ഫ്രാൻസ് ഫാനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസ് ഫാനൻ (Frantz Fanon)
Frantz Omar Fanon
Frantz Omar Fanon
ജനനംJuly 20, 1925 (1925-07-20)
Fort-de-France, Martinique, France
മരണംഡിസംബർ 6, 1961(1961-12-06) (പ്രായം 36)
Bethesda, Maryland
SpouseJosie Fanon
ChildrenOlivier Fanon, Mireille Fanon-Mendès France
ഭൂമിയിലെ പതിതർ എന്ന ഗ്രന്ഥത്തിന്റെ പുറംചട്ട

കറുത്ത വർഗക്കാരനായ മനഃശാസ്ത്രജ്ഞനും സാമൂഹ്യചിന്തകനുമായിരുന്നു ഫ്രാൻസ് ഫാനൻ. അപകോളനീകരണത്തെക്കുറിച്ചും കോളനീകരണത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ചും ഏറെ ചിന്തിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അപകോളനീകരണപ്രസ്ഥാനത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ഭൂമിയിലെ പതിതർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവ്. സ്വാതന്ത്ര്യത്തിനും വംശവിവേചനത്തിനെതിരായുമുള്ള പോരാട്ടങ്ങളിലൂടെ പ്രസിദ്ധനായ അദ്ദേഹത്തിന്റെ രചനകൾ ലോകത്തെമ്പാടുമുള്ള കൊളോണിയൽ വിരുദ്ധരായ സ്വാതന്ത്ര്യപ്പോരാളികളുടെ ഊർജ്ജസ്രോതസ്സായി വർത്തിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരെ യുദ്ധം ചെയ്തു. ഫ്രഞ്ചു പൌരനായ ഫ്രാൻസ് ഫാനൻ അൾജീരിയയിലെ ഫ്രഞ്ച് കോളനിഭരണകാലത്ത് ഉയർന്നു വന്ന അൾജീരിയൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചിരുന്നു.

കോളനീകരണത്തിനെതിരായ ചെറുത്തുനിൽപ്പ് സായുധമായ മാർഗങ്ങളിലൂടെ മാത്രമേ ഫലപ്രദമാവൂ എന്ന് ഫാനൻ വിശ്വസിച്ചിരുന്നു. ആയുധവും ശക്തിയുമുപയോഗിച്ച് തട്ടിയെടുത്തത് തിരിച്ചു പിടിക്കാൻ ആയുധം പ്രയോഗിച്ചേ തീരൂവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

രചനകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്_ഫാനൻ&oldid=3654256" എന്ന താളിൽനിന്ന് ശേഖരിച്ചത്