ഫ്ലിപ്കാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്
Flipkart logo.svg
സ്ക്രീൻഷോട്ട്
Type of site
ഇ-കൊമേഴ്സ്
Available inഇംഗ്ലീഷ്
Founded2007; 12 years ago (2007)
Headquartersബാംഗ്ലൂർ, ഇന്ത്യ
Area servedഇന്ത്യ
Ownerവാൾമാർട്ട് (77%)
Founder(s)സച്ചിൻ ബൻസാൽ
ബിന്നി ബൻസാൽ
Key peopleകല്യാൺ കൃഷ്ണമൂർത്തി (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ)[1]
Servicesഓൺലൈൻ ഷോപ്പിങ്
RevenueIncrease 199 billion (U.1) (2017)[2]
Employees30,000 (2016)[3]
SubsidiariesMyntra, Jabong.com, PhonePe, Ekart, Jeeves, 2GUD
Websitewww.flipkart.com
Alexa rankIncrease 156 (Global, (June 2018—ലെ കണക്കുപ്രകാരം)[4]
Increase 9 (India, June 2018—ലെ കണക്കുപ്രകാരം)[4]
Commercialഅതെ
Registrationനിർബന്ധം
Current statusOnline

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഇ ഷോപ്പിംഗ് രംഗത്തെ ഒരു പ്രമുഖ ഓൺലൈൻ റീട്ടെയിലറാണ് ഫ്ലിപ്കാർട്ട്. സച്ചിൻ ബെൻസാൽ, ബിന്നി ബെൻസാൽ എന്നിവർ ചേർന്ന് 2007-ലാണു് ഫ്ലിപ്പ്കാർട്ട് പ്രവർത്തനം ആരംഭിച്ചത്.

ചരിത്രം[തിരുത്തുക]

ഡൽഹി ഐ‌ഐടി യിലെ സഹപാഠികളായ സച്ചിൻ ബെൻസാലും ബിന്നി ബൻസാലും ആമസോൺ ഡോട്ട് കോം എന്ന ഓൺലൈൻ വില്പനശാലയിൽ ജോലി ചെയ്യവേ ആണ് സമാനമായ ഒരു ഇന്ത്യൻ സംരംഭത്തെ പറ്റി ആലോചിക്കുന്നതും 2007 ൽ ഫ്ലിപ്പ്കാർട്ടിന് തുടക്കം കുറിക്കുന്നതും. വെബ് നിരീക്ഷകരായ അലൿസാ ഡോട്ട് കോമിന്റെ റാങ്കിംഗ് പ്രകാരം ഓൺലൈൻ ഷോപ്പിങ്ങിൽ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രണ്ടാമത്തെ വെബ്സൈറ്റാണ് ഫ്ലിപ്കാർട്ട് (മെയ് 2016) [1]. 4500 പേർ 27 നഗരങ്ങളിലെ ബാക്ക് ഓഫീസുകളിലായി പണിയെടുക്കുന്നുണ്ട്. പുസ്തകങ്ങളുടെ മാത്രം കണക്കെടുത്താൽ 1.15 കോടി ടൈറ്റിലുകൾ , 80 ലക്ഷം സന്ദർശകർ ദിനവും 30,000 വില്പനകൾ.

ലെറ്റ്‌സ്‌ബൈ ഏറ്റെടുക്കൽ[തിരുത്തുക]

തങ്ങളുടെ പ്രധാന എതിരാളികളായിരുന്ന ലെറ്റ്‌സ്‌ബൈ (Letsbuy.com) യെ ഫ്ലിപ്പ്ക്കാർട്ട് 2012 ഫെബ്രുവരിയിൽ ഏറ്റെടുത്തിരുന്നു. 100-125 കോടി രൂപയുടെ ഇടപാടായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്. കൈമാറ്റ തുകയെ സംബന്ധിച്ച് ഇരുകമ്പനികളും വിശദീകരണമൊന്നും നൽകിയിട്ടില്ല. 350 ഓളം ജീവനക്കാരാണ് ലെറ്റ്‌സ്‌ബൈയിലുള്ളത്. ഇവർ തുടർന്നും കമ്പനിക്കു വേണ്ടി പ്രവർത്തിക്കും.[5]

അവലംബം[തിരുത്തുക]

  1. "Kalyan Krishnamurthy to be Flipkart's new CEO; Sachin Bansal to remain group chairman". The Economic Times. 10 January 2017.
  2. "Flipkart losses swell 68% to Rs 8,771 crore in FY17". The Economic Times. ശേഖരിച്ചത് 3 February 2018.
  3. "Flipkart to sack 800 more amidst gloomy biz outlook". The Hindu. 9 September 2016.
  4. 4.0 4.1 "flipkart.com Site Overview". Alexa Internet. ശേഖരിച്ചത് 3 February 2018.
  5. http://www.mathrubhumi.com/business/news_articles/story-250945.html
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "live-mint" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്ലിപ്കാർട്ട്&oldid=2906543" എന്ന താളിൽനിന്ന് ശേഖരിച്ചത്