ഫ്ലട്ടർ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്ലട്ടർ
Original author(s)Google
വികസിപ്പിച്ചത്Google and community
ആദ്യപതിപ്പ്Alpha (v0.0.6) / മേയ് 2017; 7 years ago (2017-05)[1]
Stable release
1.5.4 / മേയ് 7, 2019; 4 വർഷങ്ങൾക്ക് മുമ്പ് (2019-05-07)[2]
Preview release
1.6.0 / മേയ് 15, 2019; 4 വർഷങ്ങൾക്ക് മുമ്പ് (2019-05-15)[3][4]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷ C, C++, Dart and Skia Graphics Engine[5]
പ്ലാറ്റ്‌ഫോംDevelopment: Windows, MacOS and Linux, Target: Android, iOS, Google Fuchsia, Web platform and Desktop
തരംApplication framework
അനുമതിപത്രംNew BSD License
വെബ്‌സൈറ്റ്flutter.dev

ഗൂഗിൾ സൃഷ്ടിച്ച ഒരു ഓപ്പൺ സോഴ്‌സ് യു.ഐ ടൂൾകിറ്റാണ് ഫ്ലട്ടർ. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. എന്നിവയ്‌ക്കായുള്ള അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും, ഗൂഗിളിന്റെ ഫ്യൂഷിയയ്ക്കായി അപ്ലിക്കേഷനുകൾ സൃഷ്‌ടിക്കുന്നതിനുമുള്ള പ്രാഥമിക മാർഗ്ഗമായും ഇത് ഉപയോഗിക്കുന്നു. [6][7]

2015-ൽ ആദ്യമായി ഫ്ലട്ടറിനെ കുറിച്ചുള്ള വിവരണങ്ങൾ രേഖപ്പെടുത്തുകയും, പിന്നീട് 2017 മെയ് മാസത്തിൽ ഫ്ലട്ടർ ആദ്യമായി പുറത്തിറങ്ങുകയും ചെയ്തു.[8][9]

ചരിത്രം[തിരുത്തുക]

ഫ്ലട്ടറിന്റെ ആദ്യ പതിപ്പ് "സ്കൈ" എന്നായിരുന്നു അറിയപ്പെട്ടത്. അത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2015-ലെ ഡാർട്ട് ഡെവലപ്പർ ഉച്ചകോടിയിൽ[10] ഇത് ഒരു സെക്കൻഡിൽ 120 ഫ്രെയിമുകളിൽ സ്ഥിരതയോടെ റെൻഡർ ചെയ്യാൻ കഴിയുമെന്ന ധാരണയിൽ അവതരിപ്പിക്കപ്പെട്ടു.[11] 2018 സെപ്റ്റംബറിൽ ഷാങ്ഹായിൽ നടന്ന ഗൂഗിൾ ഡെവലപ്പർ ഡേയ്‌സിന്റെ മുഖ്യ പ്രഭാഷണത്തിനിടെ, ഫ്ലട്ടർ 1.0-ന് മുമ്പുള്ള അവസാനത്തെ പ്രധാന പതിപ്പായ ഫ്ലട്ടർ റിലീസ് പ്രിവ്യൂ 2 ഗൂഗിൾ പ്രഖ്യാപിച്ചു. ആ വർഷം ഡിസംബർ 4-ന്, ഫ്ലട്ടർ ലൈവ് ഇവന്റിൽ ഫ്ലട്ടർ 1.0 പുറത്തിറക്കി. ഇത് ഫ്രെയിംവർക്കിന്റെ ആദ്യ സ്ഥിരതയുള്ള പതിപ്പിനെ സൂചിപ്പിക്കുന്നു. 2019 ഡിസംബർ 11-ന് ഫ്ലട്ടർ ഇന്ററാക്ടീവ് ഇവന്റിൽ ഫ്ലട്ടർ 1.12 പുറത്തിറങ്ങി.[12]

2020 മെയ് 6-ന്, ഡാർട്ട് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് കിറ്റ് (SDK) പതിപ്പ് 2.8, ഫ്ലട്ടർ 1.17.0 എന്നിവ പുറത്തിറക്കി. ഐഒഎസ് ഉപകരണങ്ങളിലെ പ്രകടനം ഏകദേശം 50% മെച്ചപ്പെടുത്തുന്ന മെറ്റൽ എപിഐ(API)-യ്‌ക്കുള്ള പിന്തുണയും പുതിയ മെറ്റീരിയൽ വിജറ്റുകളും നെറ്റ്‌വർക്ക് ട്രാക്കിംഗ് വികസിപ്പിക്കുന്ന ഉപകരണങ്ങളും ചേർക്കുന്നു.

2021 മാർച്ച് 3-ന്, ഒരു ഓൺലൈൻ ഫ്ലട്ടർ എൻഗേജ് ഇവന്റിനിടെ ഗൂഗിൾ ഫ്ലട്ടർ 2 പുറത്തിറക്കി. പുതിയ കാൻവാസ് കിറ്റ്(CanvasKit) റെൻഡററും വെബ് നിർദ്ദിഷ്ട വിജറ്റുകളും, വിൻഡോസ്(Windows), മാക്ഒഎസ്(macOS), ലിനക്സ്(Linux) എന്നിവയ്‌ക്കുള്ള ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ പിന്തുണയും മെച്ചപ്പെടുത്തിയ ആഡ്-ടു-ആപ്പ് എപിഐകളും ഉള്ള വെബ് അധിഷ്‌ഠിത ആപ്ലിക്കേഷനുകൾക്ക് ഈ പ്രധാന അപ്‌ഡേറ്റ് ഔദ്യോഗിക പിന്തുണ നൽകി.[13] ഈ പതിപ്പ് ഡാർട്ട് 2.0 ഉപയോഗിക്കുന്നു. സുരക്ഷിതത്വമുള്ള നൾ-സേഫ്റ്റി ഫീച്ചർ ഡാർട്ടിന്റെ ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് നിരവധി ബ്രേക്കിംഗ് മാറ്റങ്ങൾക്കും, നിരവധി ബാഹ്യ പാക്കേജുകളിൽ പ്രശ്നങ്ങൾക്കും കാരണമായി. എന്നിരുന്നാലും, ഈ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപകരണങ്ങളും ഫ്ലട്ടർ ടീം ഉൾപ്പെടുത്തിയിട്ടുണ്ട്.[14]

അവലംബം[തിരുത്തുക]

 1. Chris Bracken. "Release v0.0.6: Rev alpha branch version to 0.0.6, flutter 0.0.26 (#10010) · flutter/flutter". GitHub. Retrieved 2018-08-08.
 2. https://github.com/flutter/flutter/releases
 3. https://github.com/flutter/flutter/releases/tag/v1.6.0
 4. https://github.com/flutter/flutter/wiki/Changelog
 5. "FAQ - Flutter". Retrieved 2018-08-08.
 6. "Google's "Fuchsia" smartphone OS dumps Linux, has a wild new UI". Ars Technica.
 7. Amadeo, Ron (2018-02-27). "Google starts a push for cross-platform app development with Flutter SDK". Ars Technica (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-06-11.{{cite web}}: CS1 maint: url-status (link)
 8. "With Flutter, Google Aims Dart to Mobile App Cross-Development". InfoQ (in ഇംഗ്ലീഷ്). Retrieved 2022-03-17.
 9. "Google announces Flutter 1.0, the first stable release of its cross-platform mobile development toolkit". Android Police (in അമേരിക്കൻ ഇംഗ്ലീഷ്). 2018-12-05. Retrieved 2022-03-17.
 10. "Sky: An Experiment Writing Dart for Mobile (Dart Developer Summit 2015)". YouTube.
 11. Amadeo, Ron (1 May 2015). "Google's Dart language on Android aims for Java-free, 120 FPS apps". Ars Technica.
 12. "Flutter: the first UI platform designed for ambient computing" (in ഇംഗ്ലീഷ്). Flutter blog. Retrieved 2019-12-11.
 13. "Version 2 of Google's Flutter toolkit adds support for desktop and web apps". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-03-06.[പ്രവർത്തിക്കാത്ത കണ്ണി]
 14. "Migrating to null safety". dart.dev. Retrieved 2022-02-04.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഫ്ലട്ടർ_(സോഫ്റ്റ്‌വെയർ)&oldid=4069687" എന്ന താളിൽനിന്ന് ശേഖരിച്ചത്