ഫ്രാങ്ക് പുഷ്കാസ്
Personal information | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Full name | Ferenc Purczeld Biró | ||||||||||||
Date of birth | 1 ഏപ്രിൽ 1927 | ||||||||||||
Place of birth | Budapest, Hungary | ||||||||||||
Date of death | 17 നവംബർ 2006 | (പ്രായം 79)||||||||||||
Place of death | Budapest, Hungary | ||||||||||||
Height | 1.72 മീ (5 അടി 7+1⁄2 ഇഞ്ച്) | ||||||||||||
Position(s) | Striker | ||||||||||||
Senior career* | |||||||||||||
Years | Team | Apps | (Gls) | ||||||||||
1943–1955 | Budapest Honvéd[1] | 341 | (352) | ||||||||||
1958–1966 | Real Madrid | 180 | (156) | ||||||||||
Total | 521 | (508) | |||||||||||
National team | |||||||||||||
1945–1956 | Hungary | 85 | (84) | ||||||||||
1961–1962 | Spain | 4 | (0) | ||||||||||
Teams managed | |||||||||||||
1967 | San Francisco Golden Gate Gales | ||||||||||||
1968 | Vancouver Royals | ||||||||||||
1968–1969 | Alavés | ||||||||||||
1970–1974 | Panathinaikos | ||||||||||||
1975 | Real Murcia | ||||||||||||
1975–1976 | Colo-Colo | ||||||||||||
1976–1977 | Saudi Arabia | ||||||||||||
1978–1979 | AEK Athens | ||||||||||||
1979–1982 | Al-Masry | ||||||||||||
1985–1986 | Sol de América | ||||||||||||
1986–1989 | Cerro Porteño | ||||||||||||
1989–1992 | South Melbourne Hellas | ||||||||||||
1993 | Hungary | ||||||||||||
Honours
| |||||||||||||
*Club domestic league appearances and goals |
ഹംഗേറിയൻ ഫുട്ബോളറും എക്കാലത്തേയും മികച്ച കളിക്കാരിൽ ഒരാളെന്നുള്ള ബഹുമതിക്ക് അർഹനുമായ വ്യക്തിയാണ് ഫ്രാങ്ക് പുഷ്കാസ് ഹംഗറിക്ക് വേണ്ടി 85 അന്താരാഷ്ട്ര മത്സരങ്ങളിൽ 84 ഗോളുകൾ നേടിയിട്ടുണ്ട്. ഹംഗറി, സ്പാനിഷ് ലീഗുകളിൽ 529 മത്സരങ്ങളിൽ നിന്നായി 514 ഗോളുകളും അദ്ദേഹം നേടി. 83 ഗോളുകൾ 84 കളികളിൽ നിന്നായാണ് പുഷ്കാസ് നേടിയത്.[2]1945 ഓഗസ്റ്റ് 20 നു ഹംഗറി ടീമിനു വേണ്ടി പുഷ്കാസ്അരങ്ങേറ്റം കുറിച്ച് 5-2 ന് ഓസ്ട്രിയയെ തോൽപ്പിക്കുകയും ചെയ്തു. 85 മത്സരങ്ങൾ കളിക്കുകയും 84 തവണ ഹംഗറിക്കുവേണ്ടി ഗോൾവല ചലിപ്പിക്കുകയും ചെയ്ത പുഷ്കാസിന്റെ ടീമിനെ മാന്ത്രിക മാഗ്യാറുകൾ എന്നു വിശേഷിപ്പിച്ചിരുന്നു .അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഗോളുകളുടെ റെക്കോർഡ് ഓസ്ട്രിയക്കെതിരായ രണ്ട് ഹാട്രിക്, ലക്സംബർഗിനെതിരെ ഒരു ഹാട്രിക്, അൽബേനിയക്കെതിരെ 12-0 വിജയം നേടിയത് ഇവ ഉൾപ്പെടുന്നു.
1952 ൽ ഒളിംപിക് ചാമ്പ്യന്മാരായി മാറിയ ഹംഗേറിയൻ ദേശീയടീമിൽ അംഗമായിരുന്ന പുഷ്കാസ് 1954 ലോകകപ്പിലെ ഫൈനലിൽ തന്റെ രാജ്യത്തെ നയിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മൂന്ന് യൂറോപ്യൻ കപ്പ് (1959, 1960, 1966), 10 ദേശീയ ചാമ്പ്യൻഷിപ്പുകൾ (5 ഹങ്കേറിയൻ, 5 സ്പാനിഷ് പ്രീമിയർ ഡിവിഷൻ), 8 മികച്ച വ്യക്തിഗത സ്കോറിംഗ് സമ്മാനങ്ങൾ എന്നിവ നേടി.
2009 ഒക്ടോബറിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഫിഫ പുഷ്കാസ് പുരസ്കാരം ഏർപ്പെടുത്തുകയുണ്ടായി. പെലെയുടെ ഏറ്റവും മികച്ച 100 കളിക്കാരുടെ പട്ടികയിലും പുഷ്കാസ് ഉൾപ്പെട്ടിരുന്നു.ഗാലപ്പിങ് മേജർ എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത്.[3]
അന്ത്യം
[തിരുത്തുക]2000 ൽ പുഷ്കാസിനു അൽഷിമേഴ്സ് രോഗം സ്ഥിതീകരിക്കപ്പെട്ടു. ന്യൂമോണിയ ബാധിച്ച് 2006 സെപ്റ്റംബറിൽ ബുഡാപെസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 2006 നവംബർ 17 ന് അന്തരിച്ചു.[4]