ഫോർട്ട് മൺറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
فورٹ منرو

منرو + تمن لیغاری
ഹിൽ സ്റ്റേഷൻ
ഫോർട്ട് മൺറോ
ഡാമിസ് തടാകം, ഫോർട്ട് മൺറോ
ഡാമിസ് തടാകം, ഫോർട്ട് മൺറോ
CountryPakistan
ProvincePunjab
DistrictDera Ghazi Khan
ഉയരം
1,800 മീ(6,470 അടി)
സമയമേഖലUTC+5 (PST)
ഫോർട്ട് മൺറോയിലേക്കുള്ള വഴിയിലെ ഗിർഡുവിൽ മണ്ണിടിച്ചിൽ കാരണമുള്ള റോഡ് ബ്ലോക്ക്.
ഫോർട്ട് മൺറോ, ദേരാ ഖാസി ഖാൻ.

ഫോർട്ട് മൺറോ (ഉർദു: فورٹ منرو), (Balochi: تمن لیغاری or فورٹ منرو) പാകിസ്താനിലെ ദേരാ ഘാസി ഖാനിൽ സമുദ്രനിരപ്പിൽ നിന്ന് 6,470 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു മലമ്പ്രദേശമാണ്. ഇത് തമൻ ലെഘാരി എന്ന പേരിലും അറിയപ്പെടുന്നു. ചൂടുള്ള വേനൽക്കാലത്ത് ഹ്രസ്വകാല താമസത്തിനായി ധാരാളം സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. പാകിസ്താൻ പഞ്ചാബിലെ ദേര ഖാസി ഖാനിൽ നിന്ന് ഏകദേശം 85 കിലോമീറ്റർ ദൂരത്തിലും സുലൈമാൻ മലനിരകളിലെ മുൾട്ടനിൽ നിന്ന് ഏകദേശം 185 കിലോമീറ്റർ അകലെയുമാണിതു സ്ഥിതിചെയ്യുന്നത്. ഫോർട്ട് മൺറോയിലെ നിവാസികൾ അധികവും നാടോടികളായ ലെഘാരി ഗോത്ര വിഭാഗക്കാരാണ്.

ദേരാ ഘാസി ഖാൻ പട്ടണത്തിൽനിന്ന് ഏകദേശം 85 കിലോമീറ്റർ അകലെയുള്ള ക്വെട്ട റോഡിലാണ് ഫോർട്ട് മുൺറോ സ്ഥിതിചെയ്യുന്നത്. തെക്കൻ പഞ്ചാബിൽ സുലൈമാൻ മലനിരകളിലെ ഏക ഹിൽ സ്റ്റേഷനാണ് ഇത്. 1800 മീറ്ററാണ് ഉയരമുള്ള ഈ പ്രദേശം വേനൽക്കാലത്ത് ഹ്രസ്വകാല സന്ദർശനത്തിനായി ധാരാളം ആളുകൾ എത്തുന്നു. ലൊറലായ് ബലൂചിസ്ഥാൻ വഴിയോ മുൾട്ടാൻ (പഞ്ചാബ്) വഴിയോ ഫോർട്ട് മുൻറോയിൽ എത്തിച്ചേരാവുന്നതാണ്. പഞ്ചാബിൽ നിന്ന് റഹ്നിക്കു സമീപത്തുനിന്ന് മലനിരകൾ ആരംഭിക്കുന്നു, ഇത് ബലൂചിസ്ഥാനും പഞ്ചാബും തമ്മിലുള്ള അതിർത്തി അതിർത്തിയാണ്.[1]

ചരിത്രം[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ റോബർട്ട് ഗ്രോവ്സ് സാൻഡ്മാൻ സ്ഥാപിച്ച ഈ മലയോര പട്ടണം ഡെറജാത് ഡിവിഷൻറെ കമ്മീഷണറായിരുന്ന കേണൽ മൺറോയുടെ ബഹുമാനാർത്ഥം ഫോർട്ട് മൺറോ എന്ന് പേരു നൽകി.

ഭൂമിശാസ്ത്രവും കാലാവസ്ഥയും[തിരുത്തുക]

സുലൈമാൻ മലനിരകളുടെ ഭാഗമാണ് ഫോർട്ട് മൺറോ. മദ്ധ്യ പാകിസ്താനിൽ സ്ഥിതിചെയ്യുന്ന ഈ മലനിരകൾ, ഗുമാൽ ചുരത്തിൽ നിന്ന് ഏകദേശം 280 മൈൽ (450 കിലോമീറ്റർ) ദൂരം തെക്ക് ഭാഗത്തേയ്ക്കു വ്യാപിച്ച് ജേക്കബാബാദിൻറെ തൊട്ടു വടക്കുഭാഗത്തെത്തുകയും ഖൈബർ പഷ്തൂൺഖ്വ യേയും പഞ്ചാബിനേയും ബലൂചിസ്ഥാനിൽനിന്നു വേർതിരിക്കുകയും ചെയ്യുന്നു. അതിൻറെ ഉയരം തെക്കു ഭാഗത്തേക്കു പോകുന്തോരും ക്രമേണ കുറയുകയും പരമാവധി ഉയരം 6,000-7,000 അടിവരെയാകുകയും ചെയ്യുന്നു. ഇവിടുത്തെ ഇരട്ട കൊടുമുടികൾ ഗുമാൽ പാസ്സിൽ നിന്ന് 30 മൈൽ ദൂരം) തഖ്‍ത്-ഇ സുലൈമാൻ അഥവാ "സോളമന്റെ സിംഹാസനം" എന്നറിയപ്പെടുന്നു. ഇത് ഈ പ്രദേശത്തേയ്ക്കുള്ള സോളമൻ രാജാവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ്. 18,481 അടി (5,633 മീറ്റർ) ഉയരത്തിലുള്ള കൊടുമുടിയുടെ ഭാഗം മുസ്ലിം വിഭാഗം പുണ്യ സ്ഥലമായി കണക്കാക്കി സിയാറത്ത് ചെയ്യുന്നയിടമായതിനാൽ അനേകം വിശ്വാസികൾക്കും വർഷം തോറും ഇവിടെത്തുകയും ചെയ്യുന്നു. മലനിരകളുടെ കിഴക്കൻ മുഖം സിന്ധുനദിയിലേയ്ക്കു കുത്തനെ കിടക്കുന്നു. എന്നാൽ പടിഞ്ഞാറൻ ശ്രേണി ക്രമേണയായി താഴേയ്ക്കു ചരിയുന്നു. ജൂണിപ്പറുകളും, ഭക്ഷ്യയോഗ്യാമായ പൈനുകളും വടക്കുഭാഗത്ത് നിറഞ്ഞു വളരുന്നു. മദ്ധ്യഭാഗത്ത് ഒലിവ് മരങ്ങളും വളരുന്നു. എന്നാൽ തെക്കുഭാഗത്ത് സസ്യങ്ങൾ വളരെ കുറവാണ്. ദ ഘട്ട്, സാവോ, ചുഹാർ ഖേൽ ധാന, സഖി സർവാർ എന്നിവയാണ് വടക്കൻ ഭാഗത്തെ പ്രധാന ചുരങ്ങൾ. ദേരാ ഘാസി ഖാൻറെ തെക്ക് പടിഞ്ഞാറായി ഫോർട്ട് മൺറോ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നു.

ഓരോ വർഷവും ഈ പ്രദേശം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പ്രത്യേകിച്ച് തെക്കൻ പഞ്ചാബിലെ ചൂടുപിടിച്ച പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ, ഇവിടുത്തെ രാവും പകലും രസകരവും സുഖകരമായ കാലാവസ്ഥ ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു.

പഞ്ചാബിലെ ഈ മേഖല ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഹിൽ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജൂലൈ 2015 ൽ പഞ്ചാബ് സർക്കാർ 2 ബില്ല്യൺ രൂപ അനുവദിച്ചിരുന്നു. ഇതിൽ 750 മില്ല്യൺ രൂപ ഫോർട്ട് മൺറോയും ഖേറുവും തമ്മിലുള്ള കേബിൾ കാർ, ചെയർലിഫ്റ്റ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായിരുന്നു. ശുദ്ധമായ കുടിവെള്ള വിതരണത്തിന് 300 മില്ല്യൺ, 300 മില്ല്യൺ രൂപ മലിനജല ശുദ്ധീകരണം, ജലനിർഗ്ഗമനസംവിധാനം എന്നിവയ്ക്കായും 1.60 ബില്ല്യൺ രൂപ 6 ടാർ പാകിയ പാതകൾ നിർമ്മിക്കുന്നതിനും ഒരു കേഡറ്റ് കോളജ് നിർമ്മിക്കുന്നതിനുമായാണ് വകയിരുത്തിയത്. കൂടാതെ, സംസ്ഥാനത്തിന്റെ സ്റ്റേറ്റ്-ഓഫ്-ദ-ആർട്ട് ലാന്റ്സ്കേപ്പിംഗ് സംരംഭകരും പൂക്കൾ കൃഷി ചെയ്യുന്നവരും മേഖലയിലെ വികസനത്തെ പ്രോത്സാഹിപ്പിക്കുകയും പുതിയ തൊഴിൽ അവസരങ്ങൾ തുറന്നുകൊടുക്കുകയും ചെയ്യുന്നു. വനംവകുപ്പ് സമീപത്ത് സാധ്യമായ 300 ഏക്കറോളം പ്രദേശത്ത് മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നു. ഫോർട്ട് മൺറോയുടെ സമീപപ്രദേശങ്ങളിൽ ആറ് ചെറിയ അണക്കെട്ടുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ജലസേചന വകുപ്പിനും സമർപ്പിച്ചിരിക്കുന്നു.[2]  ഈ വികസന പദ്ധതികൾ നടപ്പിലാകുന്നതോടെ തെക്കൻ പഞ്ചാബിലെ ദേരാ ഗാസി ഖാൻ ജില്ലയിലെ ഏക ഹിൽ സ്റ്റേഷനായ ഫോർട്ട് മൺറോയിലേയ്ക്ക് സമീപ പ്രദേശങ്ങളിൽനിന്നു ധാരാളം ആളുകളെ ആകർഷിക്കാൻ സാധിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. തെക്കൻ പഞ്ചാബിലെ ജനങ്ങൾക്ക് വേനൽക്കാലത്ത് കുളിർമ്മ നൽകുന്ന ഒരു റിസോർട്ടാണ് ഫോർട്ട് മൺറോ.

അവലംബം[തിരുത്തുക]

  1. http://www.tdcp.gop.pk/tdcp/Destinations/MountainsHillStations/FortMunro/tabid/637/Default.aspx
  2. http://tribune.com.pk/story/921058/fort-munro-development-authority-hill-station-set-to-become-tourist-haven/
"https://ml.wikipedia.org/w/index.php?title=ഫോർട്ട്_മൺറോ&oldid=3351922" എന്ന താളിൽനിന്ന് ശേഖരിച്ചത്