ഫ്രങ്ക് ഫർട്ട് പുസ്തകമേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോനസ്ഗുട്ടൺബർഗ് ആദ്യത്തെ അച്ചടി യന്ത്രം കണ്ടുപിടിച്ചത് 1439 ൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ വച്ചാണ്.1440 കൾക്കു ശേഷം ഫ്രാങ്ക്ഫർട്ടിലെ പുസ്തക വ്യാപാരികൾ ഗുട്ടൺബർഗിന്റെ കണ്ടെത്തലിനോടുള്ള ആദരസൂചകമായി എല്ലാ വർഷവും പുസതകമ്ള നടത്താൻ തീരുമാനിച്ചു.ഏകദേശം അഞ്ഞൂറു വർഷത്തിന്റെ ചരിത്രമുണ്ട് ഈ പുസതകമേളക്ക്.17 -ാം നൂറ്റാണ്ടു വരെ പ്രധാന പുസ്തക പ്രദർശനങ്ങളിൽ ഒന്നായിരുന്നു ഇത്.1632 -ൽ ജർമ്മനിയിലെ മറ്റൊരു നഗരമായ ലെയ്പ്സിൽ പുതിയൊരു പുസ്തക മേളക്ക് തുടക്കം കുറിച്ചതോടെ ഇതിന്റെ ശോഭയ്ക്ക് മങ്ങലേറ്റു.1949 -ൽ രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് ആധുനിക ഫ്രാങ്ക്ഫർട്ട് മേളക്ക് തുടക്കമായത്.

സവിശേഷതകൾ[തിരുത്തുക]

മെസ്സേ ഫ്രങ്ക്ഫർട്ട് ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമാണ്.ആറ് നിലകൾ മൊത്തം 578000 സ്ക്വയർ മീറ്റർ ചുറ്റളവ്.നൂറിലധികം രാജ്യങ്ങളിൽ നിന്ന് 7300 ൽ ആധികം പ്രസാധകരാണ് ഓരോ വർഷവും പുസ്തകങ്ങൾ അണിനിരത്തുന്നത്.മൂന്നു ലക്ഷത്തിലധികം സന്ദർശകർ എത്തുന്നു.ആയിരത്തോളം ബന്ധപ്പെട്ട പരിപാടികൾ അഞ്ചു ദിവസം കൊണ്ടു നടക്കുന്നു.ഒൻപതിനായിരത്തിലധികം മാധ്യമ പ്രവർത്തകർ ഇവിടെ എത്തുന്നു.പുസ്തക വില്പനയല്ല,പുസ്തകങ്ങളുടെ പകർപ്പവകാശത്തിന്റെ കൊടുക്കൽ വാങ്ങലുകളാണ് ഇവിടെ നടക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. എൻ.ഇ സുധീർ,അതെ ലോകം വായിക്കുകയാണ്മുൻപെന്നത്തെക്കാളും,ലേഖനം,മാതൃഭൂമി ആഴ്ചപ്പതിപ്പ്,ലക്കം 48,ഫെബ്രുവരി14,2016