ഫ്രാ നഖോൺ സി അയുധായ (പട്ടണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രാ നഖോൺ സി അയുത്തായ

พระนครศรีอยุธยา

Ayutthaya
City of Phra Nakhon Si Ayutthaya
เทศบาลนครพระนครศรีอยุธยา
Skyline of ഫ്രാ നഖോൺ സി അയുത്തായ
Official seal of ഫ്രാ നഖോൺ സി അയുത്തായ
Seal
ഫ്രാ നഖോൺ സി അയുത്തായ is located in Thailand
ഫ്രാ നഖോൺ സി അയുത്തായ
ഫ്രാ നഖോൺ സി അയുത്തായ
Location in Thailand
Coordinates: 14°20′52″N 100°33′38″E / 14.34778°N 100.56056°E / 14.34778; 100.56056Coordinates: 14°20′52″N 100°33′38″E / 14.34778°N 100.56056°E / 14.34778; 100.56056
Country Thailand
ProvinceAyutthaya
DistrictPhra Nakhon Si Ayutthaya
നാമഹേതുAyodhya, Uttar Pradesh, India
Government
 • MayorSomsong Sappakosonlakul
വിസ്തീർണ്ണം
 • ആകെ14.84 കി.മീ.2(5.73 ച മൈ)
ജനസംഖ്യ
 (2014)
 • ആകെ52
 • ജനസാന്ദ്രത3,600/കി.മീ.2(9,200/ച മൈ)
 Registered residents only
സമയമേഖലUTC+7 (ICT)
Postcode
13xxx
Area code(+66) 35
വെബ്സൈറ്റ്ayutthayacity.go.th/

ഫ്രാ നഖോൺ സി അയുത്തായ (Thai: พระนครศรีอยุธยา, pronounced [pʰráʔ ná(ʔ).kʰɔ̄ːn sǐː ʔā.jút.tʰā.jāː]; also spelled "Ayudhya") അല്ലെങ്കിൽ പ്രാദേശികമായും ലളിതമായും അയുത്തായ തായ്‌ലൻഡിലെ ഫ്രാ നഖോൺ സി അയുത്തായ പ്രവിശ്യയുടെ മുൻ തലസ്ഥാനമാണ്. ഈ പട്ടണം ചാവോ ഫ്രയാ നദിയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

1351 ൽ ലോപ് ബുരിയിൽ വസൂരി പൊട്ടിപ്പുറപ്പെട്ടപ്പോൾ രക്ഷനേടുവാനായി അവിടേക്ക് പോയ യു തോങ് രാജാവ് അയുത്തായ പട്ടണം സ്ഥാപിക്കുകയും അയുത്തായ രാജ്യം അല്ലെങ്കിൽ സയാം എന്നറിയപ്പെട്ട തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. സുഖോതായിക്കുശേഷം രണ്ടാമത്തെ സയാമീസ് തലസ്ഥാനമായി അയ്യൂതയ മാറി.[1] 1600 ആയപ്പോഴേയ്ക്കും ഏകദേശം 300,000 ജനസംഖ്യയുണ്ടൊയിരുന്നുവെന്നു കണക്കാക്കിയിരുന്ന അയുത്തായയിൽ 1700 ഓടെ ജനസംഖ്യ 1,000,000 ൽ എത്തിയതോടെ ഇത് അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി മാറുകയും ചിലപ്പോൾ "കിഴക്കിന്റെ വെനീസ്" എന്നറിയപ്പെടുകയും ചെയ്തിരുന്നു.[2][3]

1767 ൽ ബർമീസ് സൈന്യം നഗരം നശിപ്പിച്ചതോടെ രാജ്യം തകർച്ചയിലേയ്ക്കു കൂപ്പുകുത്തി. പഴയ നഗരത്തിന്റെ അവശിഷ്ടങ്ങൾ അയുത്തായ ചരിത്ര പാർക്കിൽ[4] സംരക്ഷിക്കപ്പെടുന്നോതൊടൊപ്പം ഇത് യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Historic City of Ayutthaya - UNESCO World Heritage Centre". UNESCO World Heritage Centre. ശേഖരിച്ചത് 24 August 2012.
  2. "Ayutthaya, Thailand's historic city". The Times Of India. 2008-07-31.
  3. Derick Garnier (2004). Ayutthaya: Venice of the East. River books. ISBN 974-8225-60-7.
  4. "Ayutthaya Historical Park". Asia's World Publishing Limited. ശേഖരിച്ചത് 2011-09-22.