ഫോർട്ട് റോഡ്, കണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫോർട്ട് റോഡിലെ കണ്ണൂർ സിറ്റി സെന്റർ

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു തിരക്കേറിയ കച്ചവട തെരുവാണ് ഫോർട്ട് റോഡ്. സെന്റ് ആഞ്ജലോ കോട്ടയിലേക്കുള്ള വഴിയായതുകൊണ്ടാണ് തെരുവിന് ഈ പേരുവന്നത്.

കണ്ണൂരിന്റെ വാണിജ്യ സിരാകേന്ദ്രമാണ് ഫോർട്ട് റോഡ്. പല ബാങ്കുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഫോർട്ട് റോഡിൽ അവരുടെ ശാഖകൾ ഉണ്ട്. ഫോർട്ട് റോഡിലെ പ്രമുഖ കച്ചവട സ്ഥാപനങ്ങളിൽ സപ്ലൈകോ, ഫോർട്ട് ലൈറ്റ് കോമ്പ്ലെക്സ്, സൂപ്പർ ബസാർ എന്നിവ ഉൾപ്പെടും. കണ്ണൂർ റെയിൽ‌വേ സ്റ്റേഷനും ഫോർട്ട് റോഡിലാണ് സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികൾക്കായുള്ള പല ഹോട്ടലുകളും വാടക മുറികളും ഫോർട്ട് റോഡിലാണുള്ളത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണ്ട്. കണ്ണൂ‍രിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയ കണ്ണൂർ സിറ്റി സെന്റർ‍, ഫോർട്ട് റോഡിലാണുള്ളത്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോർട്ട്_റോഡ്,_കണ്ണൂർ&oldid=1689343" എന്ന താളിൽനിന്ന് ശേഖരിച്ചത്