Jump to content

ഫ്രിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രിയോണുകൾ രസതന്ത്രപരമായി ക്ലോറോഫ്ലൂറോകാർബണുകൾ ആണ്. എങ്കിലും ഡ്യൂപോണ്ട് കമ്പനിയുടെ വ്യാപാരനാമമായ ഫ്രിയോൺ എന്ന പേരിലാണു വ്യാവസായിക ലോകത്ത് അറിയപ്പെടുന്നത്. ഫ്രിയോണുകൾ പ്രധാനമായും ശീതികരണ ഉപകരണങ്ങളിൽ (ഉദാ:റഫ്രിജറേറ്റർ) ഉപയോഗിക്കുന്നു. എഫ് -12, എഫ്-22 ഇന്നിവ ഫ്രിയോണുകൾക്ക് ഉദാഹരണമാണ്. ഓസോൺ പാളികൾക്ക് നാശമുണ്ടാക്കുന്നതിനാൽ ഇവയെ ഹരിതഗൃഹ വാതകങ്ങൾ എന്നും വിളിക്കുന്നു. അതുകൊണ്ടുതന്നെ ഇവയുടെ ഉത്പാദനവും ഉപയോഗവും ക്യോട്ടോ പ്രൊട്ടോക്കോൾ, മോണ്ട്രിയൽ പ്രൊട്ടോക്കോൾ എന്നിവ പ്രകാരം ആഗോളതലത്തിൽ ഘട്ടം ഘട്ടമായി നിയന്ത്രിച്ചിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഫ്രിയോൺ&oldid=3345263" എന്ന താളിൽനിന്ന് ശേഖരിച്ചത്