ഫോർട്ട് വെയ്ൻ ചിൽഡ്രൻസ് സൂ

Coordinates: 41°6′23″N 85°9′16.25″W / 41.10639°N 85.1545139°W / 41.10639; -85.1545139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർട്ട് വെയ്ൻ ചിൽഡ്രൻസ് സൂ
പ്രമാണം:FortWayneChildrensZoo-1.jpg
പ്രധാന കവാടത്തിലെ ചിഹ്നം.
Date openedJuly 3, 1965
സ്ഥാനംഫോർട്ട് വെയ്ൻ, ഇന്ത്യാന, യു.എസ്.
നിർദ്ദേശാങ്കം41°6′23″N 85°9′16.25″W / 41.10639°N 85.1545139°W / 41.10639; -85.1545139
Land area40 acres (16 ha)
മൃഗങ്ങളുടെ എണ്ണം1,000[1]
Number of species200[2]
MembershipsAZA[3]
Major exhibitsAfrican Lion, Dr. Diversity's Research Station, Giraffe Feeding Station, Indiana Family Farm, Orangutan Valley, Sea Lion Beach, Stingray Bay, The Reef, Tiger Forest
വെബ്സൈറ്റ്kidszoo.org

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യാന സംസ്ഥാനത്ത് ഫോർട്ട് വെയ്നിലെ ഒരു മൃഗശാലയാണ് ഫോർട്ട് വെയ്ൻ ചിൽഡ്രൻസ് സൂ. അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസിന്റെ അംഗീകാരമുള്ള മൃഗശാലയാണിത്. 1965 ൽ പ്രവർത്തനമാരംഭിച്ചതിനുശേഷം ഫോർട്ട് വെയ്നിലെ ഫ്രാങ്ക് പാർക്കിലെ 40 ഏക്കർ സ്ഥലത്ത് (16 ഹെക്ടർ) 1,000 മൃഗങ്ങളുമായി ഈ മൃഗശാല സ്ഥിതിചെയ്യുന്നു. ഫോർട്ട് വെയ്ൻ പാർക്ക് ആന്റ് റിക്രിയേഷൻ വകുപ്പുമായുള്ള സഹകരണ കരാർ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫോർട്ട് വെയ്ൻ സുവോളജിക്കൽ സൊസൈറ്റിയ്ക്കാണ് ഫോർട്ട് വെയ്ൻ കുട്ടികളുടെ മൃഗശാലയുടെ നടത്തിപ്പിന്റെ ചുമതല. മൃഗശാലയുടെ പ്രവർത്തനങ്ങൾക്ക് നികുതി ഫണ്ടൊന്നും ലഭിക്കുന്നില്ല, മാത്രമല്ല മൃഗശാലയുടെ നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനത്തിലും സംഭാവനയിലും മാത്രമായാണ് ഇത് പ്രവർത്തിക്കുന്നത്. ഫോർട്ട് വെയ്ൻ ചിൽഡ്രൻസ് മൃഗശാല ഒരു മിനിയേച്ചർ ട്രെയിനിൽ സവാരികൾ വാഗ്ദാനം ചെയ്യുന്നു[4]

അമേരിക്കൻ ഐക്യനാടുകളിലെ മികച്ച മൃഗശാലകളുടെയിടയിൽ ഇത് തുടർച്ചയായി ഉന്നത സ്ഥാനം കയ്യാളുന്നു.[5] 2015 ൽ ട്രിപ്പ്അഡ്വൈസർ ഈ മൃഗശാലയെ രാജ്യത്തെ ഏഴാമത്തെ മികച്ച മൃഗശാലയായി തിരഞ്ഞെടുത്തു.[6]

ചരിത്രം[തിരുത്തുക]

പ്രകൃതി സംരക്ഷണത്തിനായി ഇന്ത്യാനയിലെ ഫോർട്ട് വെയ്നിലെ ഫ്രാങ്ക് പാർക്കിൽ 54 ഏക്കർ (22 ഹെക്ടർ) കൂട്ടിച്ചേർത്ത 1952 മുതലാണ് FWCZ ന്റെ ചരിത്രം തുടങ്ങുന്നത്. ഈ പ്രകൃതി സംരക്ഷണ പ്രദേശത്തിന്റെ പ്രാദേശികമായ പ്രശസ്തിയിൽ പ്രചോദിതരായ ഫോർട്ട് വെയ്ൻ ഉദ്യോഗസ്ഥർ 1962 ഓടെ ഒരു മുഴുനീള മൃഗശാല നിർമ്മിക്കാൻ തീരുമാനിച്ചു. മൃഗങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്നതായിരുന്നു മൃഗശാലയുടെ പ്രധാന ദൌത്യം.

അവലംബം[തിരുത്തുക]

  1. Learn About Some of Our Animals. Retrieved on 2008-04-24.
  2. Animal Index Archived 2015-03-15 at the Wayback Machine.. Retrieved on 2013-05-29.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; aza_list എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Fort Wayne Children's Zoo in Fort Wayne". Retrieved 2022-07-19.
  5. Cicero, Karen, (2009-04-04). 10 Best Zoos for Kids: 5. Fort Wayne Children's Zoo. Parents magazine. Retrieved on 2009-04-11.
  6. (2015-07-15). Zoo named one of country’s best. WANE-TV NewsChannel 15. Retrieved on 2015-07-20.