ഫോണി ചുഴലിക്കാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫോണി ചുഴലിക്കാറ്റ്
Extremely severe cyclonic storm (IMD scale)
Category 4 tropical cyclone (SSHWS)
Fani 2019-05-02 0732Z.jpg
Cyclone Fani near peak intensity on 2 May, while approaching Odisha
Formed26 April 2019
DissipatedCurrently active
Highest winds3-minute sustained: 215 km/h (130 mph)
1-minute sustained: 250 km/h (155 mph)
Lowest pressure937 hPa (mbar); 27.67 inHg
Fatalities38 total
Damage$8.49 million (2019 USD)
Areas affectedNicobar Islands, Sri Lanka, East India, Bangladesh, Bhutan
Part of the 2019 North Indian Ocean cyclone season

2013-ലെ ഫൈലിൻ ചുഴലിക്കാറ്റിനു ശേഷം ഒഡീഷ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റ് ആയിരുന്നു ഫോണി (ബംഗാളി: ফণী). ഈ കൊടുങ്കാറ്റ് ഏപ്രിൽ 26 ന് ഇന്ത്യൻ മഹാസമുദ്രത്തിലെ സുമാത്രയുടെ പടിഞ്ഞാറ് രൂപം കൊണ്ടതാണ്. സംയുക്ത ടൈഫൂൺ മുന്നറിയിപ്പ് കേന്ദ്രം (JTWC) വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ഒരു ഉഷ്ണമേഖലാ അസ്വസ്ഥതയെ നിരീക്ഷിക്കുകയും അതിനെ ഐഡന്റിഫയർ 01B കാറ്റഗറിയായി തരംതിരിക്കുകയും ചെയ്തു. ഫോണി പതുക്കെ പടിഞ്ഞാറേ ദിക്കിലേയ്ക്കു നീങ്ങി, ശക്തിപ്പെടുത്തുന്നതിനായി അനുകൂലമായ ഒരു പ്രദേശത്തെത്തുകയും ചെയ്തു. ഈ സിസ്റ്റം തീവ്രമാക്കുകയും രണ്ടു ദിവസത്തിനുശേഷം ഫോണി എന്ന പേര് നേടുകയും ചെയ്തു. ഈ സീസണിലെ പേരിട്ടിട്ടുള്ള രണ്ടാമത്തെ കൊടുങ്കാറ്റാണിത്. ഫോണി വടക്കോട്ട് നീങ്ങിയെങ്കിലും ലംബമായ ഒരു കാറ്റ് അതിനെ സാവധാനത്തിലാക്കി. ആ കാറ്റിന്റെ സ്വാധീനത്തിൽ നിന്ന് മാറിയ ശേഷം ഫോണി അതിവേഗം ശക്തിപ്പെട്ട് ഏപ്രിൽ 30, 2019 ന് അതിതീവ്രാവസ്ഥയിലെത്തി. മേയ് 2 നാണ് ഫോണി അതിന്റെ ഏറ്റവും ഉയർന്ന തീവ്രതയിൽ എത്തിച്ചേർന്നത്. കാറ്റഗറി 4 തീവ്രാവസ്ഥയായി ഇതിനെ കണക്കാക്കി. അടുത്ത ദിവസം, ഫോണി ചുഴലിക്കാറ്റ് കൊൽക്കത്തയിലൂടെ കടന്നുപോയി. മേയ് 4-ന്, ഫോണി ഒരു ന്യൂനമർദ്ദമായി താഴ്ന്നു ബംഗ്ലാദേശിലെത്തി.

നാശത്തിനു മുമ്പ്, ഇന്ത്യയിലും ബംഗ്ലാദേശിലുമായി അധികൃതർ ഫോണി നിർദ്ദിഷ്ട പാതയിൽ നിന്നും കുറഞ്ഞത് പത്തുലക്ഷത്തോളം അഭയാർഥികളെ മാറ്റിപ്പാർപ്പിച്ചത് മരണനിരക്ക് കുറച്ചതായി കരുതുന്നു. [1] മെയ് 5 ആയപ്പോഴേക്കും കിഴക്കൻ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 38 പേർ കൊല്ലപ്പെട്ടു.

കാലാവസ്ഥ ചരിത്രം[തിരുത്തുക]

Map plotting the track and intensity of the storm, according to the Saffir–Simpson scale

2019 ഏപ്രിൽ 26 ന് ഐ.എം.ഡി സുമാത്രായിലെ പടിഞ്ഞാറ് ഒരു ന്യുനമർദ്ദമേഖല കണ്ടെത്തി. ഇതിനെ BOB 02 എന്ന് തരം തിരിച്ചിരുന്നു. അന്നുതന്നെ, JTWC ആ മേഖലയിൽ ഒരു ട്രോപ്പിക്കൽ ചുഴലിക്കാറ്റ് ഫോർമാഷൻ അലേർട്ട് പുറപ്പെടുവിച്ചു. [2] അതിനുശേഷം, വടക്കോട്ടുനീങ്ങിയ കൊടുങ്കാറ്റ് സാവധാനം ഏപ്രിൽ 27-ന് 00:00 UTC- യിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറി. [3] അതേ സമയം, JTWC 01B കാറ്റഗറിയായി ഇത് പ്രഖ്യാപിച്ചു. [4] ആറു മണിക്കൂറുകൾക്കുശേഷം ഐ.എം.ഡി ഇതിനു ഫോണി ചുഴലിക്കാറ്റ് എന്നു പേരിട്ടു. [5]

തയ്യാറെടുപ്പുകളും ആഘാതവും[തിരുത്തുക]

കൊടുങ്കാറ്റ് ആഘാതം ലഘൂകരിക്കാനുള്ള തയ്യാറെടുപ്പിനു ഇന്ത്യൻ നാവികസേന വിശാഖപട്ടണത്തിലും ഒഡീഷ തീരങ്ങളിലും നാവിക കപ്പലുകളെ വിന്യസിച്ചു. [6] ചുഴലിക്കൊടുങ്കാറ്റിന് തീവ്രത ഉയരാൻ തുടങ്ങിയപ്പോൾ, ഇന്ത്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ യെല്ലോ അലർട്ട് IMD പ്രഖ്യാപിച്ചു. ഇന്ത്യയുടെ കിഴക്കൻ തീരത്തോട് ഫോണി അടുക്കാൻ തുടങ്ങിയപ്പോൾ, തീരത്ത് താമസിച്ചിരുന്ന 780,000 പേരെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങി. [7] [8]

ബംഗ്ലാദേശിലെ അധികൃതർ 19 തീരദേശജില്ലകളിൽ അഭയാർത്ഥി ക്യാമ്പുകൾ തുറന്നു. [9] അടിയന്തര ദുരിതാശ്വാസവും അടിയന്തര സാഹചര്യങ്ങളിൽ തീരപ്രദേശങ്ങളിലേക്ക് വൈദ്യസഹായം നൽകാൻ 32 നാവിക കപ്പലുകളെ ബംഗ്ലാദേശ് നാവികസേന നിയോഗിച്ചു. [10] 1.2 ദശലക്ഷത്തിലധികം പേരെ തീരപ്രദേശങ്ങളിലെ ചുഴലിക്കാറ്റ് ക്യാമ്പുകളിലേക്ക് മാറ്റി. [11]

ചുഴലിക്കാറ്റിൽ 38 പേർ കൊല്ലപ്പെട്ടു: 16 ഒഡീഷ, [12] രണ്ടു ജില്ലകളിലെ 8 ഉത്തർപ്രദേശ്, [13] കൂടാതെ ബംഗ്ലാദേശ് എട്ട് ജില്ലകളിൽ 14. [14] പ്രാരംഭ കണക്കുകൾ പ്രകാരം ആന്ധ്രപ്രദേശിൽ 58,62 കോടി (8.49 ദശലക്ഷം ഡോളർ) നഷ്ടം സംഭവിച്ചിട്ടുണ്ട്. [15]

പരിണതഫലങ്ങൾ[തിരുത്തുക]

ഫോണി ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങൾക്ക് സർക്കാർ 1,000 കോടി രൂപ (14400 കോടി ഡോളർ) അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. [16]

ചുഴലിക്കാറ്റ് ബാധിച്ചവർക്ക് ബംഗ്ലാദേശ് സർക്കാർ അരി, ഉണങ്ങിയ ഭക്ഷണം വിതരണം ചെയ്തു, 1.97 കോടി രൂപ (US $ 234,000) വിതരണം ചെയ്തു. [17]

ഇതും കാണുക[തിരുത്തുക]

 • 1999 ഒഡീഷ ചുഴലിക്കാറ്റ് - ഏറ്റവും തീവ്രമായ കൊടുങ്കാറ്റ്, 10,000 പേർ മരിക്കുകയും ചെയ്തു

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Empty citation (help)
 2. Tropical Cyclone Formation Alert. Joint Typhoon Warning Center (Report). Naval Meteorology and Oceanography Command. 26 April 2019. മൂലതാളിൽ നിന്നും 30 April 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 April 2019.
 3. TC Advisory 1. India Meteorological Department (Report). 27 April 2019. മൂലതാളിൽ നിന്നും 30 April 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 April 2019.
 4. Tropical Cyclone 01B Warning 001. Joint Typhoon Warning Center (Report). Naval Meteorology and Oceanography Command. 27 April 2019. മൂലതാളിൽ നിന്നും 30 April 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 April 2019.
 5. TC Advisory 2. India Meteorological Department (Report). 27 April 2019. മൂലതാളിൽ നിന്നും 30 April 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 April 2019.
 6. Empty citation (help)
 7. Empty citation (help)
 8. Wright, Pam (2 May 2019). "Tropical Cyclone Fani Nears India as Country Works to Evacuate Hundreds of Thousands". The Weather Channel. ശേഖരിച്ചത് 2 May 2019. Cite has empty unknown parameter: |dead-url= (help)
 9. "Bangladesh prepares for Fani as cyclonic storm draws near". Dhaka Tribune. 1 May 2019. ശേഖരിച്ചത് 1 May 2019. Cite has empty unknown parameter: |dead-url= (help)
 10. Empty citation (help)
 11. Empty citation (help)
 12. Empty citation (help)
 13. Empty citation (help)
 14. Empty citation (help)
 15. Empty citation (help)
 16. Empty citation (help)
 17. Empty citation (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോണി_ചുഴലിക്കാറ്റ്&oldid=3257445" എന്ന താളിൽനിന്ന് ശേഖരിച്ചത്