ഫ്ലിപ്പറാച്ചി
ഒരു ബഹ്‌റൈനി റാപ്പർ ആണ് ഫ്ലിപ്പറാച്ചി എന്നപേരിൽ അറിയപ്പെടുന്ന ഹുസാം അസീം. ദുരന്ദർ എന്ന ഹിന്ദി ചലച്ചിത്രത്തിൽ ഫ്‌ളിപ്പറാച്ചിയുടെ ഫാസ്ല (fa9la)എന്ന ഹിപ് ഹോപ് അറബിക് ഗാനം ഉപയോഗിച്ചതോടെ ഫ്ലിപ്പറാച്ചി അന്തർദേശീയതലത്തിൽ അറിയപ്പെട്ടു.[1]. അമേരിക്കൻ റാപ്പർ ആയ ബുസ്ത റിംസ് നേതൃത്വം നൽകുന്ന ഹിപ് ഹോപ് ഗായക സംഘമായ ഫ്ളിപ് മോഡ് സ്‌ക്വാഡ് എന്ന പേരിലെ ഫ്ളിപ് എന്നതിൽ നിന്നാണ് ഫ്ലിപ്പറാച്ചി എന്ന തന്റെ സ്റ്റേജ് നാമം സ്വീകരിച്ചത് എന്ന് ഹുസാം അസീം പറയുന്നു.[2]
1989 ൽ ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ജനിച്ച ഹുസാം അസീം 2013 ലാണ് തന്റെ ആദ്യ സംഗീത ആൽബം സ്ട്രൈറ്റ് ഔട്ട് ഓഫ് ടുസീസ്(Straight Out of 2Seas) പുറത്തിറക്കുന്നത്. നിർമ്മതാവും ഡിജെയുമായ ഡിജെ ഔട്‍ല എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് അൽ മുഹ്‌രിയെ കണ്ടുമുട്ടിയതുമുതലാണ് അദ്ദേഹത്തിന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്.[3] ഭാര്യ നജ്‌വ. ഒരു മകനുണ്ട് ഇവർക്ക്.
അവലംബം
[തിരുത്തുക]- ↑ https://zeenews.india.com/people/who-is-flipperachi-the-bahraini-rapper-behind-dhurandhars-viral-song-fa9la-2997792.html
- ↑ https://www.livemint.com/entertainment/dhurandhar-rapper-flipperachi-reveals-meaning-of-viral-song-fa9la-featuring-akshaye-khanna-his-love-for-indian-ar-11765456669658.html
- ↑ https://gulfnews.com/entertainment/bahrain-to-bollywood-how-arabic-rapper-flipperachi-went-viral-in-india-with-fa9la-from-bollywood-hit-dhurandhar-1.500383545