638705" എന്ന താളിൽനിന്ന് ശേഖരിച്ചത്