Jump to content

ഫ്ലാഗ്സ്റ്റാഫ്

Coordinates: 35°11′57″N 111°37′52″W / 35.19917°N 111.63111°W / 35.19917; -111.63111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലാഗ്സ്റ്റാഫ്, അരിസോണ
City of Flagstaff
Downtown Flagstaff in 2000
Downtown Flagstaff in 2000
Official seal of ഫ്ലാഗ്സ്റ്റാഫ്, അരിസോണ
Seal
Nickname(s): 
City of Seven Wonders, Dark Sky City
Motto(s): 
"Service at a Higher Elevation"
Location of Flagstaff in Coconino County, Arizona.
Location of Flagstaff in Coconino County, Arizona.
U.S. Census
U.S. Census
Flagstaff is located in Arizona
Flagstaff
Flagstaff
Location in the United States
Flagstaff is located in the United States
Flagstaff
Flagstaff
Flagstaff (the United States)
Coordinates: 35°11′57″N 111°37′52″W / 35.19917°N 111.63111°W / 35.19917; -111.63111
Country United States of America
State Arizona
County Coconino
Settled1876
Incorporated1928
ഭരണസമ്പ്രദായം
 • ഭരണസമിതിFlagstaff City Council
 • MayorCoral Evans(I[1])
വിസ്തീർണ്ണം
 • City64.74 ച മൈ (167.67 ച.കി.മീ.)
 • ഭൂമി64.70 ച മൈ (167.58 ച.കി.മീ.)
 • ജലം0.04 ച മൈ (0.09 ച.കി.മീ.)
ഉയരം6,910 അടി (2,106 മീ)
ജനസംഖ്യ
 • City65,870
 • കണക്ക് 
({{{pop_est_as_of}}})[5]
71,459
 • ജനസാന്ദ്രത1,104.45/ച മൈ (426.43/ച.കി.മീ.)
 • മെട്രോപ്രദേശം
139,097 (US: 291st)
Demonym(s)Flagstonian or Flagstaffian
സമയമേഖലUTC-7 (MST)
 • Summer (DST)UTC−7 (no DST/PDT)
ZIP codes
86001-86005-86004, 86011
ഏരിയ കോഡ്928
FIPS code04-23620
GNIS ID(s)28749, 29046
Major airportFlagstaff Pulliam Airport
വെബ്സൈറ്റ്flagstaff.az.gov

ഫ്ലാഗ്സ്റ്റാഫ്, അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറൻ മേഖലയിൽ, വടക്കൻ അരിസോണയിലെ കൊക്കോനിനോ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്.[6] 2015 ൽ കണക്കു കൂട്ടിയതുപ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 70,320 ആയിരുന്നു.[7] ഫ്ലാഗ്സ്റ്റാഫ് കംബൈൻഡ് മെട്രോപോളിറ്റൻ പ്രദേശത്തെ മൊത്തം ജനസംഖ്യ 139,097 ആണ്. 1876 ജൂലൈ 4 ന് അമേരിക്കൻ ഐക്യനാടുകളിലെ നൂറാം വാർഷികാഘോഷവേളയിൽ “സെക്കൻറ് ബോസ്റ്റൺ പാർട്ടി” എന്നറിയപ്പെട്ട സ്‌കൗട്ട് സംഘം സ്ഥാപിച്ച ഒരു പൈൻ പതാകയുടെ പേരാണ് ഈ നഗരത്തിന് നൽകിയിരിക്കുന്നത്.[8] അമേരിക്കൻ ഐക്യനാടുകളിലെ ബൃഹത്തായ പോണ്ടെറോസ പൈൻ മരക്കാടുകളുടെ പടിഞ്ഞാറൻ ഭാഗത്തിനു സമാന്തരമായി  കൊളറാഡോ പീഠഭൂമിയുടെ തെക്കുപടിഞ്ഞാറൻ വരമ്പിനു സമീപത്താണ് ഫ്ലാഗ്സ്റ്റാഫ്  നഗരം സ്ഥിതിചെയ്യുന്നത്.[9] അരിസോണ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പർവതനിരയായ സാൻ ഫ്രാൻസിസ്കോ കൊടുമുടികളുടെ തൊട്ടു തെക്കുഭാഗത്തായി മൗണ്ട് എൽഡനു പാർശ്വസ്ഥമായാണ് ഫ്ലാഗ്സ്റ്റാഫ് സ്ഥിതി ചെയ്യുന്നത്. 12,633 അടി (3,851 മീറ്റർ) ഉയരമുള്ളതും അരിസോണയിലെ ഏറ്റവും ഉയർന്ന ഭാഗവുമായ ഹംഫ്രീസ് കൊടുമുടി ഫ്ലാഗ്സ്റ്റാഫിന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) വടക്കായി കച്ചിന പീക്ക്സ് വന്യതയിലാണ് നിലനിൽക്കുന്നത്. ഫ്ലാഗ്സ്റ്റാഫ് നഗരത്തിൻറെ ആദ്യകാല സമ്പദ് വ്യവസ്ഥ മര ഉരുപ്പടികൾ, റെയിൽറോഡ്, മേച്ചിൽപ്പുറ വ്യവസായങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ന്, നെസിൽ പുരിന പെറ്റ്കെയർ പോലുള്ള കമ്പനികളുടെ ഒരു പ്രധാന വിതരണ കേന്ദ്രമായും ലോവെൽ ഒബ്സർവേറ്ററി, ദി യുഎസ് നേവൽ ഒബ്സെർവേറ്ററി, യു.എസ്. ജിയോളജിക്കൽ സർവേ ഫ്ലാഗ്സ്റ്റാഫ് സ്റ്റേഷൻ, വടക്കൻ അരിസോണ യൂണിവേഴ്സിറ്റി എന്നിവയുടെ കേന്ദ്രസ്ഥാനമായും നിലനിൽക്കുന്നു.

ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം, ഓക്ക് ക്രീക്ക് കാന്യൺ, അരിസോണ സ്നോബോൾ, മെറ്റിയോർ ഗർത്തം, ചരിത്രപാത റൂട്ട് 66 എന്നിവയുമായുള്ള സാമീപ്യത്താൽ ഫ്ലാഗ്സ്റ്റാഫ് നഗരത്തിൽ  ശക്തമായ ഒരു ടൂറിസം മേഖല വികാസം പ്രാപിച്ചിട്ടുണ്ട്. ഡബ്യൂ.എൽ. ഗോറെ &  അസോസിയേറ്റ്സ് ഈ നഗരം കേന്ദമാക്കി പ്രവർത്തനമാരംഭിച്ചതോടെ മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണകേന്ദ്രമെന്ന നിലയിലും ഫ്ലാഗ്സ്റ്റാഫ് അറിയപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

നഗരത്തിൻറ നാമകരണത്തെക്കുറിച്ച് കഥകളും നിലനിൽക്കുന്നുണ്ട്. 19-ആം നൂറ്റാണ്ടിൻറെ മധ്യത്തിലും അവസാനത്തിലും അനേകം സർവേയർമാരും ഖനിജാന്വേഷകരും നിക്ഷേപകരും ഈ വഴി സഞ്ചരിച്ചിരുന്നു. അവർ ഒരു ഉയരമുള്ള പൈൻമരം വെട്ടിയൊരുക്കി അമേരിക്കൻ പതാക അതിൽ പാറിപ്പറക്കാൻ അനുവദിക്കുകയും ഏകദേശം 20 വർഷക്കാലം അതുവഴി സഞ്ചരിച്ച പലരും ഈ രീതി പിന്തുടരുകയും ചെയ്തു. ഈ പതാക ഉയർന്നുനിന്നിരുന്നതിനു ചുറ്റുപാടുമുള്ള പ്രദേശം കാലക്രമേണ ഫ്ലാഗ്സ്റ്റാഫ് എന്നറിയപ്പെടുകയും ചെയ്തു. 1876 ൽ തോമസ് എഫ്. മക്മിലൻ എന്ന വ്യക്തി മാർസ് ഹില്ലിൻറെ അടിവാരത്തിൽ നഗരത്തിനു പടിഞ്ഞാറുവശത്തായി ഒരു ക്യാബിൻ നിർമ്മിച്ചതോടെയാണ് ഈ പ്രദേശത്തെ ആദ്യ സ്ഥിരകുടിയേറ്റകേന്ദ്രം സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്തെ സമ്പദ് വ്യവസ്ഥയെ താങ്ങിനിറുത്തിയിരുന്നത് മരവ്യവസായം, കന്നുകാലി വളർത്തൽ എന്നിവയായിരുന്നു. 1886 ൽ അൽബുക്കർക്കും ഐക്യനാടുകളുടെ പടിഞ്ഞാറൻ തീരവും ബന്ധിപ്പിക്കുന്നതിനിയിലുള്ള റെയിൽറോഡിലെ വലിയ നഗരമായി ഫ്ലാഗസ്റ്റാഫ് വളർന്നിരുന്നു.[10] പത്രപ്രവർത്തകനായ ഷാർലറ്റ് ഹാൾ ഉദ്ദേശം 1900 ലെ ഒരു ഡയറിയിൽ കുറിച്ചതുപ്രകാരം അക്കാലത്ത് ഈ നഗരത്തിൽ നിലനിന്നരുന്ന ഭവനങ്ങൾ ഒരു മൂന്നാംകിട മൈനിംഗ് ക്യാമ്പിലേതിനുസമമായിരുന്നുവെന്നാണ്. മലിനവായുവും ലഭ്യമായ സാധനങ്ങളുടെ താങ്ങാനാവത്ത വിലയാലും നഗരജീവിതം അത്ര സുഖപൂർ‌ണ്ണമായിരുന്നില്ല.[11]1894-ൽ മസാച്ചുസെറ്റ്സ് ജ്യോതിശാസ്ത്രജ്ഞനായിരുന്ന പെർസിവൽ ലോവെൽ ഒരു പുതിയ നിരീക്ഷണശാലയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുന്നതിനായി ഏ. ഇ. ഡഗ്ലസസ് എന്ന വ്യക്തിയെ ഏർപ്പാടാക്കിയിരുന്നു. ഫ്ലാഗ്സ്റ്റാഫ് പോലെ ഉയർന്ന പ്രദേശം അനുയോജ്യമായ സ്ഥലമായി അദ്ദേഹം വിശേഷിപ്പിച്ചു. രണ്ടു വർഷത്തിനു ശേഷം, ലോവെൽ ഓർഡർ ചെയ്തു നിർമ്മിച്ച 24 ഇഞ്ച് (610 മില്ലീമീറ്റർ) ക്ലാർക് ടെലിസ്കോപ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടുയ 1930 ൽ ഈ നിരീക്ഷണകേന്ദ്രത്തിലെ ഒരു ദൂരദർശിനികളിലൊന്നുപയോഗിച്ച് പ്ലാട്ടോ ഗ്രഹത്തെ കണ്ടെത്തിയിരുന്നു. 1955 ൽ യു.എസ്. നേവൽ ഒബ്സർവേറ്ററി ഈ പ്രദേശത്തെ വർദ്ധിച്ചുവരുന്ന ജ്യോതിശാസ്ത്ര സാന്നിദ്ധ്യത്തിൽ താത്പര്യം പ്രകടിപ്പിക്കുകയും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഒബ്സർവേറ്ററി ഫ്ലാഗ്സ്റ്റേഷനിൽ സ്ഥാപിക്കുകയും 1978 ൽ പ്ലൂട്ടോയടെ ഉപഗ്രഹമായ ചാരോൺ ഇവിടനിന്നു നിരീക്ഷിച്ചു കണ്ടെത്തുകയും ചെയ്തു.[12]

അവലംബം

[തിരുത്തുക]
  1. "Flagstaff Mayor Jerry Nabours Announces Re-Election Bid" (Press release). Flagstaff, Arizona. Archived from the original on September 2, 2016. Retrieved September 2, 2016. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-02. Retrieved 2018-02-01.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved July 18, 2017.
  3. "Feature Detail Report for: Flagstaff". Geographic Names Information System. United States Geological Survey.
  4. "American FactFinder". United States Census Bureau. Retrieved June 18, 2014.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.
  7. "Population Estimates". United States Census Bureau. Archived from the original on October 19, 2016. Retrieved June 18, 2016.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-13. Retrieved 2018-03-26.
  9. "Biotic Communities of the Colorado Plateau Archived April 29, 2015, at the Wayback Machine.." Northern Arizona University. Retrieved on March 2, 2007.
  10. "Flagstaff Community Profile Archived 2007-04-04 at the Wayback Machine.." Official City Website. Retrieved on April 11, 2007.
  11. Sharlot Hall's diary, quoted in the Plateau Journal of the Museum of Northern Arizona, v. 5 No. 1, 1991, p. 13
  12. Ferguson, Joe (September 28, 2009). "Ever wonder who makes your GPS work?". Arizona Daily Sun. Retrieved October 8, 2009.
"https://ml.wikipedia.org/w/index.php?title=ഫ്ലാഗ്സ്റ്റാഫ്&oldid=4109850" എന്ന താളിൽനിന്ന് ശേഖരിച്ചത്