Jump to content

ഫ്രെഞ്ച് മാൻഡേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mandate for Syria and the Lebanon
(1923−1946)
Front cover of the Mandate document, 1922
Created1920–1922
Ratified1923
LocationUNOG Library; ref.: C.528. M.313. 1922. VI.
SignatoriesLeague of Nations
PurposeCreation of

ഒന്നാം ലോകമഹായുദ്ധാനന്തരം സിറിയ, ലെബനാൻ എന്നീ രാജ്യങ്ങൾ ഭരിക്കാനായി സർവ്വരാജ്യസഖ്യം ഫ്രാൻസിന് നൽകിയ അനുവാദമാണ് ഫ്രെഞ്ച് മാൻഡേറ്റ് (French: Mandat pour la Syrie et le Liban; അറബി: الانتداب الفرنسي على سوريا ولبنان al-intidāb al-fransi 'ala suriya wa-lubnān) (1923−1946)[1] എന്നറിയപ്പെടുന്നത്.[2] 1923 സെപ്റ്റംബർ 29 ന്[3] ആരംഭിച്ച മാൻഡേറ്റ് രാജ്യങ്ങൾ 1943-ൽ സ്വതന്ത്രരാജ്യങ്ങളായി മാറിയതിന് ശേഷം അവസാനിച്ചെങ്കിലും 1946-ലാണ് ഫ്രെഞ്ച് സൈന്യം പിൻവലിഞ്ഞത്.[4]

1918-ൽ യുദ്ധം അവസാനിച്ച് രണ്ടുവർഷത്തിനിടയിൽ ബ്രിട്ടനും ഫ്രാൻസും ഒപ്പുവച്ച സൈക്ക്സ്-പിക്കോട്ട് കരാറിന് അനുസൃതമായി ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സിറിയയും ലെബനോനും ഫ്രാൻസിന്റെ മാൻഡേറ്റിൽ വന്നപ്പോൾ പലസ്തീൻ-ട്രാൻസ്ജോർദ്ദാൻ എന്നിവ ബ്രിട്ടീഷ് മാൻഡേറ്റിലാണ് വന്നത്.[2] ഔദ്യോഗികമായി മാൻഡേറ്റ് [5]എന്നറിയപ്പെട്ടെങ്കിലും ഫലത്തിൽ ഫ്രാൻസിന്റെ കോളനിയായി മാറുകയാണ് ഉണ്ടായത്.



അവലംബം

[തിരുത്തുക]
  1. League of Nations Official Journal, Vol 3, August 1922, p. 1013
  2. 2.0 2.1 Myers, Denys P. (1 January 1921). "The Mandate System of the League of Nations". The Annals of the American Academy of Political and Social Science. 96: 74–77. doi:10.1177/000271622109600116. JSTOR 1014872.
  3. "11. French Syria (1919-1946)". UCA.edu. Retrieved 25 January 2017.
  4. John Morrison & Adam Woog, Syria, 2nd Edition, Infobase Publishing 2009 p. 37
  5. Bentwich, Norman (1930). The Mandates System. Longmans, Green and Co. p. 172.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പ്രാഥമിക ഉറവിടങ്ങൾ

[തിരുത്തുക]

ദ്വിതീയ ഉറവിടങ്ങൾ

[തിരുത്തുക]

9780044450399

"https://ml.wikipedia.org/w/index.php?title=ഫ്രെഞ്ച്_മാൻഡേറ്റ്&oldid=3779118" എന്ന താളിൽനിന്ന് ശേഖരിച്ചത്