ഫോളിയോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഞ്ചാവ് ചെടിയിലെ പാൽമേറ്റ് സംയുക്ത ഇലകൾ

ഒരു സംയുക്ത ഇലയുടെ ഇല പോലെയുള്ള ഭാഗമാണ് സസ്യശാസ്ത്രത്തിലെ ഫോളിയോൾ (ലഘുപത്രം) . [1] ഇത് ഒരു മുഴുവൻ ഇലയോടും സാമ്യമുള്ളതാണെങ്കിലും, ഒരു ലഘുപത്രം ഒരു ചെടിയുടെ പ്രധാന തണ്ടിലോ ശാഖയിലോ അല്ല നിലനിൽക്കുന്നത്; മറിച്ച് ഇലയുടെ ഒരു ശാഖയായി കാണപ്പെടുന്നു. ഇത്തരം സംയുക്ത ഇലകൾ പല സസ്യകുടുംബങ്ങളിലും സാധാരണമാണ്. എന്നാൽ, മോർഫോളജിയിൽ അവ വ്യാപകമായ ഭിന്നത കാണിക്കുന്നു. പാമേറ്റ്, പിന്നേറ്റ് എന്നിവയാണ് സംയുക്ത ഇല രൂപത്തിന്റെ രണ്ട് പ്രധാന വിഭാഗങ്ങൾ. ഉദാഹരണത്തിന്, ഒരു കഞ്ചാവ് ചെടിയിൽ പാൽമേറ്റ് സംയുക്ത ഇലകളുണ്ട്, അതേസമയം തൊട്ടാവാടിക്ക് പിന്നേറ്റ് ഇലകളുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Walters, Dirk R.; Keil, David J. (1996). Vascular Plant Taxonomy (ഭാഷ: ഇംഗ്ലീഷ്) (4th പതിപ്പ്.). Kendall Hunt Publishing Company. പുറം. 33. ISBN 978-0-7872-2108-9.
"https://ml.wikipedia.org/w/index.php?title=ഫോളിയോൾ&oldid=3426471" എന്ന താളിൽനിന്ന് ശേഖരിച്ചത്