ഫ്യുണിക്യുലർ ട്രെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉയർന്ന ചെരിവുകളുള്ള പർവതപ്രദേശങ്ങളിൽ അപൂർവമായി ഉപയോഗിക്കുന്ന സവിശേഷ റെയിൽ സംവിധാനമാണ് ഫ്യുണിക്യുലർ ട്രെയിൻ. പർവതമുകളിലും താഴ്വാരത്തുമുള്ള രണ്ടു സ്ഥലങ്ങളെ എളുപ്പത്തിൽ ഇതുവഴി പരസ്പരം ബന്ധിപ്പിക്കാനാകും. കപ്പിയിൽ ചുറ്റിയ ഉരുക്കുവടത്തിന്റെ രണ്ടറ്റത്തും കെട്ടിയ രണ്ട് കാറുകൾ എന്ന് ഹ്യുണിക്യുലർ ട്രെയിനിനെ എളുപ്പത്തിൽ വിശേഷിപ്പിക്കാം .

ഫ്യുണിക്യുലർ ട്രെയിൻ

പദോൽപ്പത്തിവർണന[തിരുത്തുക]

ഫ്യുണിക്യുലർ എന്ന വാക്കിന്റെ അർത്ഥം 'കയർകൊണ്ട് വലിക്കുന്നത് എന്നാണ്.

ലോസ് ഏഞ്ചൽസിലുള്ള ഫ്യുണിക്യുലർ റെയിൽവേ

ഒന്ന് മുകളിലേക്ക് ഒന്ന് താഴേക്ക്[തിരുത്തുക]

രണ്ട് റെയിൽപ്പാളം : ഇതിന്റെ നടുഭാഗത്ത് മാത്രം ട്രെയിനുകൾക്ക് മാറിപ്പോകാനുള്ള ഡൈവേർഷൻ ഉണ്ടാകും

രണ്ട് ട്രെയിനുകൾ അഥവാ കാറുകൾ ആണ് ഈ സംവിധാനത്തിലുള്ളത് . ഒന്ന് മുകളിലേക്ക് കയറുമ്പോൾ കേബിളിന്റെ അങ്ങേ തലയ്ക്കുള്ള ട്രെയിൻ താഴേക്കിറങ്ങുന്നു.

ഗുരുത്വാകർഷണം സഹായിക്കും[തിരുത്തുക]

ഫ്യുണിക്യുലർ റെയിൽ സംവിധാനം

ദൃഢമായ കേബിളുകൾ കൊണ്ട് രണ്ട് ട്രെയിനുകളെയും ബന്ധിച്ച് ഗുരുത്വാകർഷണത്തെക്കൂടി പ്രയോജനപ്പെടുത്തിയാണ് ഫ്യുണിക്യുലർ റെയിൽവേ പ്രവർത്തിക്കുന്നത് . ഒരു കാറിൽ അധികമാളുകൾ കയറുമ്പോഴുണ്ടാകുന്ന തൂക്കക്കൂടുതലിനെ ബാലൻസ് ചെയ്യാനായി ചില ട്രെയിനുകളിൽ വെള്ളത്തെയാണ് പ്രയോജനപ്പെടുത്തുന്നത്. ഭാരക്കുറവുള്ള ട്രെയിനിൽ സജ്ജീകരിച്ച പ്രത്യേക ടാങ്കിൽ വെള്ളം നിറച്ചാണ് ഇത് സാധിക്കുന്നത്. ഘർഷണബലത്തെ അതിജീവിക്കാനായി ചെറിയൊരു മോട്ടോറും സഹായിക്കും.

ലിഫ്റ്റ്പോലെ[തിരുത്തുക]

ലിഫ്റ്റിന്റെ പ്രവർത്തനം പോലെ വലിയ വടമുപയോഗിച്ചാണ് ഫണിക്യുലർ ട്രെയിൻ ഉയർന്ന പ്രദേശത്തേക്കും താഴ്വാരത്തേക്കും സഞ്ചരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഫ്യുണിക്യുലർ_ട്രെയിൻ&oldid=3677722" എന്ന താളിൽനിന്ന് ശേഖരിച്ചത്