ഫോട്ടോ ജേണലിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാർത്താ ചിത്രം ഉദാഹരണം


വർത്തമാന പത്രങ്ങളിലും മാഗസിനുകളിലും വാർത്തയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എടുക്കുന്നതുമായി ബന്ധപ്പെട്ട ശാഖയാണ് ഫോട്ടോ ജേണലിസം എന്നതുകൊണ്ട് അർഥമാക്കുന്നത്. പുതു തലമുറ മാധ്യമങ്ങളായ സോഷ്യൽ മീഡിയയിലും വെബ് പേജുകളിലെ വാർത്തകൾക്കും ഓൺലൈൻ പത്രങ്ങളിലേക്കുമെല്ലാം ഇപ്പോൾ ചിത്രങ്ങൾ ഏറെ ആവശ്യം വരുന്നുണ്ട്. ഈ വിഭാഗക്കാരും ചെയ്യുന്ന പ്രവർത്തി ഫോട്ടോ ജേണലിസം തന്നെ. ആയിരം വാക്കുകൾക്ക് അപ്പുറമാണ് ഒരു ചിത്രം എന്നത് വാർത്താ ചിത്രങ്ങളെക്കുറിച്ചു പറഞ്ഞു പോരുന്ന ഒരു ചൊല്ലാണ്.


ചരിത്രം[തിരുത്തുക]

1848ൽ ഫ്രഞ്ച് മാഗസിനായ ഇല്യുസ്ട്രേഷനിൽ പ്രസിദ്ധീകരിച്ച വാർത്താ ചിത്രമാണ് ലോകത്തെ ആദ്യ ന്യൂസ് ഫോട്ടോഗ്രാഫ് എന്ന് കരുതിപ്പോരുന്നു. അതിനു മുൻപ് ചിത്രങ്ങൾ എടുത്തിരുന്നുവെങ്കിലും പ്രസിദ്ധീകരണങ്ങളിൽ ഇത് അച്ചടിക്കാനുള്ള വിദ്യ സാധ്യമായിരുന്നില്ല. കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളായിരുന്നു അന്ന് അച്ചടിച്ചിരുന്നത്. 1891ൽ നിറമുള്ള ഫോട്ടോകളും അച്ചടിക്കാൻ സംവിധാനമായി. എന്നാൽ 1880ൽ ഡെയ്ലി ഗ്രാഫിക് എന്ന ടാബ്ലോയിഡ് ഹാഫ് ടോൺ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് നിറമുള്ള ചിത്രങ്ങളുടെ ലോകത്തേക്ക് തുടക്കമിട്ടിരുന്നു,


സ്പോട്ടിലെ ചിത്രങ്ങൾ[തിരുത്തുക]

ആദ്യകാലങ്ങളിൽ പുറത്തു കൊണ്ടുനടക്കാവുന്ന ക്യാമറകൾ ഇല്ലാത്തതായിരുന്നു വാർത്താ ചിത്രങ്ങൾ എടുക്കാനുള്ള പ്രധാന പ്രശ്നം. യുദ്ധ ചിത്രങ്ങൾ എടുത്തുകൊണ്ടാണ് ഈ സംഭവങ്ങൾക്ക് മാറ്റം വരുത്തിയത്. അമേരിക്കൻ സിവിൽ വാറും, ക്രീമിയൻ വാറും എടുത്തുകൊണ്ടാണ് വാർത്താ ചിത്രങ്ങളുടെ വലിയൊരു മാറ്റത്തിനു തുടക്കമായത്.

"https://ml.wikipedia.org/w/index.php?title=ഫോട്ടോ_ജേണലിസം&oldid=3942920" എന്ന താളിൽനിന്ന് ശേഖരിച്ചത്