Jump to content

ഫോർഡ് മോട്ടോർ കമ്പനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ford Motor Company
Public
Traded as
വ്യവസായംAutomotive
സ്ഥാപിതംജൂൺ 16, 1903; 121 വർഷങ്ങൾക്ക് മുമ്പ് (1903-06-16)[1]
സ്ഥാപകൻHenry Ford
ആസ്ഥാനം,
U.S.
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
Production output
6.6 million vehicles (2017)
സേവനങ്ങൾ
വരുമാനംIncrease US$160.33 billion (2018)[2]
Decrease US$3.27 billion (2018)[2]
Decrease US$3.67 billion (2018)[2]
മൊത്ത ആസ്തികൾDecrease US$256.54 billion (2018)[2]
Total equityDecrease US$35.93 billion (2018)[2]
ഉടമസ്ഥൻർ
ജീവനക്കാരുടെ എണ്ണം
199,000 (December 2018)[2]
ഡിവിഷനുകൾ
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്ford.com

ഒരു അമേരിക്കൻ മൾട്ടിനാഷണൽ വാഹന നിർമാതാക്കളാണ് ഫോർഡ് മോട്ടോർ കമ്പനി. ഇതിന്റെ പ്രധാന ആസ്ഥാനം ഡെട്രോയിറ്റിന്റെ പ്രാന്തപ്രദേശമായ മിഷിഗണിലെ ഡിയർ‌ബോൺ ആണ്. ഹെൻ‌റി ഫോർഡ് സ്ഥാപിച്ച ഇത് 1903 ജൂൺ 16 ന് ഫോർഡ് മോട്ടോർ കമ്പനി ആരംഭിച്ചത്. [5] ഫോർഡ് ബ്രാൻഡിന് കീഴിൽ വാണിജ്യ വാഹനങ്ങളും ലിങ്കൺ ബ്രാൻഡിന് കീഴിൽ മിക്ക ആഡംബര കാറുകളും കമ്പനി വിൽക്കുന്നു. യു.കെയിലെ ആസ്റ്റൺ മാർട്ടിന്റെ 8% ഓഹരിയും ജിയാങ്‌ലിംഗ് മോട്ടോഴ്‌സിന്റെ 32% ഓഹരിയും ബ്രസീലിയൻ എസ്‌യുവി നിർമാതാക്കളായ ട്രോളറിനെയും ഫോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ചൈന (ചങ്കൻ ഫോർഡ്), തായ്‌വാൻ (ഫോർഡ് ലിയോ ഹോ), തായ്ലൻഡ് (ഓട്ടോഅലിയൻസ് തായ്ലൻഡ്), തുർക്കി (ഫോർഡ് ഒട്ടോസാൻ), റഷ്യ (ഫോർഡ് സോളേഴ്‌സ്) എന്നിവിടങ്ങളിലും ഫോർഡിന് സംയുക്ത സംരംഭങ്ങളുണ്ട്. [6]

സ്വന്തമായി വികസിപ്പിച്ചെടുത്ത എഞ്ചിനീയറിംഗ് നിർമ്മാണ രീതികൾ ഉപയോഗിച്ച് വലിയ തോതിലുള്ള കാറുകളുടെ നിർമ്മാണത്തിന് ഫോർഡിന് കഴിഞ്ഞു. 1914 ആയപ്പോഴേക്കും ഈ രീതികൾ ലോകമെമ്പാടും ഫോർഡിസം എന്നറിയപ്പെട്ടു. ഫോർഡിന്റെ മുൻ യുകെ അനുബന്ധ സ്ഥാപനങ്ങളായ ജാഗ്വാർ, ലാൻഡ് റോവർ ടാറ്റ മോട്ടോഴ്‌സിന് വിറ്റു. 1999 മുതൽ 2010 വരെയുള്ള കാലത്ത് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുടെ ഉടമസ്ഥത ഫോർഡ് സ്വന്തമാക്കി. യുഎസ് ആസ്ഥാനമായുള്ള രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളാണ് ഫോർഡ് (ജനറൽ മോട്ടോഴ്‌സിന് പിന്നിൽ), ലോകത്തിലെ അഞ്ചാമത്തെ വലിയ വാഹനനിർമ്മാണ കമ്പനിയാണ് (ടൊയോട്ട, ഫോക്സ്-വാഗൺ, ഹ്യുണ്ടായ്-കിയ, ജനറൽ മോട്ടോഴ്‌സ് എന്നിവയ്ക്ക് പിന്നിൽ). [7]

ചരിത്രം[തിരുത്തുക]

1908 ഒക്ടോബർ ഒന്നിന് ആദ്യ മോഡൽ ടി കാറുകൾ വിപണിയിലെത്തിച്ചതൊടെ ഫോർഡ് ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. അത്രനാൾ ജനങ്ങൾ കണ്ട വാഹനങ്ങളിൽ നിന്ന് തുകച്ചും വ്യത്യസ്ത രൂപവും യാത്രാ സുഖവും മറ്റും അവരെ ഫോർഡിനോട് അടുപ്പിച്ചു. അത്രനാളത്തെ കാറുകളിൽ നിന്ന് വ്യത്യസ്തമായി ഇടത് വശത്ത് ഘടിപ്പിച്ച സ്റ്റിയറിംഗുമായാണ് മോഡൽ ടി കാറുകൾ വിപണിയിലെത്തിച്ചത്. ലോകചരിത്രത്തിൽ ഇടത് വശത്ത് സ്റ്റിയറിംഗ് ഘടിപ്പിച്ച ആദ്യവാഹനവും ഇത് തന്നെ. [8]

ഇന്ത്യയിലെ പുതിയ ഫോർഡ് കാർ മോഡലുകൾ[തിരുത്തുക]

 • നിലവിൽ 6 കാറുകളാണ് ഫോർഡ് ഇന്ത്യയിൽ പുറത്തിറക്കുന്നത്.
 1. ഫോർഡ് ഫിഗൊ
 2. ഫോർഡ് ഫ്രീസ്റ്റൈൽ
 3. ഫോർഡ് ആസ്പൈർ
 4. ഫോർഡ് ഇക്കോസ്‌പോർട്
 5. ഫോർഡ് എൻഡവർ
 6. ഫോർഡ് മസ്താംഗ്‌

അവലംബം[തിരുത്തുക]

 1. Hyde, Charles K. (June 2005). "National Historic Landmark Nomination – Ford Piquette Avenue Plant" (PDF). National Park Service. p. 11. Archived from the original (PDF) on February 22, 2017. Retrieved August 18, 2017.
 2. 2.0 2.1 2.2 2.3 2.4 2.5 "Ford Motor Company 2018 Annual Report (Form 10-K)" (PDF). sec.gov. U.S. Securities and Exchange Commission. January 2019.
 3. 3.0 3.1 "Ford Motor Company company : Shareholders, managers and business summary". 4-Traders. France. Archived from the original on 2018-07-18. Retrieved May 15, 2016.
 4. Rogers, Christina (May 12, 2016). "Shareholders Again Back Ford Family". Wall Street Journal. Retrieved September 16, 2016.
 5. https://corporate.ford.com/history.html
 6. https://www.referenceforbusiness.com/history2/69/Ford-Motor-Company.html
 7. https://www.history.com/this-day-in-history/ford-motor-company-incorporated
 8. https://autowise.com/ford/
"https://ml.wikipedia.org/w/index.php?title=ഫോർഡ്_മോട്ടോർ_കമ്പനി&oldid=3956459" എന്ന താളിൽനിന്ന് ശേഖരിച്ചത്