ഫോക്കെ-വുൾഫ് എഫ്.ഡബ്ല്യു. 61
Fw 61 | |
---|---|
First prototype Fw 61 | |
Role | Helicopter |
Manufacturer | Focke-Wulf Focke-Achgelis |
First flight | 26 June 1936 |
Introduction | 1936 |
Primary user | Nazi Germany |
Number built | 2[1] |
ആദ്യത്തെ പ്രായോഗിക ഹെലികോപ്റ്റർ എന്നു വിളിക്കുന്നത് ഫോക്കെ വുൾഫ് എഫ്.ഡബ്ല്യു 61 (ഇംഗ്ലീഷ്: Focke-Wulf Fw 61) ആണ്. 1936 ലാണിതിൻ്റെ കന്നിപ്പറക്കം നടന്നത്. [1] 1937 ൽ ഉപജ്ഞാതാവായ ഹെന്രി ഫോക്കേ ഫൊക്കെ ആക്ഗെലിസ് എന്ന പേരിൽ പുതിയ കമ്പനി തുടങ്ങിയപ്പോൾ ഇതിൻ്റെ പേർ എഫ്എ 61 എന്നായിത്തീർന്നു.
രൂപകല്പനയും വികാസവും
[തിരുത്തുക]പ്രൊഫസർ ഹെന്രി ഫോക്കേ തൻ്റെ എഫ്.ഡബ്ല്യു.186 ൻ്റെ രൂപകല്പനയിലൂടെയും സി. 19, സി.30 എന്നീ ആട്ടൊ ഗൈറോസിൻ്റെ വികസന പ്രവർത്തനങ്ങളിലൂടേയും ഒരു നിർണ്ണയത്തിൽ എത്തിച്ചേർന്നു. ആട്ടോഗൈറോസിന്റെ കുറവുകൾ നികത്തണമെങ്കിൽ ഹെലികോപ്റ്റർ പോലെ തിരിയുന്ന റോട്ടോർ ഘടിപ്പിച്ചാൽ മാത്രമേ അത് സാധിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. 1932 ൽ അദ്ദേഹവും നിർമ്മാണ വിദഗ്ദൻ ഗെർഡ് അച്ചെകലിസും ഈ ഹെലികോപ്റ്റർ രൂപകല്പന ചെയ്യാൻ തുടങ്ങി. ഒരു ചെറിയ ഇരട്ട സ്റ്റ്രോക്ക് എഞ്ചിൻ ഉപയോഗിച്ച് നിർമ്മിച്ച പറക്കുന്ന മാതൃക അവസാനം വിജയം കണ്ടു. ഇന്ന് ഈ മാതൃക മ്യൂനിച്ചിലെ ഡൂഷെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
1935 ഫെബ്രുവരി 9 ന്, ഒരു പ്രോട്ടോടൈപ്പ് നിർമ്മിക്കുന്നതിനുള്ള ഒരു ഓർഡർ ഫോക്കിന് ലഭിച്ചു, അത് Fw 61 എന്ന് നാമകരണം ചെയ്യപ്പെട്ടു; ഫോക്ക് ഇതിനെ എഫ് 61 എന്നാണ് വിശേഷിപ്പിച്ചത്. ആർഎൽഎമ്മിന്റെ സാങ്കേതിക ഓഫീസിലെ റോളഫ് ലുച്ത് 1935 ഡിസംബർ 19 ന് രണ്ടാമത്തെ വിമാനത്തിനുള്ള ഓർഡർ നീട്ടി. നന്നായി പരീക്ഷിച്ച പരിശീലന വിമാനമായ ഫോക്ക്-വൾഫ് എഫ്‌ഡബ്ല്യു 44 ന്റെ അടിസ്ഥാനത്തിലാണ് എയർഫ്രെയിം നിർമ്മിച്ചത്.
സിയെർവ ആട്ടോഗൈറോ കമ്പനിയുടെ റോട്ടോർ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുഴൽ പോലുള്ള സ്റ്റീൽ ഫ്രേമുകളിൽ പിടിപ്പിച്ച രണ്ടു റോട്ടോറുകളെ ഒരൊറ്റ റേഡിയൽ എഞ്ചിൻ ശക്തി പകർന്നു. ഒരു റോട്ടോറിന് മൂന്ന് ചിറകുകൾ ആയിരുന്നു. ഇവ തമ്മിൽ ചേർത്തു പിടിപ്പിച്ചിരുന്നു. ഇത് പൽചക്രങ്ങളും ഷാഫ്റ്റുകളും ഉപയോഗിച്ചാണ് കറക്കിയിരുന്നത്. ലംബവും തിരശ്ചീനവുമായ നീക്കം സൈക്ലിക്ക് പിച്ചു മൂലവും മറ്റൊരു റോട്ടർ മൂലവും നിർവഹിച്ചു. [2]ലൂയി ബ്രെഗ്വേ മുന്നോട്ടുവച്ച പ്രശ്നമായ എതിർ കറക്കം രണ്ടു റോട്ടോറുകളുടെ ഉപയോഗം മൂലം പരിഹരിക്കപ്പെട്ടു. ഒരു തിരശ്ചീനമായ പ്രൊപ്പല്ലറുടേ കറക്കം എഞ്ചിനെ തണുപ്പിക്കാനും പതിയെ ഉള്ള പറക്കലിൽ മുന്നോട്ടുള്ള ആക്കവും നൽകി. [3]
രണ്ടേ രണ്ട് കോപ്റ്ററുകൾ മാത്രമേ നിർമ്മിക്കപ്പെട്ടുള്ളൂ. [1] ആദ്യ മാതൃകയായ വി.1 ഡി. ഇബിവിയു 1936 ജൂൺ 26 നു കന്നിപ്പറക്കൽ നടത്തി. നിയന്ത്രണം എവാൾഡ് റൊൽഫിനായിരുന്നു.193 ന്റെ ആദ്യമയപ്പോഴേക്കും രണ്ടാമത്തെ മാതൃകയാ വി.2. ഡീ.ഇകെആർ.എ. എഞ്ചിൻ നിർത്തിയശേഷമുള്ള സ്വയം ലാൻഡിങ്ങ് രേഖപ്പെടുത്തി.
ഫോക്കേയും അച്ചെലിസും എഫ്.ഡബ്ല്യു 61 ന്റെ ഒരു ഇരട്ട ഇരിപ്പിടമുള്ള സ്പോർട്സ് വകഭേദം നിർമ്മിക്കാൻ ആരംഭിച്ചു. എന്നാൽ ഫാ. 224 എന്നാ ആ മോഡൽ കടലാസിൽ മാത്രമായി ഒതുങ്ങി. [4]
ഉപയോഗ ചരിത്രം
[തിരുത്തുക]1938 ൽ ബെർലിനിലെ ഡ്യൂഷ്ലാന്ദാല്ലേ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് എഫ്.ഡബ്ല്യു 61 ൻ്റെ പരീക്ഷണപറക്കൽ നടത്തി. [5][6] തുടർന്ന് ഈ മാതൃക ഉയരത്തിൻ്റെയും വേഗതയുടെയും സമയത്തിൻ്റെയും കാര്യത്തിൽ റിക്കോർഡുകൾ സൃഷ്ടിച്ചു. 3427 മീറ്റർ ഉയരത്തിലെത്തിയ ഇത് സോവിയറ്റ് യൂണിയൻ്റെ ടി.എസ്.എ. ജി. എന്ന ഹെലികോപ്റ്റർ 1932 ൽ സൃഷ്ടിച്ച 605 മീറ്റർ എന്ന റെക്കോഡ് തിരുത്തി. 61 ൻ്റെ ഒരു മാതൃക ജർമ്മനിയിലെ ബക്കെബർഗിലുള്ള ഹൂഷ്രാബെ മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചിട്ടുണ്ട്.
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 1.2 Goebel, Greg. "European Helicopter Pioneers." vectorsite.net. Retrieved: 10 October 2015.[വിശ്വസനീയമല്ലാത്ത അവലംബം?]
- ↑ J.R.Smith; Antony L. Kay (1972). "Focke-Wulf Fw 61". German Aircraft of the Second World War. Retrieved 6 June 2015.
- ↑ J.R.Smith; Antony L. Kay (21 April 1938). "Helicopter Progress". Flight: 380–3.
- ↑ http://www.historyofwar.org/articles/weapons_focke-achgelis_Fa_224.html
- ↑ Ruffin 2005, p. 19.
- ↑ Smith, Frank (1981). Legacy of Wings; The Harold F. Pitcairn Story. New York: Jason Aronson, Inc. p. 261-262. ISBN 0876684851.