ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്.പി., യു .എ. ഇ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാരിഷത്തികത ഒരു മാനസികാവസ്ഥ ആണ്. ക്രമാനുഗതമായ പരിഷത്ത് പ്രവർത്തനങ്ങൾ ആണ് ഒരാളിൽ പാരിഷത്തികത എന്ന മാനസികാവസ്ഥ രൂപപ്പെടുത്തുന്നത് .അതൊരിക്കൽ രൂപ പ്പെട്ടാൽ ആവ്യക്തി മറ്റേതൊരു സാഹചര്യത്തിൽ ജീവിക്കേണ്ടി വന്നാലും അവന്റെ ഉള്ളിൽ അതുണർത്തിയ അഗ്നി അണയാതെ കിടക്കും.ആ പാരിഷത്തികതയാണ് യു.എ ഇ പോലെയുള്ള ഒരു വിദേശ രാജ്യത്ത് ജോലി തേടിയെത്തിയ മുൻകാല പരിഷത്ത് പ്രവർത്തകർ 2003 ആഗസ്റ്റിൽ വി.കെ.എസി ന്റെ സന്ദർശനത്തോട് കൂടി ഒരു കൂട്ടായ്മ രൂപ പ്പെടുത്തുവാനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത് . ആദ്യ പ്രവർത്തനം 19 യുറീക്കക്ക് വാർഷിക വരിക്കാരെ കണ്ടെത്തുകയായിരുന്നു..

2003 ഒക്ടോബർ 17 നു ഷാർജയിൽ മുൻകാല പരിഷത്ത് പ്രവർത്തകർ യോഗം ചേരുകയും ഫ്രെണ്ട്സ് ഓഫ് കെ.എസ് .എസ് .പി എന്ന സംഘടന ക്ക് രൂപം കൊടുത്തതും . അങ്ങനെ ഇന്ത്യക്ക് പുറത്തു ആദ്യമായി പരിഷത്ത് പ്രവര്ത്തകരുടെ കൂട്ടായ്മ ആയ ഫ്രെണ്ട്സ് ഓഫ് കെ.എസ് .എസ് .പി എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചത് . അഡ്വ .മാത്യു ആന്റണി പ്രസിഡന്റായും, വൈസ് പ്രസിഡന്റായി ഡോ. അബ്ദുൾ ഖാദെർ , കോ.ഓർഡിനേറ്ററായി സുരേഷ് ബാബു . ജോ.കോ.ഓർഡിനേറ്ററായി ജിജൊയ് , ട്രെഷററായി ശ്രീധർ എന്നിവരെ തിരഞ്ഞെടുത്തു.

പരിഷത്തിന്റെ യൂണിറ്റ് എന്ന സംഘടനാ രീതിക്ക് പകരം യു.എ.ഇ മുഴുവനായി ഒരു കേന്ദ്ര ചാപ്ടറും അതിന്റെ നേതൃത്വത്തിൽ മറ്റു എമിരറ്റുകൾ കേന്ദ്രീകരിച്ചു ചാപ്ടറുകൾ രൂപീകരിച്ചു പ്രവര്ത്തിക്കാനും ആയിരുന്നു ആദ്യ കമ്മറ്റി തീരുമാനം. അങ്ങനെ, അബു ദാബി, ഷാർജ, ദുബായി , ഉമ്മ് അൽ ഖുവൈൻ എന്നീ എമിരേറ്റുകളിൽ ചാപ്ടരുകളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഇന്നു പ്രവർത്തന ഏകീകരണത്തിനായി പ്രവർത്തകരുടെ സൌകര്യാർത്ഥം അബുദാബി ഒഴിച്ച് മറ്റ് എല്ലാ ചപ്ടരുകളും യോജിപ്പിച്ച് നോർത്തേൺ എമിരേറ്റ് എന്ന ഒരൊറ്റ ചാപ്റ്റർ ആയി പ്രവര്ത്തിക്കുന്നു. യു.എ.ഇയിലെ നിയമത്തിനനുസ്മൃതമായി പരിഷത്തിന്റെ ആശയ പ്രചാരണം മലയാളി സമൂഹത്തിൽ നടത്തുക എന്ന ലക്ഷ്യമാണ്‌ ഫ്രെണ്ട്സ് ഓഫ് കെ.എസ് .എസ് .പി ക്കുള്ളത് .

ഒരു വ്യാഴവട്ടക്കാലത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമ്പോൾ യു.എ.ഇ.ലെ പരിഷത്ത് ഇവിടുത്തെ രക്ഷ്ട്രീയ സാമൂഹിക പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകൾ യു.എ.ഇ.യിലെ മലയാളി സമൂഹത്തിൽ നടത്തുവാൻ ശ്രമിച്ചിട്ടുണ്ട്. പരിഷത്ത് പകർന്ന് തന്ന യുക്തിബോധവും ശാസ്ത്ര ചിന്തയും നിലനിർത്തുന്നതോടൊപ്പം പരിമിതമായ തോതിലെങ്കിലും പുതു തലമുറയ്ക്ക് പകർന്നു നല്കുന്നതിലും നിരന്തരമായ സംഘടനാ പ്രവർത്തനങ്ങൾ സഹായകമായിട്ടുണ്ട്. യു.എ.യി.ലെ വിദ്യാഭ്യാസ മേഖലയിൽ മൗലികവും നിരന്തരവും ആയ ഇടപെടലുകൾ നടത്തുവാൻ സംഘടനക്കു കഴിയുന്നുണ്ട്.

കേരളത്തിലെ കുട്ടികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയുമായും സമൂഹമായും വളരെ പരിമിതമായ തോതിൽ ബന്ധപ്പെടുന്നവരാണ് യു.എ.യിലെ മലയാളി വിദ്യാർഥികൾ. ഇവർക്കിടയിൽ വിദ്യാർഥി കേന്ദ്രീകൃതമായ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താനാണ് സംഘടന ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്‌ .ബാലവേദി, ചങ്ങാതിക്കൂട്ടം , സർഗോത്സവം എന്നീ പരിപാടികളിലൂടെ ഒരു ബദൽ വിദ്യാഭ്യാസ പരിശീലനം വിദ്യാർഥികൾക്ക് നൽകുന്നതിൽ സംഘടന ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.പരിസ്ഥിതിയുമായി വലിയ ബന്ധങ്ങൾ ഇല്ലാതിരുന്ന കുട്ടികളിൽ ജൈവവൈവിധ്യത്തെ പരിചയപ്പെടുത്തുന്നതിന് പരിസ്ഥിതി ക്യാമ്പുകളിലൂടെ സാധ്യമായിട്ടുണ്ട് . ക്രമമായി സംഘടിപ്പിക്കുന്ന പഠന യാത്രകളും ശാസ്ത്ര സാങ്കേതിക വ്യാവസായിക സ്ഥാപനങ്ങളിൽ നടത്തുന്ന സന്ദർ ശനങ്ങളും കുട്ടികളിൽ ശരിയായ ശാസ്ത്ര ചരിത്ര ദിശാ ബോധവും വർദ്ധിപ്പിക്കുവാൻ സഹായകമാകുന്നുണ്ട് . 2012 ൽ ദുബായ് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടു കൂടി മുനിസിപ്പാലിറ്റി യുടെ പരിസ്ഥിതി വിഭാഗവുമായി ചേർന്ന് നടത്തിയ കുട്ടികളുടെ ശാസ്ത്ര കോണ്ഗ്രസ് ഔപചാരിക വിദ്യാഭ്യാസ രംഗത്ത്‌ സംഘടന നടത്തിയ ഒരു വലിയ പ്രവര്ത്തനം ആയിരുന്നു.ഒൻപതു മാസം നീണ്ടുനിന്ന ഈ പരിപാടിയിൽ 23 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 600 വിദ്യാർത്ഥികളും 100 ഓളം അധ്യാപകരും പങ്കെടുക്കയുണ്ടായി . പങ്കെടുത്ത കുട്ടികളിലും അധ്യാപകരിലും അന്നുവരെ ഉണ്ടായിരുന്ന പഠന പ്രക്രിയയിൽ ക്രമാനുഗതമായി മാറ്റം വരുത്തുവാൻ കഴിഞ്ഞ ശാസ്ത്ര കോണ്ഗ്രസ്സിൽ കേരളത്തിൽ നിന്നും ഡോ . ആർ .വി.ജി.മേനോൻ , കെ.കെ.കൃഷ്ണകുമാർ , ഡോ. ലളിതാംബിക എന്നിവരും യു.എ.യിൽ നിന്നും ഡോ. അബ്ദുൾ ഖാദർ , ഡോ .കെ.പി .ഉണ്ണികൃഷ്ണൻ എന്നിവരും നേരിട്ട് നേതൃത്വം നൽകി . 2011 ഡിസംബറിൽ ഔപചാരികമായി പ്രവർത്തനാരംഭം കുറിച്ച ശാസ്ത്ര കോണ്ഗ്രസ് 2012 ഫെബ്രുവരി 25 നു ഉദ്ഘാടനം ചെയ്യപ്പെട്ടു. 2013 ജൂൺ 23 നു ദുബായി അൽ അഹ് ലി സ്റ്റെഡിയത്ത്തിൽ നടന്ന സമാപന പരിപാടി ദുബായി മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ. ഹംദാൻ ഖലീഫ അൽ ഷെയർ ഉദ്ഘാടനം ചെയ്തു. ദുബായി മുനിസിപ്പാലിറ്റിയുടെ വളരെ അധികം പ്രശംസ നേടിയ ഒരു പരിപാടി ആയിരുന്നു ദുബായ് ചിൽഡ്രൻസ് സയൻസ് കൊണ്ഗ്രസ്സു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും , മെഡലുകളും കൂടാതെ അവരുടെ സ്കൂളുകളിലെ ലൈബ്രറികൾക്ക് സയൻസ് പുസ്തകപ്പോതികൾ സമ്മാനമായി നൽകുകയുണ്ടായി.

കേരളത്തിലുള്ള അദ്ധ്യാപകർക്ക് ലഭിക്കുന്ന രീതിയിലുള്ള തുടര്ച്ചയായ ഒരു പരിശീലനം യു.എ.യിലെ അദ്ധ്യാപകര്ക്ക് ലഭിക്കുന്നില്ല എന്നുള്ളതാണ് ഇവിടുത്തെ വിദ്യാഭ്യാസ മേഖലയിലുള്ള ഒരു പോരായ്മ . ഇതിനൊരു മാറ്റം വരുത്തുക എന്നുള്ള ഉദ്ദേശത്തോട് കൂടി യാണ് 2013 ആഗസ്റ്റ്‌ 3 ,4 തീയതികളിൽ ആലുവായിലെ ഏലി ഹിൽസിൽ വെച്ചു നടത്തിയ അദ്ധ്യാപക പരിശീലന ക്യാമ്പ്. അവധിക്കാലത്ത് യു.എ.യിൽ നിന്നും നാട്ടിൽ എത്തിയ അദ്ധ്യാപകരെ ഉപയോഗപ്പെടുത്തി നടത്തിയ ഈ പരിശീലന ക്യാമ്പ് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.ഇതിന്റെ തുടർച്ചയായി നിരവധി തുടർ പ്രവർത്ത നങ്ങൾ യു.എ.യിലെ വിവിധ സ്ക്കൂളുകളിൽ നടത്തുവാൻ നമുക്ക് സാധിക്കുന്നു എന്ന് മാത്രമല്ല ഇതേ രീതിയിലുള്ള അധ്യാപക പരിശീലനങ്ങൾ സ്കൂൾ മാനേജ് മെന്റിന്റെ നേരിട്ടുള്ള മേൽ നോട്ടത്ത്ത്തിൽ നടത്തുവാൻ തുടങ്ങിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ രംഗത്ത് യു.എ.യിലെ മലയാളി സമൂഹവുമായി നിരന്തരം സമകാലീന വിഷയങ്ങളുമായി സംവേദിക്കുവാൻ സംഘടനക്കു കഴിയുന്നുണ്ട്. ശാസ്ത്ര സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ അതതു വിഷയങ്ങളിൽ കഴിവ് തെളിയിച്ചിട്ട്ടുള്ള വ്യക്തികളെ പങ്കെടുപ്പിച്ചു നടത്ത്ത്തുന്ന സെമിനാറുകൾ ചർച്ചകൾ ശാസ്ത്ര ക്ലാസ്സുകൾ എന്നിവയിലുള്ള പങ്കാളിത്തം ശ്രദ്ധേയമാണ്. മുതിർന്നവർക്ക് വേണ്ടിയുള്ള ചങ്ങാതി ക്കൂട്ടം സംഘടിപ്പിച്ചു വേറിട്ട ഒരു അനുഭവം സൃഷ്ടിക്കുന്നതിനും സംഘടനക്ക് സാധിച്ചു ദുബായ് അസ്ട്രോണമി ക്ലുബ്ബിന്റെ സഹകരണത്തോട് കൂടി കുട്ടികൾക്കും രക്ഷകർ ത്താക്കൾക്കും മായി നടത്തിയ നക്ഷത്ര ക്യാമ്പ് പ്രപഞ്ച വീക്ഷണവും നിരീക്ഷണ പാടവും വിപുലീകരിക്കുവാൻ ഏറെ സഹായിച്ചു. അസ്ട്രോണമി ക്ലുബ്ബിന്റെ ഡയറക്ടർ ശ്രീ.ഹരാരെ യുടെ പരിപൂർണ സഹകരണം ഇതിനായി സംഘടനക്കു ലഭിക്കുന്നു എന്നത് എടുത്തു പറയത്ത്തക്ക ഒരു സംഗതി യാണ്.

യു.എ.യിലെ കലാ സാംസ്കാരിക സംഘടനകൾ സംഘടിപ്പിക്കുന്ന സെമിനാറുകളിലും ചര്ച്ചാ ക്ലാസ്സുകളിലും പങ്കെടുത്ത്തുകൊണ്ട് പരിഷത്ത്തിന്റ്റെ ആശയങ്ങൾ വീക്ഷണങ്ങൾ നിലപാടുകൾ എന്നിവ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി നടത്തുന്ന പഠന കളരികളിൽ നമ്മുടെ പ്രവർത്തകർ റിസോഴ് സ് പെഴ്സണുകളായി പങ്കെടുത്ത്തുകൊണ്ട് പരിഷത്തിന്റെ രീതിയിലുള്ള പരിപാടികൾക്ക് നേതൃത്വം കൊടുക്കുവാൻ സാധിക്കുന്നു. കലാ സാംസ്കാരിക രംഗത്തെ ഇടപെടലുകളുടെ ഭാഗമായി തെരുവ് നാടകങ്ങൾ പാവക്കൂത്തുകൾ കഥാപ്രസന്ഗങ്ങൾ എന്നിവ ഇവിടുത്തെ നിയമ പരിധിക്കനുസരിച്ച്ചു ചിട്ട പ്പെടുത്തി അവതരിപ്പിക്കുന്നു.

യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്ര ഗതി എന്നിവയ്ക്ക് നാട്ടിലേക്ക് വരിസംഖ്യ ചേർത്ത് ഇവ നാട്ടിൽ എത്തിച്ചു കൊടുക്കുന്ന തോടൊപ്പം നിയമാനുസ്ര തമായി യു.എ.യിലും വിതരണം നടത്തുന്നു. വിശേഷാവസരങ്ങളിൽ ഒരു ആശംസാ കാർഡു അയക്കുന്നതിനു പകരമായി വർഷത്തിൽ 24 യുറീക്ക നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കുക എന്ന മുദ്രാവാക്യവുമായി നടത്തിയ മാസികാ പ്രചാരണം മലയാളി സമൂഹ ത്തെ ഏറെ ആകർഷിക്കുകയും ധാരാളം മാസികാ വരിക്കാരെ കണ്ടെത്താനും കഴിഞ്ഞു. ഈ പ്രവർത്തനം ഇപ്പോഴും തുടര്ന്നു കൊണ്ടിരിക്കുന്നു. വായനയെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ഗ്രഹപാഠ വായനശാലയും സംഘടന പ്രവര്ത്തിപ്പിക്കുന്നു.

യു.എ.യിലെ മലയാളി കുട്ടികൾക്ക് കേരളത്തെ അറിയുക എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ രചനാ ക്യമ്പായിരുന്നു രചനാ കേരളം. 1000 ഓളം കുട്ടികൾ വിവിധ ക്യാമ്പുകളിൽ പങ്കെടുത്തു.വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധ ചിത്ര രചനാ ക്യാമ്പുകളും ശാസ്ത്ര അവബോധന ക്ലാസ്സുകളും നിരന്തരം സംഘടിപ്പിച്ചും വരുന്നു. ഇതിനോട് അനുബന്ധമായി മാതൃ സംഘടന യുമായി സഹകരിച്ചു ഇന്ത്യക്കുള്ളിൽ കേരളത്തിന്‌ പുറത്തുള്ള മലയാളി കുട്ടികൾക്കായി രചനാ കേരളം അനുബന്ധ പരിപാടിയായി സംഘടിപ്പിച്ചു . വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അകെ 830 രചനകൾ ലഭിക്കുക ഉണ്ടായി .

ദുബായ് മുനിസിപ്പാലിറ്റി വര്ഷം തോറും സംഘടിപ്പിക്കാറുള്ള ക്ലീൻ അപ് ദി വേൾഡ് ക്യാമ്പയിനിൽ സംഘടന ഒരു സ്ഥിരം ക്ഷണിതാവാണ് . ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന പരിസ്ഥിതി ദിനാചരണ പരിപാടികളിൽ സംഘടന നേരിട്ട് സെമിനാറുകൾ ,ഉപന്യാസ രചനകൾ തത്സമയ ചിത്ര രചനാ പ്രദർശനം ഒപ്പ് ശേഖരണം വിദ്യാലയങ്ങളിൽ പരിസ്ഥിതി ദിനസന്ദേശ ബാഡ്ജ് വിതരണം എന്നിവ സംഘടിപ്പി ച്ചു കൊണ്ടിരിക്കുന്നു.

യു.എ.ഇ യിലെ മലയാളികുട്ടികൾക്ക് മാതൃഭാഷാവബോധനവും മാതൃ ഭാഷയിലുള്ള എഴുത്തും വായനയും ലഭ്യമാക്കാൻ കഴിഞ്ഞ രണ്ടുവർഷക്കാലമായി മലയാള ഭാഷാ കളരിയും അതിന്റെ ഭാഗമായി കുട്ടികളുടെ വായനാ ശാലയും സംഘടനാ പ്രവർത്തകർ നടത്തി വരുന്നു.മറ്റു സംഘടനകൾ സംഘടിപ്പിക്കുന്ന മാതൃ ഭാഷാ പഠന കളരികളിലും സംഘടനയുടെ പ്രവർത്തകർ പങ്കെടുക്കുകയും മാർഗ നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു. ആദ്യ കാല ബാലവേദി കൂട്ടുകാരെ ഉൾപ്പെടുത്തി യുവസമിതി എന്ന പേരില് ഒരു യുവ വിഭാഗം രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. സംഘടനയുടെ നംദിന പ്രവർത്തനങ്ങളിൽ മുതിർന്നവരെ സഹായിക്കുന്നതോടൊപ്പം സോഷ്യൽ മീഡിയകളിൽ ആശയ പ്രചരണം , ഷോര്ട്ട് ഫിലിം നിർമ്മാണം , വായന ശാലാ ക്രമീകരണം , ഡോക്കുമെന്റെഷൻ പ്രവർത്തനങ്ങളിൽ എന്നിവിടങ്ങളിലും യുവസമിതിയുടെ സഹകരണം ലഭിക്കുന്നു

സംഘടനാ പ്രവർത്തനത്തിലും നേതൃത്വത്തിലും വനിതകളുടെ പങ്കാളിത്തം ഇവിടുത്തെ സവിശേഷതയാണ് .ശാസ്ത്ര സാമൂഹിക വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചും മാധ്യമ രംഗത്തും സംഘടന സജീവ മായി ഇടപെടുന്നു. യു.എ.യിലെ കുട്ടികൾക്കായി ഫ്രെണ്ട്സ് ഓഫ് സയന്റിഫിക എന്ന സയൻസ് മാഗസിൻ ഇംഗ്ലീഷ് ഭാഷയിൽ ഓൺ ലൈൻ പ്രസിദ്ധീകരിച്ചു വരുന്നു കേരളത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിൽ നിന്നും ഉള്ള പ്രവർത്തകരുടെ പ്രാതിനിധ്യം സംഘടനക്കുണ്ട്.വിവിധ തൊഴിലിടങ്ങളിൽ നിന്നും വിവിധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന വരുമാണ് ഇവിടുത്തെ പ്രവർത്തകർ. സംഘടന നിരന്തരം സംഘടിപ്പിക്കുന്ന പരിപാടികളിൽ ആകൃഷ്ടരായി പുതിയ പ്രവർത്തകർ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുവാൻ സന്നദ്ധരായി വന്നുകൊണ്ടിരിക്കുന്നു

ഒരു വ്യാഴവട്ടം ഒരു സംഘടനയെ സംബന്ധിച്ചു ഒരു വലിയ കാലയളവല്ലാ എങ്കിൽ കൂടിയും യു.എ.യിലെ പൊതു സാമൂഹിക രംഗത്ത് കൃത്യമായ ഒരു പാരിഷത്തിക അവബോധത്തോടെ ക്രിയാത്മകമായി ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്തു എന്നത് സംഘടനയെ സംബന്ധിച്ചു അഭിമാനം നല്കുന്ന ഒന്നാണ്.

അവലംബം[തിരുത്തുക]