ഫോർട്ട് റോട്ടർഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർട്ട് റോട്ടർഡാം
Fort Rotterdam in 2010
ഫോർട്ട് റോട്ടർഡാം is located in Indonesia
ഫോർട്ട് റോട്ടർഡാം
Location within Indonesia
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലി17th century colonial
നഗരംMakassar
രാജ്യംIndonesia
നിർദ്ദേശാങ്കം5°08′03″S 119°24′20″E / 5.13417°S 119.40556°E / -5.13417; 119.40556
നിർമ്മാണം ആരംഭിച്ച ദിവസം1673
പദ്ധതി അവസാനിച്ച ദിവസം1679
സാങ്കേതിക വിവരങ്ങൾ
Structural systemStone built barracks fort

ഫോർട്ട് റോട്ടർഡാം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ മകാസാറിലെ പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു കോട്ടയാണ്. ഗോവ രാജ്യത്ത് മുമ്പ് നിലവിലുണ്ടായിരുന്ന ഒരു കോട്ടയുടെ മുകളിൽ നിർമ്മിക്കപ്പെട്ട ഡച്ച് കോട്ടയാണിത്. ഡച്ച് അധിനിവേശത്തെ ചെറുക്കുന്നതിനായി 1634-ൽ ഒരു പ്രാദേശിക സുൽത്താനാണ് ഈ സ്ഥലത്തെ ആദ്യത്തെ കോട്ട നിർമ്മിച്ചത്. ബോംഗായ ഉടമ്പടി പ്രകാരം ഡച്ചുകാർക്ക് വിട്ടുകൊടുത്ത ഈ സ്ഥലത്തെ കോട്ട 1673-നും 1679-നും ഇടയിൽ അവർ പൂർണ്ണമായും പുനർനിർമ്മിച്ചു. ആറ് കൊത്തളങ്ങളുണ്ടായിരുന്ന ഇതിന് ഏഴ് മീറ്റർ ഉയരമുള്ള കോട്ടമതിലും കോട്ടയെ ചുറ്റി രണ്ട് മീറ്റർ ആഴമുള്ള കിടങ്ങുമുണ്ടായിരുന്നു.

1930-കൾ വരെ ഈ കോട്ട ഡച്ച് പ്രാദേശിക മിലിറ്ററി, ഗവൺമെന്റ് ആസ്ഥാനവുമായിരുന്നു. 1970-കളിൽ ഇത് വിപുലമായി പുനഃസ്ഥാപിക്കപ്പെട്ടു, ഇപ്പോൾ ഇത് ഒരു സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രവും സംഗീത നൃത്ത പരിപാടികളുടെ വേദിയും വിനോദസഞ്ചാര കേന്ദ്രവുമാണ്.

ഉജംഗ് പാണ്ടാങ് എന്ന് വിളിക്കപ്പെടുന്ന ഒരു മുൻകാല മകാസറീസ് കോട്ടയുടെ സ്ഥാനത്താണ് റോട്ടർഡാം ഫോർട്ട് നിർമ്മിച്ചത്.[1] ആ വർഷം പൊട്ടിപ്പുറപ്പെട്ട ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള (VOC) ഒരു യുദ്ധത്തിന് മറുപടിയായി മകാസർ ഭരണാധികാരികൾ ഏറ്റെടുത്ത ഒരു കോട്ട കെട്ടൽ പദ്ധതിയുടെ ഭാഗമെന്ന നിലയിൽ 1634-ൽ ഈ കോട്ട നിർമ്മിച്ചതാകാനാണ് സാധ്യത.[2] യഥാർത്ഥ കോട്ടായിരുന്ന ജും പാണ്ടൻ (സമീപത്ത് വളരുന്ന പാണ്ടനസ് മരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്) എന്ന അതിന്റെ പേര് മകാസർ നഗരത്തിന് ഉജംഗ് പാണ്ടാംഗ് എന്ന മറ്റൊരു പേര് നൽകുന്നതിന് കാരണമായി.[3]

1667-ൽ മകാസർ യുദ്ധത്തിൽ ഗോവ സുൽത്താനേറ്റിന്റെ പരാജയത്തെത്തുടർന്ന് ബൊംഗായ ഉടമ്പടി പ്രകാരം ഫോർട്ട് ഉജുങ് പാണ്ഡാങ് ഡച്ചുകാർക്ക് വിട്ടുകൊടുത്തു. തുടർന്നുള്ള വർഷങ്ങളിൽ ഡച്ച് അഡ്മിറൽ കൊർണേലിസ് സ്പീൽമാന്റെ മുൻകയ്യെടുത്ത് ഈ കോട്ട പൂർണ്ണമായും പുനർനിർമ്മിക്കുകയും സുലവേസിയിലെ ഡച്ച് കൊളോണിയൽ ഒരു ശക്തിയുടെ കേന്ദ്രമായി മാറുകയും ചെയ്തു.[3] അഡ്മിറൽ സ്‌പീൽമാന്റെ ജന്മസ്ഥലത്തെ ആധാരമാക്കി ഇതിനെ ഫോർട്ട് റോട്ടർഡാം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1673-1679 വർഷങ്ങളിൽ ഇതിന് അഞ്ച് കൊത്തളങ്ങളും 'ആമ'യുടെ ആകൃതിയും ലഭിച്ചു. ഈ രൂപമാണ് കോട്ടയ്ക്ക് "ബെന്റങ് പെന്യു" ("കടലാമ കോട്ട") എന്ന വിളിപ്പേര് നൽകിയത്.[4]

കോട്ടയുടെ നിർമ്മാണത്തിനുള്ള കല്ലുകൾ മാരോസിലെ കാർസ്റ്റ് പർവതങ്ങളിൽ നിന്നും, ചുണ്ണാമ്പുകല്ലുകൾ സെലയാറിൽ നിന്നുള്ള നിന്നും, തടികൾ ടാനെറ്റെ, ബന്താങ് എന്നിവിടങ്ങളിൽ കൊണ്ടുവന്നതാണ്.[5][6] 1825-1830-ലെ ജാവ യുദ്ധത്തെത്തുടർന്ന്, ജാവനീസ് രാജകുമാരനും ഇപ്പോൾ ദേശീയ നായകനുമായ ഡിപോനെഗോറോ 1830-ൽ മകാസറിലേക്കുള്ള നാടുകടത്തലിനെ തുടർന്ന് 1855-ൽ അദ്ദേഹത്തിൻറെ മരണംവരെ കോട്ടയിൽ തടവിലാക്കപ്പെട്ടിരുന്നു.[7] രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് തടവുകാരെ പാർപ്പിക്കുന്നതിനുള്ള ഒരു സ്ഥലമായും ഇത് ഉപയോഗിച്ചു.[8]

ഫോർട്ട് റോട്ടർഡാം 1930-കൾ വരെ പ്രാദേശിക ഡച്ച് സൈനിക ആസ്ഥാനവും സർക്കാർ ആസ്ഥാനവും ആയി തുടർന്നു.[3] 1937 ന് ശേഷം കോട്ട ഒരു പ്രതിരോധമായി ഉപയോഗിച്ചിരുന്നില്ല. ഹ്രസ്വമായ ജാപ്പനീസ് അധിനിവേശ സമയത്ത്, ഭാഷാശാസ്ത്രത്തിലും കാർഷിക മേഖലയിലും ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ഇത് അതിനുശേഷം അറ്റകുറ്റപ്പണികളുടെ അഭാവത്താൽ കാലക്രമേണ  നശിച്ചു.[5] 1970-കളിൽ കോട്ട വ്യാപകമായി പുനഃസ്ഥാപിക്കപ്പെട്ടു.[3]

നിലവിലെ സ്ഥിതി[തിരുത്തുക]

കോട്ടയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന പതിമൂന്ന് കെട്ടിടങ്ങളിൽ പതിനൊന്നും പതിനേഴാം നൂറ്റാണ്ടിലെ കോട്ടയുടെ യഥാർത്ഥ കെട്ടിടങ്ങളും അവയിൽ മിക്കതും ഇപ്പോഴും നല്ല അവസ്ഥയിലുമാണ്. കോട്ടയുടെ മധ്യഭാഗത്ത് ഒരു പള്ളിയുടെ കെട്ടിടമുണ്ട്.

അവലംബം[തിരുത്തുക]

  1. Mattulada 1991, പുറങ്ങൾ. 146–147.
  2. Bulbeck 1998, പുറങ്ങൾ. 79–80.
  3. 3.0 3.1 3.2 3.3 Backshall 2003, പുറം. 889.
  4. Pemugaran 1986, പുറം. 9.
  5. 5.0 5.1 Travel Marker 2015.
  6. Andaya 2001, പുറങ്ങൾ. 106–077.
  7. Carey 2001, പുറങ്ങൾ. 112–113.
  8. Andaya 2001, പുറങ്ങൾ. 106–107.
"https://ml.wikipedia.org/w/index.php?title=ഫോർട്ട്_റോട്ടർഡാം&oldid=3825706" എന്ന താളിൽനിന്ന് ശേഖരിച്ചത്