ഫ്ലൈബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലൈബോർഡ് ഉപയോഗച്ചുകൊണ്ടുള്ള അഭ്യാസ പ്രകടനം
ഫ്ലൈബോർഡ്-ഒരു വീഡിയോ

ജലത്തിലൂടെ മർദം ഉപയോഗിച്ച് പൊങ്ങി ഉയരാൻ (ഹൈഡ്രോഫ്ലൈറ്റിംഗ്) ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് 'ഫ്ലൈബോർഡ്. ഹൈഡ്രോഫ്ലൈയിംഗ് എന്നറിയപ്പെടുന്ന കായിക വിനോദത്തിനായാണ് ഫ്ലൈബോർഡ് ഉപയോഗിക്കുന്നത്. [1]

പ്രവർത്തനം[തിരുത്തുക]

വാട്ടർക്രാഫ്റ്റിലേക്ക് നീണ്ട ഹോസ് ബന്ധിപ്പിച്ച ഒരു ബോർഡിൽ (ഫ്ലൈബോർഡ്) റൈഡർ നിൽക്കുന്നു. 15 മീറ്റർ (49 അടി) വരെ വായുവിൽ ഉയർന്ന് പറക്കാനോ 2.5 മീറ്റർ (8 അടി) വരെ വെള്ളത്തിലൂടെ കറങ്ങിത്തിരിയാനോ റൈഡർക്ക് കഴിയും. ജെറ്റ് നോസിലുകളിലൂടെ റൈഡറുടെ ഒരു ജോടി ബൂട്ടുകളിലേക്ക് വെള്ളം അതീവ മർദത്തിൽ പ്രവർത്തിപ്പിക്കുക വഴി അയാൾക്ക് വായുവിൽ ഉയർന്നു നിൽക്കാനാവശ്യമായ പ്രൊപ്പൽഷൻ നൽകുന്നു. [2]

തുടക്കം[തിരുത്തുക]

ഫ്രഞ്ച് വാട്ടർ ക്രാഫ്റ്റ് റൈഡറായ ഫ്രാങ്കി സപാറ്റയാണ് 2012 ൽ ഫ്ലൈബോർഡ് കണ്ടുപിടിച്ചത്. [3]

സിനിമയിൽ[തിരുത്തുക]

ഹൃത്വിക് റോഷൻ അഭിനയിച്ച ബോളിവുഡ് ചിത്രമായ ബാംഗ് ബാംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു ഫ്ലൈബോർഡ് സ്റ്റണ്ട് ചിത്രീകരിക്കപ്പെട്ടത്. [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്ലൈബോർഡ്&oldid=3638700" എന്ന താളിൽനിന്ന് ശേഖരിച്ചത്