ഫോർഡ് ഫൌണ്ടേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫോർഡ് ഫൗണ്ടേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോർഡ് ഫൗണ്ടേഷൻ
സ്ഥാപകർEdsel Ford
ഹെൻ‌റി ഫോർഡ്
ലക്ഷ്യംദാരിദ്ര്യനിർമ്മർജ്ജനം, നീതിനിഷേധം കുറച്ചുകൊണ്ടുവരൽ, ജനാധിപത്യമൂല്യങ്ങളെ ശക്തിപ്പെടുത്തൽ, ആഗോളസഹകരണത്തെ പ്രോത്സാഹിപ്പിക്കൽ, മാനവക്ഷേമം
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഅമേരിക്ക, ആഫ്രിക്ക, ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ
ചെയർമാൻ
Francisco G. Cigarroa
പ്രസിഡന്റ്
Darren Walker

മനുഷ്യക്ഷേമം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ സ്വകാര്യ സംരംഭമാണ് ഫോർഡ് ഫൗണ്ടേഷൻ [1] [2] [3] 1936-ൽ [4] എഡ്‌സെൽ ഫോർഡും പിതാവ് ഹെൻറി ഫോർഡും ചേർന്ന് സ്ഥാപിച്ചപ്പോൾ ഉണ്ടായിരുന്ന മൂലധനം എഡ്സൽ ഫോർഡിന്റെ സമ്മാനമായ 25,000 യുഎസ് ഡോളറായിരുന്നു.[5] രണ്ട് സ്ഥാപകരുടെയും മരണശേഷം 1947 ആയപ്പോൾ ഫോർഡ് മോട്ടോർ കമ്പനിയുടെ വോട്ടിങ് അവകാശമില്ലാത്ത ഓഹരികളുടെ 90 ശതമാനവും ഫൗണ്ടേഷൻ സ്വന്തമാക്കിയിരുന്നു. (ഫോർഡ് കുടുംബം വോട്ടിങ് ഓഹരികൾ നിലനിർത്തി. [6] ) 1955 നും 1974 നും ഇടയിൽ, ഫൗണ്ടേഷൻ അതിന്റെ ഫോർഡ് മോട്ടോർ കമ്പനി ഓഹരികൾ വിറ്റഴിച്ചതോടെ ഓട്ടോമൊബൈൽ കമ്പനിയിൽ ഫൗണ്ടേഷന് പങ്കാളിത്തമില്ലാതായി.

1949 ൽ ഹെൻ‌റി ഫോർഡ് II ഫോർഡ് മോട്ടോർ കമ്പനി ഫണ്ട് എന്ന കോർപ്പറേറ്റ് ഫൗണ്ടേഷൻ രൂപീകരിച്ചു. അത് ഇന്നും ഫോർഡ് മോട്ടോർ കമ്പനിയുടെ ജീവകാരുണ്യ വിഭാഗമായി വർത്തിക്കുന്നുണ്ട്, എന്നാൽ അതിന് ഫോർഡ് ഫൗണ്ടേഷനുമായി ബന്ധമില്ല.

ഫോർഡ് ഫൗണ്ടേഷൻ ആസ്ഥാനം, പത്ത് അന്താരാഷ്ട്ര ഫീൽഡ് ഓഫീസുകൾ എന്നിവ വഴിയാണ് ധനസഹായം നൽകിവരുന്നത്. [7] വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ എൻ‌ഡോവ്‌മെന്റായിരുന്ന ഫോർഡ് ഫൗണ്ടേഷൻ; ഇന്നും സമ്പന്ന ഫൗണ്ടേഷനുകളുടെ മുൻനിരയിൽ തുടരുന്നു. 2014 സാമ്പത്തിക വർഷത്തിൽ 12.4 ബില്യൺ യുഎസ് ഡോളർ ആസ്തിയുണ്ടായിരുന്ന ഫൗണ്ടേഷൻ അതേ വർഷം 507.9 ദശലക്ഷം യുഎസ് ഡോളർ ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നു. [8] ഒഇസിഡി അനുസരിച്ച്, ഫോർഡ് ഫൗണ്ടേഷൻ 2018 ൽ വികസനത്തിനായി 224.4 ദശലക്ഷം യുഎസ് ഡോളർ നൽകി. [9]

ചരിത്രം[തിരുത്തുക]

Ford Foundation Building in New York City
Exterior of the building
Atrium with garden

1936 ജനുവരി 15-ന് സ്ഥാപിതമായ ഫോർഡ് ഫൗണ്ടേഷൻ ആദ്യകാലത്ത് മിഷിഗൺ കേന്ദ്രമായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുവന്നു. പിന്നീട് 1950-കളിൽ സാമ്പത്തിക വളർച്ച, വിദ്യാഭ്യാസം, സ്വാതന്ത്ര്യം-ജനാധിപത്യം, മാനവികത, ലോകസമാധാനം എന്നീ അഞ്ച് മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സംരംഭമാക്കി ഫൗണ്ടേഷൻ മാറുകയുണ്ടായി.[10][11][12] 1949 ലെ ഹോറസ് റോവൻ ഗെയ്തറിന്റെ റിപ്പോർട്ടിലാണ് ഈ അഞ്ച് പ്രവർത്തന മേഖലകളെ പ്രഖ്യാപിച്ചത്.

അവലംബം[തിരുത്തുക]

  1. "The Ford Foundation (Grants)". Urban Ministry: TechMission. Retrieved 26 May 2013.
  2. Walsh, Evelyn C.; Atwater, Verne S. (9 August 2012). "A Memoir of the Ford Foundation: The Early Years". The Foundation Center: Philanthropy News Digest. Retrieved 2014-05-14.
  3. "Development Studies: Foundations & Philanthropies". Wellesley College. Retrieved 2014-05-14.
  4. Dietrich II, William S. (Fall 2011). "In the American grain: The amazing story of Henry Ford". Pittsburgh Quarterly. Archived from the original on 2013-11-02. Retrieved 2014-05-14.
  5. "History: Overview". Ford Foundation. Retrieved 2014-05-14.
  6. "The Ford Foundation History". Funding Universe. Retrieved 2014-05-14.
  7. "Regions". Ford Foundation. Retrieved 2014-05-14.
  8. "Grants". Ford Foundation. Retrieved 2014-05-14.
  9. https://www.oecd-ilibrary.org//sites/a80c9530-en/index.html?itemId=/content/component/5d8de3e1-en&_csp_=fcd6b6f78f50e596d3bf597cb6b3e3b5&itemIGO=oecd&itemContentType=chapter#
  10. Smith, Wilson; Bender, Thomas (2008). American Higher Education Transformed, 1940–2005: Documenting the National Discourse. American Higher Education Transformed, 1940–2005. Johns Hopkins University Press. p. 4. ISBN 978-0-8018-9585-2. Retrieved June 24, 2020.
  11. McCarthy, Anna (2010). The Citizen Machine: Governing by Television in 1950s America. New Press. p. 120. ISBN 978-1-59558-596-7. Retrieved June 24, 2020.
  12. Magat, Richard (2012-12-06). The Ford Foundation at Work: Philanthropic Choices, Methods and Styles (in ഇംഗ്ലീഷ്). Springer Science & Business Media. ISBN 9781461329190.
"https://ml.wikipedia.org/w/index.php?title=ഫോർഡ്_ഫൌണ്ടേഷൻ&oldid=3566442" എന്ന താളിൽനിന്ന് ശേഖരിച്ചത്