ഫോർക്ക്‌ലിഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർക്ക്‌ലിഫ്റ്റ്
ഫോർക്ക്‌ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്ന ഒരു യുഎസ് എയർമാൻ
തരംവാഹനം
വ്യവസായംVarious
ഉപയോഗംMultiple
ഇന്ധനസ്രോതസ്സ്പലത്:
ഗ്യാസോലിൻ
പ്രൊപ്പെയ്ൻ
സി.എൻ.ജി.
ഡീസൽ
ലെഡ് ആസിഡ് ബാറ്ററി
ഫ്യുവൽ സെൽ
PoweredYes
ചക്രങ്ങൾVarious wheel configurations
Axles2–3
ComponentsPower source, Mast, Frame, Counterweight, Cab, Axles, Wheels, Overhead Guard, Load Backrest, Hydraulic Pump, Hydraulic Lines, Hydraulic Controls, Hydraulic Cylinders and Attachments

കുറഞ്ഞ ദൂരത്തേക്ക് വസ്തുക്കൾ ഉയർത്താനും നീക്കാനും ഉപയോഗിക്കുന്ന ഒരു വ്യാവസായിക ട്രക്കാണ് ഫോർക്ക്‌ലിഫ്റ്റ്. ഇത് ലിഫ്റ്റ് ട്രക്ക്, ജിറ്റ്നി, ഫോർക്ക് ട്രക്ക്, ഫോർക്ക് ഹോസ്റ്റ്, ഫോർക്ക് ലിഫ്റ്റ് ട്രക്ക് എന്നൊക്കെയും അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്ലാർക്ക് ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ ഫോർക്ക്‌ലിഫ്റ്റ് വികസിപ്പിച്ചെടുത്തു.[1][2][3] രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഫോർക്ക്‌ലിഫ്റ്റ് ട്രക്കിന്റെ ഉപയോഗവും വികാസവും ലോകമെമ്പാടും വളരെയധികം വികസിച്ചു. ഇന്ന് നിർമ്മാണത്തിലും വെയർഹൗസിംഗിലും ഫോർക്ക്‌ലിഫ്റ്റുകൾ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി മാറിയിരിക്കുന്നു. 2013-ൽ ലോകമെമ്പാടുമുള്ള മികച്ച 20 നിർമ്മാതാക്കൾ 30.4 ബില്യൺ ഡോളർ വില്പന നടത്തി. 9,44,405 മെഷീനുകൾ ഈ കാലയളവിൽ വിറ്റു.[4][5]

ചരിത്രം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധസമയത്ത് ഒരു ഫോർക്ക്‌ലിഫ്റ്റ് ട്രക്ക് ഉപയോഗിക്കുന്നു

പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇന്നത്തെ ആധുനിക ഫോർക്ക്‌ലിഫ്റ്റ് കണ്ടുപിടിക്കുന്നതിലേക്കു നയിച്ച സംഭവവികാസങ്ങൾ ഉണ്ടായി.[4] ആധുനിക ഫോർക്ക്‌ലിഫ്റ്റിന്റെ മുൻ‌ഗാമികൾ സ്വമേധയാ പ്രവർത്തിക്കുന്ന കപ്പിയും കയറും പോലെയുള്ള സംവിധാനങ്ങളായിരുന്നു. അവ ഭാരം ഉയർത്താൻ ഉപയോഗിച്ചിരുന്നു. 1906-ൽ പെൻ‌സിൽ‌വാനിയ റെയിൽ‌റോഡ് കമ്പനി ബാറ്ററിയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ട്രക്കുകൾ അവരുടെ പെൻ‌സിൽ‌വാനിയ റെയിൽവേസ്റ്റേഷനിൽ‌ ലഗേജുകൾ നീക്കുവാനായി അവതരിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ വിവിധതരം മെറ്റീരിയൽ കൈകാര്യം ചെയ്യൽ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തത് ഇപ്സ്‌വിച്ചിലെ റാൻസോംസ്, സിംസ് & ജെഫറീസ് ആണ്. യുദ്ധം മൂലമുണ്ടായ തൊഴിൽ ക്ഷാമം മൂലമായിരുന്നു ഇത്. 1919-ൽ ടൗ മോട്ടർ കമ്പനിയും 1920 ൽ യേൽ & ടൗൺ മാനുഫാക്ചറിംഗും അമേരിക്കയിലെ ലിഫ്റ്റ് ട്രക്ക് വിപണിയിൽ പ്രവേശിച്ചു.[2] ഫോർക്ക് ലിഫ്റ്റിന്റെ തുടർച്ചയായ വികസനവും വിപുലമായ ഉപയോഗവും 1920-കളിലും 1930-കളിലും തുടർന്നു. ഹൈഡ്രോളിക് പവറിന്റെ വരവും ആദ്യത്തെ ഇലക്ട്രിക് പവർ ഫോർക്ക്‌ലിഫ്റ്റുകളുടെ വികസനവും 1930-കളുടെ അവസാനത്തിൽ സ്റ്റാൻഡേർഡൈസ്ഡ് പാലറ്റുകളുടെ ഉപയോഗവും ഫോർക്ക്‌ലിഫ്റ്റ് ട്രക്കുകളുടെ ജനപ്രീതി വർദ്ധിപ്പിക്കാൻ സഹായിച്ചു.[4]

അവലംബം[തിരുത്തുക]

  1. "Our History". Hyster-Yale Materials Handling, Inc. മൂലതാളിൽ നിന്നും 15 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഡിസംബർ 2013.
  2. 2.0 2.1 Brindley, James (December 2005). "The History of The Fork Lift". Warehouse & Logistic News. മൂലതാളിൽ നിന്നും 2009-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-25.
  3. "History". Clark Material Handling Company. 2008. മൂലതാളിൽ നിന്നും 9 സെപ്റ്റംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 ഡിസംബർ 2013.
  4. 4.0 4.1 4.2 "Forklift Trucks— The Backbone Of The Industry". The MHEDA Journal. മൂലതാളിൽ നിന്നും 1 September 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 December 2013.
  5. Bond, Josh (1 ഓഗസ്റ്റ് 2013). "Top 20 Lift truck suppliers, 2013". Modern Materials Handling. മൂലതാളിൽ നിന്നും 14 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 ഡിസംബർ 2013.
"https://ml.wikipedia.org/w/index.php?title=ഫോർക്ക്‌ലിഫ്റ്റ്&oldid=3285054" എന്ന താളിൽനിന്ന് ശേഖരിച്ചത്