ഫ്രാൻസെസ് ഹോഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസെസ് ഹോഗൻ
പ്രമാണം:Frances Elizabeth Hoggan MD.jpg
ജനനം
ഫ്രാൻസെസ് മോർഗൻ

20 ഡിസംബർ 1843
ബ്രേക്കൺ, വെയിൽസ്
മരണം5 ഫെബ്രുവരി 1927 (83 വയസ്)
പൗരത്വംBritish
തൊഴിൽവൈദ്യൻ
Medical career

ഫ്രാൻസെസ് എലിസബത്ത് ഹോഗൻ (മുമ്പ്, മോർഗൻ; 20 ഡിസംബർ 1843 - 5 ഫെബ്രുവരി 1927)[1] ഒരു വെൽഷ് ഡോക്ടറും യൂറോപ്പിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ബ്രിട്ടീഷ് വനിതയുമായിരുന്നു. ഒരു പയനിയറിംഗ് മെഡിക്കൽ പ്രാക്ടീഷണറും ഗവേഷകയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന അവർ വെയിൽസിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ വനിതാ ഡോക്ടറെന്ന ഖ്യാതിയും നേടി.[2] അവരും ഭർത്താവും ചേർന്നുള്ള ബ്രിട്ടനിൽ ആദ്യത്തെ സംയുക്ത മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

വെയിൽസിലെ ബ്രെക്കോണിലാണ് ഫ്രാൻസിസ് ഹോഗൻ ജനിച്ചത്, അവിടെ അവളുടെ പിതാവ് റിച്ചാർഡ് മോർഗൻ ഒരു വികാരിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. അവൾ വളർന്നതും പഠിച്ചതും ഗ്ലാമോർഗനിലെ കൗബ്രിഡ്ജിലും പിന്നീട് വിൻഡ്‌സറിലും ആയിരുന്നു. കൗമാരപ്രായത്തിൽ, അവൾ ഒരു അവിഹിത ബന്ധത്തിലെ മകൾക്ക് ജന്മം നൽകുകയും കുട്ടി അവരുടെ അമ്മയോടൊപ്പം വളർന്ന് ഫ്രാൻസിസിന്റെ സഹോദരിയെന്ന നിലയിൽ കടന്നുപോകുകയും ചെയ്തു.[3] അവർ പാരീസിലും ഡസൽഡോർഫിലും പഠിക്കാൻ പോയി.

1867-ലെ കൗൺസിൽ ഓഫ് ദി വർഷിപ്പ്ഫുൾ സൊസൈറ്റി ഓഫ് അപ്പോത്തിക്കറീസ് അതിന്റെ പ്രൊഫഷണൽ പരീക്ഷകളിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കിയതിനെത്തുടർന്ന്, മോർഗൻ റഷ്യയിലെ ആദ്യത്തെ വനിതാ ഫിസിഷ്യനായിരുന്ന നഡെഷ്ദ സുസ്ലോവ 1867 ഡിസംബറിൽ ബിരുദം നേടിയ സൂറിച്ച് സർവകലാശാല അവളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുത്തു. അവിടെ, മോർഗൻ പ്രതീക്ഷിച്ച അഞ്ച് വർഷത്തേക്കാളും മുമ്പായി, മൂന്ന് വർഷത്തിനുള്ളിൽ വൈദ്യശാസ്ത്ര കോഴ്‌സ് പൂർത്തിയാക്കുകയും, 1870 മാർച്ചിൽ സൂറിച്ച് യൂണിവേഴ്‌സിറ്റിയിൽ എം.ഡി. നേടിയ രണ്ടാമത്തെ വനിതയായിത്തിരുകയും ചെയ്തു.[4] അതിനുശേഷം, വിയന്നയിലെ ഒരു ക്ലിനിക്കിൽ അവർ ഓപ്പറേറ്റീവ് മിഡ്‌വൈഫറിയെക്കുറിച്ച് പഠിക്കുകയും സർജനായ ഗുസ്താവ് ബ്രൗണിന്റെ ശിഷ്യയായി മാറുകയും ചെയ്തു.[5]

1870 മാർച്ചിൽ സൂറിച്ച് സർവ്വകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്ടറേറ്റ് നേടിയ അവർ, മൂന്ന് വർഷത്തിനുള്ളിൽ ആറ് വർഷത്തെ കോഴ്സ് പൂർത്തിയാക്കിക്കൊണ്ട്, യൂറോപ്യൻ എംഡി ബിരുദം നേടുന്ന ആദ്യത്തെ ബ്രിട്ടീഷ് വനിതയായിത്തീരുകയും ചെയ്തു.[6]

കരിയർ[തിരുത്തുക]

ബിരുദാനന്തരം ഫ്രാൻസെസ് ബ്രിട്ടനിലേക്ക് മടങ്ങുന്നതിന് മുമ്പ് വിയന്ന, പ്രാഗ്, പാരീസ് എന്നിവിടങ്ങളിലെ മികച്ച മെഡിക്കൽ വിദ്യാലയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനം നടത്തി. ലണ്ടനിലെ ന്യൂ ഹോസ്പിറ്റൽ ഫോർ വിമനിലെ എലിസബത്ത് ഗാരറ്റ് ആൻഡേഴ്സണുമായി ചേർന്ന് ഒരു മെഡിക്കൽ പ്രാക്ടീഷണറായി അവൾ വർഷങ്ങളോളം ചെലവഴിച്ചു. 1871-ൽ എലിസബത്ത് ബ്ലാക്ക്‌വെല്ലിനൊപ്പം നാഷണൽ ഹെൽത്ത് സൊസൈറ്റി സ്ഥാപിക്കാനും അവർ സഹായിച്ചു. "ജനസംഖ്യയിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും ആരോഗ്യം പ്രോത്സാഹിപ്പിക്കുക" എന്നതായിരുന്നു അതിന്റെ പ്രഖ്യാപിത ലക്ഷ്യം.[7]

.

അവലംബം[തിരുത്തുക]

  1. The Transactions of the Honourable Society of Cymmrodorion. The Society. 2003. p. 170. ISBN 978-0-9541626-0-3.
  2. "Dr Frances Hoggan". Learned Society of Wales. Archived from the original on 2017-10-25. Retrieved 20 December 2016.
  3. BBC – Wales History – Mothers of Industry
  4. Elston
  5. Thomas, Onfel. Frances Elizabeth Hoggan. Newport: R. H. Johns Limited.
  6. Elston
  7. Wales, The Learned Society of. "Dr Frances Hoggan". The Learned Society of Wales (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-06-10.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസെസ്_ഹോഗൻ&oldid=3840694" എന്ന താളിൽനിന്ന് ശേഖരിച്ചത്