ഫ്രൂട്ട് കാർവിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വിവാഹ സൽക്കാരച്ചടങ്ങിന് ഒരുക്കിയ ഫ്രൂട്ട് കാർവിംഗ്

പഴങ്ങളിലും പച്ചക്കറികളിലും കൊത്തുവേല ചെയ്ത് അലങ്കാര വസ്തുക്കളാക്കി മാറ്റുന്നതാണ് ഫ്രൂട്ട് കാർവിംഗ്. വെജിറ്റബിൾ കാർവിംഗ് എന്നും ഇത് അറിയപ്പെടുന്നു. യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്റ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും സവിശേഷ സന്ദർഭങ്ങളിൽ ഈ കലാവിരുന്ന് ഒരുക്കാറുണ്ട്.

ഉപയാഗിക്കുന്ന പഴങ്ങൾ[തിരുത്തുക]

എല്ലാത്തരം പഴങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും തണ്ണിമത്തൻ, ആപ്പിൾ, സ്ട്രോബെറി, പൈനാപ്പിൾ എന്നിവയാണ് ഏറ്റവും അനുയോജ്യം.

ചരിത്രം[തിരുത്തുക]

ചൈന[തിരുത്തുക]

ടാങ് വംശത്തിന്റെ ഭരണകാലത്ത് (AD 618-906) തന്നെ ചൈനയിൽ ഫ്രൂട്ട് കാർവിംഗ് ഉണ്ടായിരുന്നു എന്നാണ് അനുമാനിക്കുന്നത്. ദേവതകളുടേയും പക്ഷിമൃഗാദികളുടേയും രൂപങ്ങളായിരുന്നു കൊത്തിയുണ്ടാക്കിയിരുന്നത്. ആഘോഷാവസരങ്ങൾക്കു പുറമേ, അതിഥികളെ സൽക്കരിക്കുന്നതിനും ഫ്രൂട്ട് കാർവിംഗ് നടത്തിയിരുന്നുവത്രേ.

തായ്‌ലന്റ്[തിരുത്തുക]

തായ് ഫ്രൂട്ട് കാർവിംഗ്

തായ് സംസ്കാരത്തിൽ ഫ്രൂട്ട് കാർവിംഗിന് സവിശേഷ സ്ഥാനമുണ്ട് [1]. പ്രൈമറി പാഠ്യപദ്ധതിയിൽ ഫ്രൂട്ട് കാർവിംഗ് ഉൾപ്പെടുത്തിയതായി കാണാം[2]

ജപ്പാൻ[തിരുത്തുക]

മുഖിമോണോ

മുഖിമോണോ (Mukimono) എന്നറിയപ്പെടുന്ന ഫ്രൂട്ട് കാർവിംഗ് വളരെ പ്രാചീനകാലം മുതൽക്കേ ജപ്പാനിൽ പരിചിതമായിരുന്നു.

യൂറോപ്പ്[തിരുത്തുക]

യൂറോപ്പിൽ പതിനേഴാം നൂറ്റാണ്ടുമുതൽ ഫ്രൂട്ട് കാർവിംഗ് പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും, 1980കൾക്കു ശേഷം ഈ വിഷയത്തെ അധികരിച്ച് നിരവധി പുസ്തകങ്ങൾ രചിക്കപ്പെട്ടതായി കാണാം[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "History". thaicarving.co.uk. Archived from the original on 2015-11-25. Retrieved 2017-10-30.
  2. "History of Carving". The Garnish Guy. Archived from the original on 2017-10-19. Retrieved 3 December 2015.
  3. Abramson, Julia (2009). "Vegetable carving: for your eyes only". In Friedland, Susan R. (ed.). Vegetables: Proceedings of the Oxford Symposium on Food and Cooking 2008. Oxford Symposium. pp. 9–18. ISBN 9781903018668. Retrieved 1 December 2015.
"https://ml.wikipedia.org/w/index.php?title=ഫ്രൂട്ട്_കാർവിംഗ്&oldid=3942457" എന്ന താളിൽനിന്ന് ശേഖരിച്ചത്