ഫ്രെഡറിക് വിൽഹെം സ്കാൻസോണി വോൺ ലിച്ചെൻഫെൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഡറിക് വിൽഹെം സ്കാൻസോണി വോൺ ലിച്ചെൻഫെൽസ്

ഓസ്ട്രിയൻ സാമ്രാജ്യത്തിലെ പ്രാഗിൽ ജനിച്ച ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായിരുന്നു ഫ്രെഡറിക് വിൽഹെം സ്കാൻസോണി വോൺ ലിച്ചെൻഫെൽസ് (21 ഡിസംബർ 1821 – 12 ജൂൺ 1891).

പ്രാഗിൽ മെഡിസിൻ പഠിച്ച അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയറിന്റെ ഭൂരിഭാഗവും വുർസ്ബർഗ് സർവകലാശാലയിൽ ഒബ്സ്റ്റട്രിക്ക്‌സ് ചെയർ ആയി (1850-1888) ചെലവഴിച്ചു, അവിടെ അദ്ദേഹം ഫ്രാൻസ് കിവിഷ് വോൺ റോട്ടറൗവിന്റെ പിൻഗാമിയായി. [1]

പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിലെ പ്രസവചികിത്സയുടെ മുൻനിര അധികാരിയായിരുന്നു സ്കാൻസോണി. "സ്കാൻസോണി മാനുവർ" എന്നറിയപ്പെടുന്ന ജനന പ്രക്രിയയുടെ പേരിലാണ് അദ്ദേഹം ഇന്ന് ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. 1849-ൽ വുർസ്ബർഗ് സർവ്വകലാശാലയിൽ പാത്തോളജിക്കൽ അനാട്ടമി ചെയർ ആയി റുഡോൾഫ് വിർച്ചോവിനെ നിയമിച്ചതിൽ അദ്ദേഹം ഒരു പ്രധാന ഘടകമായിരുന്നു. [2] ഇഗ്നാസ് സെമ്മൽവീസിന്റെ കടുത്ത വിമർശകനായിരുന്നു അദ്ദേഹം. എന്നിരുന്നാലും, പിന്നീടുള്ള വർഷങ്ങളിൽ,അത് സമ്മതിക്കാൻ ഇഷ്ടപ്പെട്ടില്ലെങ്കിലും സെമ്മൽവീസ് ശരിയാണെന്ന് അദേഹത്തിന് ബോധ്യപ്പെട്ടു. [3]

അനുബന്ധ പേരുകൾ[തിരുത്തുക]

  • "സ്കാൻസോണി മാന്വർ": (സ്കാൻസോണി ഫോർസെപ്സ് ടെക്‌നിക്) ഒരു ഗര്ഭപിണ്ഡത്തെ തിരിക്കുന്നതിനായി ഒരു ഒബ്സ്റ്റെട്രിക് ഫോഴ്സ്പ്സ് പ്രയോഗിക്കുന്ന ഒരു രീതി .
  • "സ്കാൻസോണിസ് സെക്കന്റ് ഓസ്": (pathologic retraction ring) ഗർഭപാത്രത്തിന്റെ കട്ടികൂടിയ റിട്രാക്റ്റഡ് യൂട്ടറിൻ സെഗ്മെൻറും ഗർഭപാത്രത്തിന്റെ കനം കുറഞ്ഞ ലോവർ യൂട്ടറിൽ സെഗ്‌മെൻ്റും തമ്മിലുള്ള ജംഗ്ഷനിലെ സങ്കോചം. ഒബ്സ്ട്രക്റ്റഡ് ലേബർ (പ്രസവ തടസ്സം) മൂലമുള്ള ഈ അവസ്ഥ ഗർഭാശയ വിള്ളലിന്റെ (ത്രെറ്റൻറ് റപ്ചർ ഓഫ്യൂ യൂട്ടറസ്) അടയാളമാണ്. [4]

തിരഞ്ഞെടുത്ത രചനകൾ[തിരുത്തുക]

  • Die geburtshilflichen Operationen, 1852 (പ്രസവ ശസ്ത്രക്രിയ).
  • Beiträge zur Geburtskunde und Gynäkologie (പ്രസവശാസ്ത്രത്തിനും ഗൈനക്കോളജിക്കും സംഭാവന), ഏഴ് വാല്യങ്ങൾ (1854-73).
  • Die Krankheiten der weiblichen Brüste und Harnwerkzeuge, രണ്ടാം പതിപ്പ് 1859.
  • ompendium der Geburtshilfe (മിഡ്‌വൈഫറിയുടെ സംഗ്രഹം), രണ്ടാം പതിപ്പ് 1861.
  • Die chronische Metritis (ക്രോണിക് മെട്രിറ്റിസ് ), 1863.
  • Lehrbuch für Geburtshilfe (പ്രസവശാസ്ത്രത്തിനുള്ള പാഠപുസ്തകം), 1867-ലെ നാലാം പതിപ്പ്.
  • Lehrbuch der Krankheiten der weiblichen Sexualorgane (സ്ത്രീ ലൈംഗിക അവയവങ്ങളുടെ രോഗങ്ങളെക്കുറിച്ചുള്ള പാഠപുസ്തകം), 1875 ലെ അഞ്ചാം പതിപ്പ്. [5]

ഇതും കാണുക[തിരുത്തുക]

  • ഗുസ്താവ് സ്കാൻസോണി വോൺ ലിച്ചെൻഫെൽസ്, അദ്ദേഹത്തിന്റെ മകൻ

അവലംബം[തിരുത്തുക]

  1. Erik E. Hauzman, Semmelweis and his German contemporaries www.ishm2006.hu/abstracts/files/ishmpaper_093.doc (accessed on 5 June 2008)[പ്രവർത്തിക്കാത്ത കണ്ണി]
  2. Rudolf Ludwig Karl Virchow at Who Named It
  3. Obenchain, Theodore. "Genius Belabored". University of Alabama Press. Archived from the original on 2020-05-30. Retrieved 2023-01-18.
  4. Mondofacto Dictionary Archived 2016-03-04 at the Wayback Machine. – Scanzoni's second os
  5. Meyers Großes Konversations-Lexikon, Band 17. Leipzig 1909, S. 657 – biography in German
  • "ഈ ലേഖനം ജർമ്മൻ വിക്കിപീഡിയയിലെ തത്തുല്യമായ ഒരു ലേഖനത്തിന്റെ വിവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിന്റെ ഉറവിടങ്ങളിൽ ഇവ ഉൾപ്പെടുന്നു: ADB:Scanzoni von Lichtenfels, Friedrich Allgemeine Deutsche Biographie .