Jump to content

ഫോളോ ഓൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടെസ്റ്റ് ക്രിക്കറ്റിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ് ഫോളോ ഓൺ. ആദ്യ ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ടീമിനെക്കാൾ നിശ്ചിത തോതിൽ കുറവ് റൺസ് സ്കോർ ചെയ്ത, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനോട് തുടർച്ചയായി അവരുടെ രണ്ടാമത്തെ ഇന്നിങ്സ് കളിക്കാൻ ആദ്യ ടീമിന് ആവശ്യപ്പെടാം. ഇതിനെയാണ് ഫോളോ ഓൺ എന്ന് പറയുന്നത്. ആദ്യ ടീം ആദ്യ ഇന്നിങ്സിൽ സ്കോർ ചെയ്ത റൺസിനെക്കാൾ കുറവിൽ രണ്ടാമത്തെ ടീമിന്റെ രണ്ട് ഇന്നിങ്സുകളും അവസാനിപ്പിക്കപ്പെട്ടാൽ അവർ ഒരു ഇന്നിങ്സിനു തോറ്റതായി കണക്കാക്കപ്പെടുന്നു. ക്രിക്കറ്റ് നിയമങ്ങളിലെ 13-ആം നിയമമാണ് ഫോളോ ഓണിനെ സംബന്ധിക്കുന്നത്[1].

വിശദീകരണം

[തിരുത്തുക]

ഒരു 5 ദിവസ ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടി, എന്നാൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമിന് അവരുടെ ആദ്യ ഇന്നിങ്സിൽ 180 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഈ സാഹചര്യത്തിൽ ആദ്യ ടീമിന് രണ്ടാമത്തെ ടീമിനെ ഫോളോ ഓണിന് നിർബന്ധിക്കാം. അപ്പോൾ രണ്ടാമത്തെ ടീമിന് അവരുടെ രണ്ടാമത്തെ ഇന്നിങ്സ് ആദ്യ ഇന്നിങ്സ് കഴിഞ്ഞയുടനെ ആരംഭിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ രണ്ടാമത്തെ ടീമിന്റെ രണ്ടാം ഇന്നിങ്സ് 220 റൺസിൽ കുറവിന് അവസാനിച്ചാൽ അവർ ഒരു ഇന്നിങ്സിനു തോറ്റതായി കണക്കാക്കപ്പെടും. എന്നാൽ രണ്ടാം ഇന്നിങ്സിൽ അവർ 220 റൺസിലേറെ നേടിയാൽ (ഉദാഹരണം: 225) ആദ്യ ടീമിന് അവരുടെ രണ്ടാം ഇന്നിങ്സ് കളിച്ച് മത്സരം വിജയിക്കാൻ ആറ് റൺസ് നേടിയാൽ മതിയാകും.

കുറഞ്ഞ ലീഡ്

[തിരുത്തുക]

ആദ്യം ബാറ്റ് ചെയ്ത ടീമിന് രണ്ടാമത്തെ ടീമിനോട് ഫോളോ ഓൺ ചെയ്യാൻ ആവശ്യപ്പെടണമെങ്കിൽ. താഴെപ്പറയുന്നതിൽ കൂടുതൽ ലീഡ് ഉണ്ടായിരിക്കണം;

  • 5 ദിവസ മത്സരങ്ങളിൽ- കുറഞ്ഞത് 200 റൺസ് ലീഡ്
  • 4 ദിവസ മത്സരങ്ങളിൽ- 150 റൺസ്
  • 2 ദിവസ മത്സരങ്ങളിൽ- 100 റൺസ്
  • 1 ദിവസ (2 ഇന്നിങ്സ് വീതമുള്ള) മത്സരങ്ങളിൽ- 75 റൺസ്

രണ്ടാമത്തെ ടീമിനെ ഫോളോ ഓൺ ചെയ്യിക്കാനുള്ള തീരുമാനം ആദ്യ ടീമിന്റെ നായകൻ എതിർ ടീം നായകനെയും, അമ്പയർമാരെയും അറിയിച്ചിരിക്കണം.

അവലംബം

[തിരുത്തുക]
  1. "ക്രിക്കറ്റ് നിയമം 13: ഫോളോ ഓൺ" (in ഇംഗ്ലീഷ്). മെരിലെബോൺ ക്രിക്കറ്റ് ക്ലബ്. Archived from the original on 2014-12-18. Retrieved 22 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=ഫോളോ_ഓൺ&oldid=3638567" എന്ന താളിൽനിന്ന് ശേഖരിച്ചത്