ഉള്ളടക്കത്തിലേക്ക് പോവുക

ഫ്രെഡറിക് ട്രംപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഡറിക് ട്രംപ്
ട്രംപ് 1918ൽ
ജനനം
ഫ്രെഡറിക് ട്രംപ്

(1869-03-14)മാർച്ച് 14, 1869
മരണംമേയ് 30, 1918(1918-05-30) (പ്രായം 49)
അന്ത്യ വിശ്രമംഓൾ ഫെയ്ത്ത്സ് സെമിത്തേരി, ക്വീൻസ്, ന്യൂയോർക്ക് നഗരം[1]
പൗരത്വം
  • ബവേറിയ (1869–1871)
  • ജർമ്മനി(1871–1905)
  • യു.എസ്. (1892–1918)
തൊഴിൽവ്യവസായി
ജീവിതപങ്കാളി
കുട്ടികൾഫ്രെഡ്, ജോൺ എന്നിവരുൾപ്പെടെ 3 പേർ
കുടുംബംTrump

ഫ്രെഡറിക് ട്രംപ് (ജനനം: ഫ്രെഡറിക് ട്രംപ്; German: [fʁi:dʁɪç tʁʊmp]; മാർച്ച് 14, 1869 - മെയ് 30, 1918) ഒരു ജർമ്മൻ-അമേരിക്കൻ വ്യവസായിയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ട്രംപ് കുടുംബത്തിന്റെ കുലപതിയും 45-ഉം 47-ഉം യു.എസ്. പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ പിതൃപിതാമഹനുമായിരുന്നു അദ്ദേഹം.

പഴയ ബവേറിയ രാജ്യത്തിന്റെ ഭാഗമായിരുന്ന ജർമ്മനിയിലെ കാൾസ്റ്റാഡ് ഗ്രാമത്തിൽ ഭൂജാതനാകുകയും അവിടത്തെന്നെ ബാല്യകാലം കഴിച്ചുകൂട്ടുകയും ചെയ്ത ഫ്രെഡറിക് ട്രംപ് 1885-ലാണ് അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറ്റം നടത്തിയത്. 1891-ൽ അദ്ദേഹം സിയാറ്റിൽ നഗരത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഊഹക്കച്ചവടം ആരംഭിച്ചു. ക്ലോണ്ടിക്ക് ഗോൾഡ് റഷിന്റെ സമയത്ത്, അദ്ദേഹം കാനഡയിലെ യൂക്കോണിലേക്ക് താമസം മാറിക്കൊണ്ട് വൈറ്റ്ഹോഴ്‌സിൽ ഖനിത്തൊഴിലാളികൾക്കായി ഒരു ഭക്ഷണശാലയും വ്യഭിചാരശാലയും നടത്തി പണം സമ്പാദിച്ചു.[2][3]

1901-ൽ ട്രംപ് ജന്മദേശമായ കാൾസ്റ്റാഡിലേക്ക് മടങ്ങുകയും എലിസബത്ത് ക്രൈസ്റ്റ് എന്ന യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. നിർബന്ധിത സൈനികസേവനം ഒഴിവാക്കാൻ അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയതായി ആരോപിക്കപ്പെട്ടതോടെ 1905-ൽ ബവേറിയൻ സർക്കാർ അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കി. തൽഫലമായി, അദ്ദേഹം കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് മടങ്ങാൻ നിർബന്ധിതനായി

ബാർബർ, ഹോട്ടൽ മാനേജർ തുടങ്ങിയ ജോലികളിലേർപ്പെട്ടിരുന്ന  ട്രംപ്, 1918 ലെ സ്പാനിഷ് ഫ്ലൂ എന്ന മഹാമാരി പിടിപെട്ട്  മരിക്കുമ്പോൾ അമേരിക്കയിലെ ക്വീൻസിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വന്തമായ ഒരു ഇടം നേടിയിരുന്നു.

ആദ്യകാലം

[തിരുത്തുക]

ഫ്രെഡറിക് ട്രംപ്[4] പാലറ്റിനേറ്റ് മേഖലയിലെ (അന്ന് ബവേറിയ രാജ്യത്തിന്റെ ഭാഗമായിരുന്നു) കാൾസ്റ്റാഡ് ഗ്രാമത്തിൽ ക്രിസ്റ്റ്യൻ ജോഹന്നാസ് ട്രംപിന്റെയും (1829–1877) കാതറീന കോബറിന്റെയും (1836–1922) മകനായി ജനിച്ചു.[5]:28 അദ്ദേഹം ജനിച്ച ഗ്രാമം ഒരു ലൂഥറൻ ഭൂരിപക്ഷ പ്രദേശം ആയിരുന്നു.[6]:28–29

ഫ്രെഡറിക് ട്രംപിന്റെ പിതാവിന്റെ പരമ്പരയിലെ അറിയപ്പെടുന്ന ആദ്യകാല പൂർവ്വികൻ ജോഹാൻ ഫിലിപ്പ് ഡ്രംഫ്റ്റ് അഥവാ ട്രംപ് (1667–1707, മാതാപിതാക്കളോ ജനനസ്ഥലമോ രേഖപ്പെടുത്തിയിട്ടില്ല), ജൂലിയാന മരിയ റോഡൻറോത്തിനെ വിവാഹം കഴിച്ചു.[7] ഈ ദമ്പതികൾക്ക് ജോഹാൻ സെബാസ്റ്റ്യൻ ട്രംപ് (1699–1756) എന്ന ഒരു മകൻ ജനിച്ചു). ജോഹാൻ സെബാസ്റ്റ്യന്റെ മകൻ ജോഹാൻ പോൾ ട്രംപ് (1727–1792) ജർമ്മനിയിലെ ബോബെൻഹൈം ആം ബെർഗിലാണ് ജനിച്ചത്.[8]

ട്രംപ് കുടുംബത്തിന്റെ കൽസ്റ്റാഡുമായുള്ള ആദ്യ ബന്ധം ജോഹാൻ സെബാസ്റ്റ്യന്റെ ചെറുമകനായ ജോഹന്നാസ് ട്രംപിൽ (1789–1836) നിന്നുള്ളതാണ്. അദ്ദേഹം ബോബെൻഹൈം ആം ബെർഗിൽ ജനിച്ച് കൽസ്റ്റാഡിൽ വച്ച് വിവാഹം കഴിച്ച്, അവിടെ വെച്ചുതന്നെ മരിച്ച വ്യക്തിയായിരുന്നു.[9][10] അക്കാലത്ത് താരതമ്യേന ഒരു ദരിദ്രമായ പ്രദേശമായിരുന്ന പാലറ്റിനേറ്റ്, റോമൻ സാമ്രാജ്യകാലം മുതൽ മുന്തിരി കൃഷിക്ക് പേരുകേട്ടതായിരുന്നു.

1816 മുതൽ 1918 വരെയുള്ള കാലത്ത്, ബവേറിയ ഒരു സ്വതന്ത്ര രാജ്യമായി മാറിയപ്പോൾ, പാലറ്റിനേറ്റ് പ്രദേശം ബവേറിയ രാജ്യത്തിന്റെ ഭാഗമായിരുന്നു. 1871-ൽ, ബവേറിയ പ്രദേശം പുതുതായി രൂപീകൃതമായ ജർമ്മൻ സാമ്രാജ്യത്തിന്റെ ഭാഗമായി. അമേരിക്കയിലെ യുദ്ധത്തിന്റെയും ജർമ്മൻ വിരുദ്ധ വിവേചനത്തിന്റെയും കാലഘട്ടത്തിൽ, ട്രംപിന്റെ മകൻ ഫ്രെഡ് പിന്നീട് തന്റെ ജർമ്മൻ പൈതൃകം നിഷേധിക്കുകയും പിതാവ് സ്വീഡനിലെ കാൾസ്റ്റാഡിൽ നിന്നുള്ള ഒരു സ്വീഡിഷ് പൌരനായിരുന്നവെന്ന് അവകാശപ്പെടുകയും ചെയ്തു.[11] ഈ വ്യാഖ്യാനം ഫ്രെഡിന്റെ മകൻ ഡൊണാൾഡ് ട്രംപ് 1987-ൽ തന്റെ ആത്മകഥയിൽ ആവർത്തിച്ചു.

പത്ത് വർഷത്തോളം എംഫിസെമ ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രെഡറിക് ട്രംപിന്റെ പിതാവ് ക്രിസ്റ്റ്യൻ ജോഹന്നാസ് തന്റെ ചികിത്സാ ചെലവുകളിലൂടെ കുടുംബത്തെ കടുത്ത കടക്കെണിയിലാക്കി 1877 ജൂലൈ 6 ന് 48 വയസ്സുള്ളപ്പോൾ അന്തരിച്ചു. ആറ് കുട്ടികളിൽ അഞ്ചുപേരും കുടുംബത്തിന്റെ മുന്തിരിത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നെങ്കിലും, അത്തരം കഠിനാധ്വാനം ചെയ്യാൻ കഴിയാത്തവിധം രോഗിയായി ഫ്രെഡറിക് കണക്കാക്കപ്പെട്ടു. 1883-ൽ, അന്ന് 14 വയസ്സുള്ളപ്പോൾ, ഒരു ബാർബറുടെ സഹായിയെന്ന നിലയിൽ തൊഴിൽ പരിശീലനത്തിനായി അമ്മ അദ്ദേഹത്തെ അടുത്തുള്ള ഫ്രാങ്കെന്താൽ നഗരത്തിലേയ്ക്ക് അയച്ചു.

ബാർബർ ഫ്രീഡ്രിക്ക് ലാങ്ങിന്റെ കീഴിൽ രണ്ടര വർഷക്കാലം ആഴ്ചയിൽ ഏഴ് ദിവസവും അദ്ദേഹം ജോലി ചെയ്തു. തൊഴിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം, ഏകദേശം 1,000 നിവാസികളുള്ള ഒരു ഗ്രാമമായ ജർമ്മനിയിലെ കാൾസ്റ്റാഡിലേക്ക് അദ്ദേഹം മടങ്ങിയെത്തി. ഉപജീവനത്തിന് മതിയായ കച്ചവടവും ആ ഗ്രാമത്തിൽ ഇല്ലെന്ന് അദ്ദേഹം പെട്ടെന്നുതന്നെ കണ്ടെത്തി. ജർമ്മൻ സാമ്രജ്യത്തിലെ കരസേനയിൽ നിർബന്ധിത സൈനിക സേവനത്തിനുള്ള പ്രായവും അദ്ദേഹത്തിന് അടുത്തുവരികയായിരുന്നു. പെട്ടെന്നുതന്നെ അമേരിക്കയിലേക്ക് കുടിയേറാൻ തീരുമാനിച്ച അദ്ദേഹം പിന്നീട് പറഞ്ഞത്, "അമേരിക്കയിലേക്ക് കുടിയേറാനുള്ള ആഗ്രഹം എന്റെ അമ്മ സമ്മതിച്ചു." എന്നാണ്.[12]:30 അമ്മയ്ക്ക് ഒരു കുറിപ്പ് നൽകി അദ്ദേഹം രാത്രിയിൽ രഹസ്യമായി പോയതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വർഷങ്ങൾക്കുശേഷം പറഞ്ഞു.[13]:30–31 എല്ലാ പൗരന്മാർക്കും നിർബന്ധിതമാക്കിയ സൈനികസേവനം ചെയ്യാതെ ട്രംപ് ഓടിപ്പോയതിന്റെ ഫലമായി, പിന്നീട് അദ്ദേഹത്തെ രാജ്യത്ത് നിന്ന് നാടുകടത്തിക്കൊണ്ടുള്ള ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടു.[14]

അമേരിക്കയിലേക്കുള്ള കുടിയേറ്റം

[തിരുത്തുക]
യു.എസ് ഇമിഗ്രേഷൻ രേഖകളിലെ വരി 133 ലെ കുറിപ്പ്, "ഫ്രൈഡർ ട്രംപ്" , 16 വയസ്സ്, ജർമ്മനിയിലെ കാൾസ്റ്റാഡിൽ ജനിച്ചു.

1885-ൽ, 16-ാം വയസ്സിൽ ജർമ്മനിയിലെ ബ്രെമെൻ വഴി ഐഡർ എന്നു പേരായ ആവിക്കപ്പലിൽ യാത്ര ചെയ്താണ് ട്രംപ് അമേരിക്കയിലേക്ക് കുടിയേറിയത്. ഒക്ടോബർ 7 ന്[15]:32 പുറപ്പെട്ട് ഒക്ടോബർ 19 ന് ന്യൂയോർക്ക് നഗരത്തിലെ കാസിൽ ഗാർഡൻ ഇമിഗ്രന്റ് ലാൻഡിംഗ് ഡിപ്പോയിൽ എത്തിച്ചേരുംവിധമായിരുന്ന ഈ യാത്ര.ബവേറിയ രാജ്യത്ത് രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനമനുഷ്ഠിച്ചിട്ടില്ലാത്തതിനാൽ, ബവേറിയൻ നിയമപ്രകാരം ഈ കുടിയേറ്റം നിയമവിരുദ്ധമായിരുന്നു.[16] യു.എസ്. ഇമിഗ്രേഷൻ രേഖകളിൽ അദ്ദേഹത്തിന്റെ പേര് "ഫ്രൈഡർ ട്രംപ്ഫ്" എന്നും അദ്ദേഹത്തിന്റെ തൊഴിൽ "ഒന്നുമില്ല" എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.[17] 1883-ൽ[18]:31 ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ മൂത്ത സഹോദരി കാതറീനയ്ക്കും കാൾസ്റ്റാഡിൽ നിന്നുള്ള അവരുടെ ഭർത്താവ് ഫ്രെഡ് ഷൂസ്റ്ററിനുമൊപ്പം അദ്ദേഹം താമസിച്ചു. പുതിയ സ്ഥലത്ത് എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഒരു ജീവനക്കാരനെ അന്വേഷിച്ചുകൊണ്ടിരുന്ന ജർമ്മൻ സംസാരിക്കുന്ന ഒരു ക്ഷുരകനെ,[19]:25 കണ്ടുമുട്ടിയ അദ്ദേഹം അടുത്ത ദിവസം തന്നെ ജോലി ചെയ്യാൻ തയ്യാറായി.[20]:34

ആറ് വർഷത്തോളം അദ്ദേഹം ഒരു ക്ഷുരകനെന്ന നിലയിൽ ജോലി ചെയ്തു.[21] ട്രംപ് ആദ്യകാലത്ത് തന്റെ ബന്ധുക്കളോടൊപ്പം മാൻഹട്ടന്റെ ലോവർ ഈസ്റ്റ് സൈഡിൽ, നിരവധി പാലറ്റൈൻ ജർമ്മൻ കുടിയേറ്റക്കാർ താമസിക്കുന്ന 76 ഫോർസിത്ത് സ്ട്രീറ്റിൽ താമസിച്ചു.[22]:33 76 ഫോർസിത്ത് സ്ട്രീറ്റിലെ താമസം ചെലവേറിയതിനാൽ, അവർ പിന്നീട് 606 ഈസ്റ്റ് 17-ാം സ്ട്രീറ്റിലേക്കും[23]:37 2012, 2-ാം അവന്യൂവിലേക്കും താമസം മാറി.[24]:39

1891-ൽ ഫ്രെഡറിക് ട്രംപ് പുതുതായി രൂപീകൃതമായ യു.എസ്. സംസ്ഥാനമായ വാഷിംഗ്ടണിലെ സിയാറ്റിലിലേക്ക് താമസം മാറി. തന്റെ ജീവിതകാല സമ്പാദ്യമായ നൂറുകണക്കിന് ഡോളർ ഉപയോഗിച്ച്, അദ്ദേഹം പൂഡിൽ ഡോഗിനെ വാങ്ങുകയും, അതിന്റെ പേരിൽ ഹോട്ടലിന് പുനർനാമകരണം നടത്തുകയും പുതിയ മേശകളും കസേരകളുമായി ഹോട്ടൽ വിപുലീകരിക്കുകയും ചെയ്തു.[25] 208 വാഷിംഗ്ടൺ സ്ട്രീറ്റിൽ സ്ഥിതി ചെയ്തിരുന്ന ഹോട്ടൽ സിയാറ്റിലിലെ പയനിയർ സ്ക്വയറിന്റെ മധ്യത്തിലായിരുന്നു. "ദി ലൈൻ" എന്ന വിളിപ്പേരുണ്ടായിരുന്ന വാഷിംഗ്ടൺ സ്ട്രീറ്റിൽ, നിരവധി സലൂണുകൾ, കാസിനോകൾ, വേശ്യാലയങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ജീവചരിത്രകാരിയായ ഗ്വെൻഡ ബ്ലെയർ ഇതിനെ "ലൈംഗികതയുടെയും മദ്യത്തിന്റെയും പണത്തിന്റെയും കേന്ദ്രം, സിയാറ്റിലിലെ പ്രവർത്തനങ്ങളുടെ അനിഷേധ്യമായ കേന്ദ്രം" എന്നിങ്ങനെ വിശേഷിപ്പിച്ചു.[26]:41 ഭക്ഷണവും മദ്യവും വിളമ്പുന്ന ആ റസ്റ്റോറന്റിൽ വേശ്യാവൃത്തിയുടെ ഒരു മൃദു പദമായ "സ്ത്രീകൾക്കുള്ള മുറികൾ" എന്ന വാക്കും ഉൾപ്പെടുത്തിയാണ് പരസ്യം ചെയ്തിരുന്നത്.[27]:50 1892-ൽ ഫ്രെഡറിക് ട്രംപ് ഒരു യുഎസ് പൗരനായി,[28]:94 വാഷിംഗ്ടണിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തു.[29]:50 1893-ന്റെ ആരംഭം വരെ അദ്ദേഹം സിയാറ്റിലിൽ താമസിച്ചു.[30]:59

1894 ഫെബ്രുവരി 14-ന് ട്രംപ് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടൽ വിറ്റഴിക്കുകയും മാർച്ചിൽ വാഷിംഗ്ടണിലെ സിയാറ്റിലിന് വടക്കുള്ള സ്നോഹോമിഷ് കൗണ്ടിയിലെ വളർന്നുവരുന്ന ഒരു ഖനന പട്ടണമായ മോണ്ടെ ക്രിസ്റ്റോയിലേക്ക് താമസം മാറ്റുകയും ചെയ്തു.[31] 1889-ൽ ധാതു നിക്ഷേപങ്ങളുടെ തെളിവുകൾ കണ്ടെത്തിയതിനെത്തുടർന്ന്, മോണ്ടെ ക്രിസ്റ്റോ സ്വർണ്ണത്തിലും വെള്ളിയിലും ധാരാളം സമ്പത്ത് ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സമ്പന്നരാകാനുള്ള പ്രതീക്ഷയിൽ നിരവധി ഖനനക്കാർ ഈ പ്രദേശത്തേക്ക് താമസം മാറി. എവററ്റ് പ്രദേശത്തെ കോടീശ്വരനായ ജോൺ ഡി. റോക്ക്ഫെല്ലറുടെ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ പ്രദേശത്തിന്റെ സാധ്യതകളെക്കുറിച്ച് അതിശയോക്തിപരമായ ഒരു പ്രതീക്ഷ സൃഷ്ടിച്ചു.[32]:53–58

സിയാറ്റിൽ വിട്ടുപോകുന്നതിനുമുമ്പ്, നഗരത്തിന് കിഴക്കുഭാഗത്തായി പന്ത്രണ്ട് മൈൽ (19 കിലോമീറ്റർ) അകലെയുള്ള പൈൻ ലേക്ക് പീഠഭൂമിയിൽ 40 ഏക്കർ (16 ഹെക്ടർ) സ്ഥലം 200 ഡോളറിന് ട്രംപ് വാങ്ങുകയും ഇത് ട്രംപ് കുടുംബത്തിന്റെ ആദ്യത്തെ പ്രധാന റിയൽ എസ്റ്റേറ്റ് വാങ്ങലായി മാറുകയും ചെയ്തു.[33]:59 മോണ്ടെ ക്രിസ്റ്റോയിൽ, പിൽക്കാല തീവണ്ടിയാപ്പിസിന് സമീപമുള്ള ഒരു സ്ഥലം തിരഞ്ഞെടുത്ത് അതിൽ ഒരു ഹോട്ടൽ പണിയാൻ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും അതിന്റെ വിലയായ ഏക്കറിന് 1,000 ഡോളർ താങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പകരം, അദ്ദേഹം ഭൂമിയിൽ ഒരു ഗോൾഡ് പ്ലേസർ ക്ലെയിം ഫയൽ ചെയ്തതോടെ എവററ്റ് നിവാസിയായ നിക്കോളാസ് റൂഡ്ബെക്ക് ഇതിനകം തന്നെ ഭൂമിക്ക് അവകാശവാദമുന്നയിച്ചിരുന്നിട്ടുകൂടി പണം നൽകാതെ തന്നെ ഭൂമിയുടെ പ്രത്യേക ധാതു അവകാശങ്ങൾ നേടാൻ ഇത് അദ്ദേഹത്തെ അനുവദിച്ചു.,[34]:60 അക്കാലത്ത്, അഴിമതിയുടെ പേരിൽ അറിയപ്പെട്ടിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ജനറൽ ലാൻഡ് ഓഫീസ് അത്തരം ഒന്നിലധികം അവകാശവാദങ്ങൾ പലപ്പോഴും അനുവദിച്ചിരുന്നു. ഗോൾഡ് പ്ലേസർ ക്ലെയിം പ്രകാരം ട്രംപിന് ഈ ഭൂമിയിൽ ഒരു ഘടനയും നിർമ്മിക്കാൻ അവകാശമില്ലായിരുന്നെങ്കിലും പുതിയൊരു വാടകക്കെട്ടിടം നിർമ്മിക്കുന്നതിനും ഹോട്ടൽ പോലെ അത് പ്രവർത്തിപ്പിക്കുന്നതിനുമായി അദ്ദേഹം വേഗത്തിൽ മര ഉരുപ്പടികൾ വാങ്ങി നിർമ്മാണം ആരംഭിച്ചു. പ്രദേശത്ത് സ്വർണ്ണം ഖനനം ചെയ്യാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. പകരം മറ്റുള്ളവർ ഖനനം ചെയ്യുകയും ഖനനം ചെയ്യുമ്പോൾ രാത്രിയിൽ ഉറങ്ങാൻ ഒരു സ്ഥലം ആവശ്യമായിരുന്നതിനാൽ തൊഴിലാളികൾ ഇവിടെ തങ്ങുകയും ചെയ്തതിനാൽ, ട്രംപിനെ "ഖനിത്തൊഴിലാളികളെ ഖനനം ചെയ്യുന്നയാൾ" എന്ന് ജീവചരിത്രകാരി ബ്ലെയർ വിശേഷിപ്പിച്ചു..[35]:61 1894 ജൂലൈയിൽ, ഉടമസ്ഥാവകാശമുണ്ടായിരുന്ന റൂഡ്ബെക്ക് ഭൂമി സംയോജിപ്പിക്കാൻ അപേക്ഷിക്കുകയും വാടക ശേഖരിക്കാൻ ഒരു ഏജന്റിനെ അയയ്ക്കുകയും ചെയ്തുവെങ്കിലും മോണ്ടെ ക്രിസ്റ്റോയിലെ ജനങ്ങൾ നിയമപരമായ അവകാശങ്ങൾ ശ്രദ്ധിക്കാത്തതിനാൽ ഇത് പരാജയപ്പെട്ടു.[36]:66 ഒടുവിൽ 1894 ഡിസംബറിൽ ട്രംപ് ഈ ഭൂമി വാങ്ങി.[37]:69 മോണ്ടെ ക്രിസ്റ്റോയിൽ ആയിരിക്കുമ്പോൾ, ട്രംപ് 1896-ൽ സമാധാന വകുപ്പിന്റെ ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു.[38]:71

മോണ്ടെ ക്രിസ്റ്റോയിൽ ഒരിക്കൽ വിശ്വസിച്ചിരുന്നതുപോലെ സുലഭമായി സ്വർണ്ണം, വെള്ളി നിക്ഷേപങ്ങളില്ലെന്ന് വർഷങ്ങളുടെ ഖനനം വെളിപ്പെടുത്തപ്പെട്ടതോടെ[39]:68 1894 ഓഗസ്റ്റിൽ, റോക്ക്ഫെല്ലർ ഈ പ്രദേശത്തെ തന്റെ നിക്ഷേപത്തിന്റെ ഭൂരിഭാഗവും പിൻവലിക്കുകയും ഇത് എവററ്റ് ബബിൾ ബേസ്റ്റ് എന്ന പ്രതിഭാസം സൃഷ്ടിക്കുകയും ചെയ്തു.[40]:67 1896 ലെ വസന്തകാലത്തോടെ, മിക്ക ഖനിത്തൊഴിലാളികളും മോണ്ടെ ക്രിസ്റ്റോ വിട്ടുപോയി. തൊഴിലാളികളുടെ കുറവും കച്ചവടത്തിന്റെ കുറവും ട്രംപിനെയും ബാധിച്ചുവെങ്കിലും മോണ്ടെ ക്രിസ്റ്റോയിൽനിന്ന് പണം സമ്പാദിച്ച ചുരുക്കം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം. കാനഡയിലെ യൂക്കോണിലെ രണ്ട് ഖനിത്തൊഴിലാളികൾക്ക് ധനസഹായം നൽകിക്കൊണ്ട് ട്രംപ് എവററ്റിലെ തിരിച്ചടികളെ നേരിടാൻ തയ്യാറെടുത്തു. ധനസഹായം നേടിയവർ പകരമായി ട്രംപിനുവേണ്ടി യൂക്കോണിലെ ഖനന പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിച്ചു.[41]:72 1897 ജൂലൈയിൽ, സ്വർണ്ണം നിറച്ച ബോട്ടുകൾ സാൻ ഫ്രാൻസിസ്കോയിലും സിയാറ്റിലിലും എത്തിയതിനുശേഷം ക്ലോണ്ടെക്ക് ഗോൾഡ് റഷ് ആരംഭിച്ചു. സാമ്പത്തിക മോഹവുമായി ആയിരക്കണക്കിന് ആളുകൾ ഈ പ്രദേശത്തേക്ക് തള്ളിക്കയറി.[42]:73 ഏതാനും ആഴ്ചകൾക്കുശേഷം ട്രംപ് മോണ്ടെ ക്രിസ്റ്റോയിലെ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും വിറ്റ് സിയാറ്റിലിലേക്ക് മടങ്ങിപ്പോയി.[43]:74

അവലംബം

[തിരുത്തുക]
  1. "Queens Cemetery Workers Say They've Lost Their Benefits Amid State Probe". www.ny1.com.
  2. Panetta, Alexander (September 19, 2015). "Donald Trump's grandfather ran Canadian brothel during gold rush". CBC News. Retrieved December 10, 2015.
  3. Blair, Gwenda (August 24, 2015). "The Man Who Made Trump Who He Is". Politico. Retrieved March 11, 2016.
  4. Church Records, Kallstadt
  5. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  6. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  7. Henkel, Herbert (8 April 2020). "Johann Philipp Drumpft". wayback machine (in German). Internet Archive. Archived from the original on 1 November 2021. Retrieved 8 October 2023.{{cite web}}: CS1 maint: unrecognized language (link)
  8. "Johann Paul Trump". Köln: Verein für Computergenealogie. Retrieved 19 July 2020.
  9. "Johannes TRUMP". Verein für Computergenealogie. Retrieved 6 August 2019.
  10. Verein für Computergenealogie: Vorfahren von Friederich "Fritz" Trump.
  11. Crolly, Hannelore (August 24, 2015). "Donald Trump, King of Kallstadt". Die Welt (in ജർമ്മൻ). Retrieved November 21, 2015.
  12. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  13. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  14. The Guardian,"Historian finds German decree banishing Trump's grandfather," 21 November 2016 [1]
  15. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  16. Frost, Natasha (March 7, 2019). "The Trump Family's Immigrant Story". HISTORY.
  17. "U.S. Immigration records. Line 133 mentions "Friedr. Trumpf", age 16, born in "Kallstadt", Germany".
  18. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  19. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  20. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  21. Blair, Gwenda (August 24, 2015). "The Man Who Made Trump Who He Is". Politico. Retrieved March 11, 2016.
  22. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  23. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  24. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  25. Blair, Gwenda (August 24, 2015). "The Man Who Made Trump Who He Is". Politico. Retrieved March 11, 2016.
  26. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  27. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  28. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  29. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  30. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  31. Evan Bush (August 25, 2015). "Donald Trump's grandfather got business start in Seattle". The Seattle Times. Retrieved September 21, 2015.
  32. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  33. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  34. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  35. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  36. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  37. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  38. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  39. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  40. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  41. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  42. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
  43. Blair, Gwenda (2000). The Trumps: Three Generations That Built an Empire. New York City: Simon and Schuster. ISBN 978-0-7432-1079-9.
"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_ട്രംപ്&oldid=4504581" എന്ന താളിൽനിന്ന് ശേഖരിച്ചത്