ഫ്രാൻസ് വോൺ വിങ്കൽ
ബെർലെബർഗ് സ്വദേശിയായ ഒരു ജർമ്മൻ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായിരുന്നു ഫ്രാൻസ് കാൾ ലുഡ്‌വിഗ് വിൽഹെം വോൺ വിങ്കൽ (ജീവിതകാലം: 5 ജൂൺ 1837 - 31 ഡിസംബർ 1911).
1860-ൽ അദ്ദേഹം ബെർലിനിൽ നിന്ന് മെഡിക്കൽ ഡോക്ടറേറ്റ് നേടി, പിന്നീട് റോസ്റ്റോക്കിൽ ഗൈനക്കോളജി പ്രൊഫസറായി ജോലി ചെയ്തു (1864). 1872-ൽ ഡ്രെസ്ഡനിലെ കോനിഗ്ലിച്ചൻ ലാൻഡസെന്റ്ബിൻഡുങ്ഷൂളിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ട അദ്ദേഹം, 1883 മുതൽ മ്യൂണിച്ച് സർവകലാശാലയിലെ ഫ്രൗൻക്ലിനിക്കിന്റെ ഡയറക്ടറായി. [1] മ്യൂണിക്കിലെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലും സഹായികളിലും ഗൈനക്കോളജിസ്റ്റ് ജോസഫ് ആൽബർട്ട് അമൻ (1866-1919) ഉൾപ്പെടുന്നു.
1879-ൽ പകർച്ചവ്യാധി രൂപത്തിൽ വിവരിച്ച "വിൻകെൽസ് ഡിസീസ്" എന്ന രോഗത്തിന് അദ്ദേഹത്തിന്റെ പേര് ആണ് നൽകിയിരിക്കുന്നത്. "എപ്പിഡെമിക് ഹീമോഗ്ലോബിനൂറിയ ഓഫ് ദ ന്യൂ ബോൺ" എന്നാണ് ഇത് അറിയപ്പെടുന്നത്.[2] "വിഗാൻഡ്-മാർട്ടിൻ-വിങ്കെൽ-ഹാൻഡ്ഗ്രിഫ്" എന്നറിയപ്പെടുന്ന ഒരു ജന്മ തന്ത്രവുമായും അദ്ദേഹത്തിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു. ജസ്റ്റസ് ഹെൻറിച്ച് വിഗാൻഡ് (1769-1817), ഓഗസ്റ്റ് എഡ്വേർഡ് മാർട്ടിൻ (1847-1933) എന്നിവരോടൊപ്പം അദ്ദേഹത്തിൻ്റെ പേര് കൂടി ഈ നടപടിക്രമത്തിന് നൽകിയിരിക്കുന്നു.
ഡ്യൂഷെൻ ഗെസെൽഷാഫ്റ്റ് ഫൂർ ഗൈനക്കോളജി ആൻഡ് ഗെബർട്‌ഷിൽഫിന്റെ (ജർമ്മൻ സൊസൈറ്റി ഫോർ ഗൈനക്കോളജി ആൻഡ് ഒബ്‌സ്റ്റട്രിക്‌സ്) ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം.[3]
തിരഞ്ഞെടുത്ത രചനകൾ
[തിരുത്തുക]- Die Pathologie und Therapie des Wochenbetts; പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും "ദ പാത്തോളജി ആൻഡ് ട്രീറ്റ്‌മെന്റ് ഓഫ് ചൈൽഡ് ബെഡ്: എ ട്രീറ്റീസ് ഫോർ ഫിസിഷ്യൻസ് ആൻഡ് സ്റ്റുഡൻ്റ്സ് " (1866) എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
- Lehrbuch der Frauenkrankheiten; പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും "ഡിസീസസ് ഓഫ് വുമൺ: എ ഹാൻഡ് ബുക്ക് ഫോർ ഫിസിഷ്യൻസ് ആൻഡ് സ്റ്റുഡൻ്റ്സ്" എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. (1886).
- ഡൈ ക്രാങ്കൈറ്റൻ ഡെർ വെയ്ബ്ലിചെൻ ഹാർൻറോഹ്രെ ആൻഡ് ബ്ലേസ് (സ്ത്രീ യുറീത്രയുടെയും ബ്ലാഡറിൻ്റെയും രോഗങ്ങൾ), 1877
- ഡൈ പാത്തോളജി ഡെർ വെയ്ബ്ലിചെൻ സെക്ഷ്വൽ-ഓർഗേൻ (സ്ത്രീ ലൈംഗിക അവയവങ്ങളുടെ പാത്തോളജി) ഹിർസെൽ, ലീപ്സിഗ് 1881.
- ഹാൻഡ്‌ബച്ച് ഡെർ ഗെബർട്‌ഷുൾഫ് (പ്രസവശാസ്ത്രത്തിന്റെ കൈപ്പുസ്തകം) മൂന്ന് വാല്യങ്ങൾ, ബെർഗ്മാൻ, വീസ്‌ബേഡൻ 1903-1907.
അവലംബം
[തിരുത്തുക]- Arztliche Praxis (വിഗാൻഡ്-മാർട്ടിൻ-വിൻകെൽ-ഹാൻഡ്ഗ്രിഫിനെക്കുറിച്ചുള്ള വിവർത്തനം ചെയ്ത ലേഖനം)
- ↑ Winckel, Franz Karl Ludwig Wilhelm von Biographisches Lexikon hervorragender Ärzte
- ↑ Neonatology.org Perspectives of Neonatology
- ↑ Zur Geschichte der Gynäkologie und Geburtshilfe edited by Lutwin Beck