ഫൈസാലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫൈസാലിയ/പറങ്കിപടയാളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Physaliidae
Genus:
Physalia
Species:
P. physalis
Binomial name
Physalia physalis
(Linnaeus, 1758)

ഫൈസാലിഡേ കുടുംബത്തിൽപ്പെട്ട ജെല്ലിപോലെയുള്ള കശേരുക്കളില്ലാത്ത ഒരു ജീവിയാണ് ഫൈസാലിയ (ഇംഗ്ലീഷ്: Physalia). പറങ്കിപടയാളി (Portuguese man of war) എന്ന പേരിലും ഇതറിയപ്പെടുന്നു.സമുദ്രത്തിലെ പോരാളി ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. വായു നിറച്ചതുപോലുള്ള, വെള്ളത്തിൽ പൊങ്ങികിടക്കുന്ന, ജെല്ലിപോലുള്ള ശരീരവും ഇതിനടിയിൽനിന്നു നീളുന്ന സ്പർശനികളുമൊക്കെ ഈ പടയാളിയുടെ പ്രത്യേകതകളാണ്. ഇവയുടെ ശരീരത്തിലുള്ള നിമാറ്റോസിസ്റ്റ് (Nematocist) കോശങ്ങൾ ഇരകളായ മത്സ്യങ്ങളേയും മറ്റും വിഷം കുത്തിവച്ചു തളർത്തും. ഫൈസാലിയയുടെ ശക്തിയേറിയ കുത്ത് അപകടകരമാണ്. [1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫൈസാലിയ&oldid=1919340" എന്ന താളിൽനിന്ന് ശേഖരിച്ചത്