ഫോസ്ബറി ഫ്ലോപ്
ദൃശ്യരൂപം
കായികമത്സരങ്ങളിൽ ഹൈജമ്പ് ഇനത്തിൽ താരങ്ങൾ ബാറിനെ മറികടക്കാൻ സ്വീകരിയ്ക്കുന്ന ഒരു ശൈലിയാണ് ഫോസ്ബറി ഫ്ലോപ്.[1]ഈ രീതി ആദ്യമായി ഉപയോഗിച്ചത് ഒരു അമേരിക്കൻ താരമായ ഡിക്ക് ഫോസ്ബറിയാണ്.(ജ:മാർച്ച് 6, 1947).1968 ലെ ഒളിമ്പിക്സിൽ ഫോസ്ബറി ഈ ഇനത്തിൽ സ്വർണ്ണം നേടുകയുണ്ടായി. ഈ രീതിയ്ക്കു മുൻപ് ഹൈജമ്പിലെ ബാർ ചാടി ഉയർന്നു മറികടക്കാൻ പ്രചാരത്തിലുണ്ടായിരുന്നത് വെസ്റ്റേൺ റോൾ,സ്റ്റ്റാഡിൽ തന്ത്രം,ഈസ്റ്റേൺ കട്ട്-ഓഫ്, സിസ്സേർസ് ജമ്പ് എന്നിവയായിരുന്നു.
ഫോസ്ബറിരീതി
[തിരുത്തുക]ബാറിനെ ലക്ഷ്യമാക്കി അർദ്ധവൃത്താകൃതിയിൽ ('C',J)ഏതാനും ചുവടുകൾ വേഗത്തിൽ ഓടുന്ന കായികതാരം സ്റ്റാൻഡിനു മുൻപിൽ വച്ച് ശരീരം പിൻതിരിച്ച് ഉയർത്തി തലയും തോൾഭാഗവും ആദ്യവും കാലുകൾ അതിനു ശേഷവും ബാറിനെ മറികടക്കുന്നതാണ് ഈ രീതി.ഈ ശൈലിയിൽ കായികതാരത്തിന്റെ തലയും തോൾഭാഗവും തറയിൽ ആദ്യം സ്പർശിയ്ക്കുന്നതാണ്. [2]
അവലംബം
[തിരുത്തുക]- ↑ Durso, Joseph (20 October 1968). "Fearless Fosbury Flops to Glory". The New York Times. Retrieved 16 January 2013.
- ↑ Van Pelt, Michael (2005). Space Tourism: Adventures in Earth Orbit and Beyond. Springer. pp. 185. ISBN 0-387-40213-6.
പുറംകണ്ണികൾ
[തിരുത്തുക]- Dick Fosbury revolutionised the high jump (from the International Olympic Committee web site)
- Rotation over the bar in the Fosbury Flop analysed & explained by Dr. Jesus Dapena Archived 2008-12-02 at the Wayback Machine.