Jump to content

ഫ്രാൻസിസ്ക പ്രാഗ്വർ ഫ്രോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസിസ്ക പ്രാഗ്വർ ഫ്രോസ്
ജനനംFrancisca Praguer Froes
(1872-10-21)21 ഒക്ടോബർ 1872
Cachoeira, Bahia, Brazil
മരണം16 നവംബർ 1931(1931-11-16) (പ്രായം 59)
Rio de Janeiro, Brazil
ദേശീയതBrazilian
പങ്കാളിJoão Américo Garcez Fróes

ഫ്രാൻസിസ്ക പ്രാഗ്വർ ഫ്രോസ് (കാച്ചോയിറ, ബാഹിയ, 21 ഒക്ടോബർ 1872 - റിയോ ഡി ജനീറോ, 16 നവംബർ 1931) ഒരു ബ്രസീലിയൻ വൈദ്യനും ആക്ടിവിസ്റ്റും സ്ത്രീ സമത്വവാദിയും എഴുത്തുകാരിയുമായിരുന്നു. 1893-ൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ബ്രസീലിലെ അഞ്ച് സ്ത്രീകളിൽ ഒരാളായിരുന്നു അവർ.[1]

ജീവിതരേഖ

[തിരുത്തുക]

ഫ്രാൻസിസ്ക 1893-ൽ ബാഹിയാൻ സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് ഫാർമസിയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിക്കൊണ്ട് ബ്രസീലിൽ വൈദ്യശാസ്ത്ര പരിശീലനം നേടിയ ആദ്യ വനിതയെന്ന നിലയിൽ ശ്രദ്ധേയത നേടി. ഗൈനക്കോളജിയിലും പ്രസവചികിത്സയിലും വൈദഗ്ദ്ധ്യം നേടിയ ഫ്രോസ് സ്ത്രീകളുടെ രാഷ്ട്രീയ, പൗരാവകാശ മേഖലകളിലേയ്ക്ക് സ്വയം സമർപ്പിച്ച വനിതയായിരുന്നു. ആരോഗ്യത്തിനുള്ള സ്ത്രീകളുടെ, പ്രത്യേകിച്ച് ലൈംഗികമായി പകരുന്ന രോഗങ്ങൾ ബാധിച്ച സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി അവൾ ഉത്സാഹത്തോടെ പ്രവർത്തിച്ചു. ശുചിത്വവും ലൈംഗിക ധാർമ്മികതയും എന്ന വിഷയത്തിലൂന്നി, പൊതുജനാരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് അവർ വാദിച്ചത്.

അവലംബം

[തിരുത്തുക]
  1. Rago, E (10 November 2009). Francisca Praguer Fróes: Medicine, Gender and Power in the Trajectory of a Doctor in Bahía (1872-1931) (Report).