ഫ്രാൻസ് സ്റ്റെയ്ൻഡാക്നർ
ആസ്ട്രിയക്കാരനായ ഒരു ജന്തുശാസ്ത്രജ്ഞനും, മൽസ്യശാസ്ത്രജ്ഞനും, തവളശാസ്ത്രജ്ഞനും ആയിരുന്നു ഫ്രാൻസ് സ്റ്റെയ്ൻഡാക്നർ'(Franz Steindachner)' (ജനനം 11 നവംബർ 1834 വിയന്നയിൽ – മരണം 10 ഡിസംബർ 1919 വിയന്നയിൽ). അദ്ദേഹം മൽസ്യങ്ങളെപ്പറ്റി 200 -ലേറെയും ഉരഗങ്ങളെയും ഉഭയജീവികളെയും പറ്റി 50 -ലേറെയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി.[1] നൂറുകണക്കിനു മൽസ്യങ്ങളെപ്പറ്റിയും നിരവധി പുതിയ ഉഭയജീവികളെപ്പറ്റിയും ഉരഗങ്ങളെപ്പറ്റിയും അദ്ദേഹം വിവരണങ്ങൾ നൽകി.[2] കുറഞ്ഞത് ഏഴ് ഉരഗ-സ്പീഷിസുകൾ അദ്ദേഹത്തിന്റെ പേരുവഹിക്കുന്നുണ്ട്.[3]
ജീവിതവും സംഭാവനകളും
[തിരുത്തുക]തന്റെ സുഹൃത്തായഎഡ്വാർഡ് സ്യൂസ്ന്റെ (1831-1914) അഭിപ്രായം മാനിച്ച് പ്രകൃതിചരിത്രത്തിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ഫോസിൽ മൽസ്യങ്ങളെപ്പറ്റിയുള്ള പഠനത്തിൽ ഏർപ്പെട്ടു. ജോഹാൻ ജേക്കബ് ഹെകെലിന്റെ (1790-1857) മരണം മുതൽ ഒഴിഞ്ഞുകിടക്കുകയായിരുന്ന നാച്യുർഹിസ്റ്റോറിഷെസ് മ്യൂസിയത്തിലെ മൽസ്യശേഖരത്തിന്റെ ഡിറക്ടർ സ്ഥാനത്ത് അദ്ദേഹം 1860 -ൽ നിയമിതനായി.[4]
മൽസ്യശാസ്ത്രജ്ഞൻ എന്ന നിലയിൽ സ്റ്റെയ്ൻഡാക്നർക്കുള്ള അംഗീകാരം നാൾക്കുനാൾ വർദ്ധിച്ചുവരികയും 1868 -ൽ അദ്ദേഹത്തെ ഹാർവാർഡ് സർവ്വകലാശാലയിലെ താരതമ്യജീവശാസ്ത്രമ്യൂസിയത്തിൽ ഒരു സ്ഥാനമേറ്റെടുക്കാൻ ലൂയിസ് അഗാസിസ് (1807-1873) ക്ഷണിക്കുകയും ചെയ്തു. 1871-1872 കാലത്ത് ഹസ്ലർ പര്യവേക്ഷണത്തിൽ പങ്കെടുത്തിരുന്നു.(തെക്കേഅമേരിക്കയിലെ ബോസ്റ്റണിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്ര). 1874-ൽ അദ്ദേഹം വിയന്നയിലേക്ക് തിരിച്ചു. 1887-ൽ അദ്ദേഹം നാച്യുർഹിസ്റ്റോറിഷെസ് മ്യൂസിയത്തിൽ സുവോളജിക്കൽ വകുപ്പിന്റെ ഡയറക്ടറായി. 1898 -ൽ അദ്ദേഹം മ്യൂസിയത്തിന്റെ ഡയറക്ടറായി.[4]
അവലംബം
[തിരുത്തുക]- ↑ Kähsbauer P (1959). "Intendant Dr. Franz Steindachner, sein Leben und Werk ". Ann. Naturhist. Mus. Wien 63: 1-30. (in German).
- ↑ "Search results".
- ↑ "The Reptile Database".
- ↑ 4.0 4.1 "Naturhistorisches Museum Wien". (in German).
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "The Herpetological Collection". Naturhistorisches Museum Wien. (in English).
- A selection of literature by Franz Steindachner: "Katalog der Deutschen Nationalbibliothek " (in German). German National Library. Archived from the original on 2016-03-04. Retrieved 2010-04-04.
{{cite web}}
: CS1 maint: unrecognized language (link) - Biography in German @ Österreichisches Biographisches Lexikon 1815–1950 (ÖBL ).