ഫ്രൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Frenzy
സംവിധാനംAlfred Hitchcock
നിർമ്മാണംAlfred Hitchcock
തിരക്കഥAnthony Shaffer
ആസ്പദമാക്കിയത്Goodbye Piccadilly, Farewell Leicester Square
by Arthur La Bern
അഭിനേതാക്കൾJon Finch
Alec McCowen
Barry Foster
സംഗീതംRon Goodwin
ഛായാഗ്രഹണംGilbert Taylor
Leonard J. South
ചിത്രസംയോജനംJohn Jympson
വിതരണംUniversal Pictures
റിലീസിങ് തീയതി
  • 21 ജൂൺ 1972 (1972-06-21)
രാജ്യംUnited Kingdom
ഭാഷEnglish
ബജറ്റ്$2 million[1]
സമയദൈർഘ്യം116 minutes
ആകെ$12.6 million[2]

1972 ൽ ഇറങ്ങിയ ഫ്രൻസി ഒരു സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് . ലോകപ്രശസ്ത സംവിധായകനായ ആൽഫ്രഡ്‌ ഹിച്ച്കോക്ക് സംവിധാനം ചെയ്ത ഇത് അതി പ്രശസ്തവും ഇപ്പോഴും സിനിമ പ്രേമികളെ രസിപ്പിക്കുന്നതുമായ ഒന്നാംതരം ചലച്ചിത്ര കാവ്യമാണ് . തിരക്കഥ എഴുതിയ ആന്റണി ഷാഫർ അതിനു അടിസ്ഥാനമാക്കിയത് ആർതർ ല ബേൺ എഴുതിയ ഗുഡ്‌ബെ പികാദില്ലി , ഫെയർ വെൽ ലെസിസ്റ്റർ സ്‌ക്വിയർ എന്ന നോവലിനെയാണ് . ഈ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചത് റോൺ ഗുഡ്‌വിൻ ആയിരുന്നു .

സിനിമയുടെ ഇതിവൃത്തം ലണ്ടൻ നഗരത്തെ ഭീതിയിൽ ആഴ്ത്തുന്ന ഒരു കൊലയാളിയെ ചുറ്റിപ്പറ്റിയാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന ഒരു മനോരോഗിയുടെ കഥ പറയുന്ന ഈ സിനിമ ബോക്സ് ഓഫീസിലും വൻ വിജയം ആയിരുന്നു

കഥാസാരം[തിരുത്തുക]

ലണ്ടൻ നഗരത്തിന്റെ പ്രാന്ത പ്രദേശം ആയ കോവേന്ത ഗാർഡൻ എന്ന സ്ഥലത്താണ് കഥ നടക്കുന്നത് . ആ കാലത്തു ആളുകൾ സ്ത്രീകളെ ബാലസംഗത്തിനു ശേഷം കഴുത്തിൽ ടൈ കെട്ടി കൊലപ്പെടുത്തുന്ന ഒരു കൊലയാളിയുടെ ഭീതിയിൽ ആയിരുന്നു . സിനിമയുടെ തുടക്കത്തിൽ തന്നെ കാണികൾക്കു മനസ്സിലാവും പഴക്കച്ചവടക്കാരൻ ആയ റോബർട്ട് റസ്‌ക് ആണ് കൊലയാളി എന്ന് . പക്ഷെ അതെ സമയം എല്ലാ സാഹചര്യ തെളിവുകളും റസ്‌കിന്റെ സുഹൃത്തായ റിച്ചാഡ് ബ്ലാനിക്കെതിരാണ് താനും . ബ്ലാനിയുടെ മുൻഭാര്യ ബ്രെണ്ട ഒരു മാട്രിമോണിയൽ സ്ഥാപനം നടത്തുന്നുണ്ട് . റോബർട്ട് റസ്‌ക് ഒരു പറ്റിയ ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടി ബ്രെണ്ടയെ സമീപിക്കുന്നു . എന്നാൽ റസ്കിന്റെ മുൻകോപം കാരണം പറ്റിയ ഒരു പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ല . ഒരു ദിവസം റസ്‌ക് ബ്രെണ്ടയുടെ ഓഫീസിൽ ചെന്ന് അവളെ വശീകരിക്കാൻ ശ്രമിക്കുന്നു . അവൾ ചെറുക്കുമ്പോൾ റസ്‌ക് അവളെ കൊല്ലുകയും ആരും കാണാതെ സ്ഥലം വിടുകയും ചെയ്യുന്നു . കുറച്ചു മുമ്പ് അവിടെ വന്നു ബ്രെണ്ടയെ ഭീഷണിപ്പെടുത്തിയ റിച്ചാഡ് ബ്ലാനി സ്വാഭാവികമായും ഈ കൊലപാതകത്തിൽ സംശയിക്കപ്പെടുന്നു. മറ്റൊരു സംഭവത്തിൽ ബ്ലാനിയുടെ ഗേൾ ഫ്രണ്ട് ബാർബറ ബബ്‌സിനെ റസ്‌ക് ആരും കാണാതെ കൊലപ്പെടുത്തുന്നു . ഇതും ബ്ലാനിയുടെ മേൽ ആണ് ആരോപിക്കപ്പെടുന്നത് . റസ്‌ക് ബബ്‌സിന്റെ മൃതശരീരം ഒരു ചാക്കിൽ കെട്ടി ഒരു ട്രക്കിൽ ഉപേക്ഷിക്കുന്നു . തിരിച്ചു വന്നപ്പോൾ ആണ് റസ്‌ക് മനസ്സിലാക്കുന്നത് തൻറെ അലങ്കാര ടൈ പിൻ ബാർബറ ബബ്‌സിന്റെ ശരീരത്തോടൊപ്പം ട്രക്കിൽ അകപ്പെട്ടു എന്നത് . R എന്ന അക്ഷരം അടയാളമായ ടൈ പിൻ ആരെങ്കിലും കണ്ടാൽ തന്റെ വിധി അതോടെ എഴുതപ്പെടും എന്ന് മനസ്സിലായ റസ്‌ക് വീണ്ടും ട്രക്കിൽ കയറുകയും മൃതശരീരത്തിന്റെ വിരലുകൾ പൊട്ടിച്ചെടുത്തു ടൈ പിൻ തിരിച്ചെടുക്കുകയും ചെയ്യുന്നു. അത്യന്തം മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഈ രംഗം കാണികൾക്കു ശ്വാസം അടക്കി പിടിച്ചു മാത്രമേ കാണാൻ കഴിയുകയുള്ളു .സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ യഥാർത്ഥത്തിൽ കുറ്റവാളി അല്ലെങ്കിലും ബ്ലാനി അറസ്റ്റ് ചെയ്യപ്പെടുന്നു . കേസ് അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് ഓസ്‌ഫോർഡ് ബ്ലാനിയുടെ കേസ് വിശദമായ പുനഃപരിശോധന വേണ്ടതാണെന്നു തീരുമാനിക്കുന്നു . ഓസ്‌ഫോർഡും ഒരു വലിയ പാചകക്കാരിയാണെന്നു സ്വയം അഭിമാനിക്കുന്ന ഭാര്യയും കൂടിചേർന്നുള്ള രംഗങ്ങൾ നല്ല തമാശക്ക് വഴി നൽകുന്നതാണ് . ചിലരുടെ സഹായത്തോടെ ബ്ലാനി ജയിലിൽ നിന്നും രക്ഷപ്പെടുന്നു . ബ്ലാനി റസ്കിനോട് പകരം വീട്ടാൻ അയാളുടെ താമസ സ്ഥലത്തേക്ക് പുറപ്പെടുന്നു . കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്ന രൂപം റസ്‌ക് ആണെന്ന് കരുതി അയാൾ ആ രൂപത്തെ ആക്രമിക്കുന്നു . ആയപ്പോൾ മാത്രമാണ് അയാൾ തിരിച്ചറിയുന്നത് അത് റസ്‌ക് കൊലപ്പെടുത്തിയ മറ്റൊരു സ്ത്രീയായിരുന്നു എന്ന്. കഴുത്തിൽടൈ ചുറ്റി കൊലപ്പെടുത്തിയ റസ്കിന്റെ മറ്റൊരു ഇര ആയിരുന്നു അത് .ഇതേ സമയം ബ്ലാനിയെ അന്വേഷിച്ചു ഓസ്‌ഫോർഡ് അവിടെ എത്തുന്നു . ബ്ലാനി തന്റെ നിരപരാധിത്തം തെളിയിക്കാൻ പാടുപെടുമ്പോൾ രണ്ടു പേരും വാതിലിന് പുറത്തു അസാധാരണമായ ശബ്ദം കേൾക്കുന്നു . മൃതശരീരം കൊണ്ട് പോവാൻ വേണ്ടി വലിയ ട്രങ്ക് പെട്ടിയുമായി കയറി വരുന്ന റസ്ക് മറ്റു രണ്ടു പേരെയും കണ്ടു അന്ധാളിച്ചു നിൽക്കുന്നു . "നിങ്ങൾ ഇപ്പോൾ ടൈ ധരിച്ചിട്ടില്ലല്ലോ റസ്‌ക്" എന്ന അർത്ഥഗർഭമായ ഓസ്‌ഫോർഡിന്റെ കമന്റോടെ സിനിമ അവസാനിക്കുന്നു

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

റിച്ചാർഡ് ബ്ലാനി - ജോൺ ഫ്ളിൻജ് റോബർട്ട് റസ്ക് - ബാരി ഫോസ്റ്റർ ഇൻസ്‌പെക്ടർ ഓസ്‌ഫോർഡ് - അലക് മാക് കൊവെൻ ബ്രെണ്ട - ബാർബറ ഹണ്ട്

ആൽഫ്രഡ്‌ ഹിച്ചകോക്ക് ചില രംഗങ്ങളിൽ ഈ സിനിമയിൽ പ്രത്യക്ഷമാവുന്നുണ്ട് . ഈ സിനിമയിൽ ആണ് ഹിച്ച്കോക്ക് ആദ്യമായി കഥാപാത്രങ്ങളെ ചില രംഗങ്ങളിൽ നഗ്നരായി ചിത്രീകരിച്ചിട്ടുള്ളത് . അതിന്റെ പേരിൽ അദ്ദേഹം ചില വിമർശനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തു .

വിലയിരുത്തലുകൾ[തിരുത്തുക]

സിനിമ പുറത്തിറങ്ങിയ ശേഷം വളരെ നല്ല അഭിപ്രായമാണ് നിരൂപകന്മാരിൽ നിന്നും കിട്ടിയത് . ഇത് കൂടാതെ ബോക്സ് ഓഫീസിലും സിനിമ വൻ വിജയം ആയിരുന്നു . ഇപ്പോഴും ഈ സിനിമ ചലച്ചിത്ര ആസ്വാദകരെയും നിരൂപകരെയും ആകർഷിക്കുന്നു

സൂചിക[തിരുത്തുക]

1 .നാറ്റ് സെഗാലോഫ് , ഫൈനൽ കട്സ് , ദി ലാസ്റ്റ് ഫിലിംസ് ഓഫ് 50 ഗ്രേയ്റ്റ് ഡയറക്ടേഴ്സ് ബെയർ മനോർ മീഡിയ 2013 2 .മാക് ഗില്ലിഗൻ , പാട്രിക് .ആൽഫ്രഡ്‌ ഹിച്ച്കോക്ക് : എ ലൈഫ് ഇൻ ഡാർക്‌നെസ്സ് ആൻഡ് ലൈറ്റ്  ; റീഗൻ ബുക്ക്സ്

അവലംബം[തിരുത്തുക]

1. http://www.imdb.com/title/tt0068611/ 2. https://the.hitchcock.zone/wiki/Frenzy_(1972)

  1. Nat Segaloff, Final Cuts: The Last Films of 50 Great Directors, Bear Manor Media 2013 p 131
  2. "Frenzy, Box Office Information". The Numbers. Retrieved 22 മേയ് 2012.
"https://ml.wikipedia.org/w/index.php?title=ഫ്രൻസി&oldid=3462257" എന്ന താളിൽനിന്ന് ശേഖരിച്ചത്