ഫൈവ് ഫീറ്റ് അപാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫൈവ് ഫീറ്റ് അപാർട്ട്
സംവിധാനംജസ്റ്റിൻ ബാൽഡോണി
നിർമ്മാണം
  • കാത്തി ഷുൽമാൻ
  • ജസ്റ്റിൻ ബാൽഡോണി
  • ക്രിസ്റ്റഫർ എച്ച് വാർണർ
രചന
  • മിക്കി ദൗത്രി
  • തോബിയാസ് ഐക്കോണിസ്
അഭിനേതാക്കൾ
  • ഹാലി ലു റിച്ചാർഡ്സൺ
  • കോൾ സ്പ്രൂസ്
  • മോയിസ് ഏരിയാസ്
സംഗീതംബ്രയാൻ ടൈലർ, ബ്രെട്ടൺ വിവിയൻ
ഛായാഗ്രഹണംഫ്രാങ്ക് ജി. ഡിമാർക്കോ
ചിത്രസംയോജനംഏഞ്ചല എം. കാറ്റൻസരോ
സ്റ്റുഡിയോ
  • സിബിഎസ് ഫിലിംസ്
  • വെല്ലെ എന്റെർടെയ്മെന്റ്
  • വേഫെറർ എന്റെർടെയ്മെന്റ്
വിതരണംCBS Films (via Lionsgate)
റിലീസിങ് തീയതി
  • മാർച്ച് 15, 2019 (2019-03-15)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$7 million
സമയദൈർഘ്യം116 minutes[1]
ആകെ$91.5 million[2]

 

2019ൽ ജസ്റ്റിൻ ബാൽഡോണിയുടെ അരങ്ങേറ്റ സംവിധാനമായ[3] അമേരിക്കൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് ഫൈവ് ഫീറ്റ് അപ്പാർട്ട്. മിക്കി ഡോട്രിയും തോബിയാസ് ഇക്കോണിസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഖം ബാധിച്ച ക്ലെയർ വൈൻലാൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സിനിമ. [4] ഹേലി ലു റിച്ചാർഡ്‌സണും കോൾ സ്പ്രൂസും സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ച രണ്ട് ചെറുപ്പക്കാരായ രോഗികളായി അഭിനയിക്കുന്നു. പരസ്പരം ആറടി അകലെ നിൽക്കാൻ അവർ നിർബന്ധിതരായിട്ടും ഒരു ബന്ധം പുലർത്താൻ ഈ ചെറുപ്പാക്കാർ ശ്രമിക്കുന്നു. ഈ സിനിമ 2019 മാർച്ച് 15-ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ സിബിഎസ് ഫിലിംസ് ലയൺസ്ഗേറ്റ് വഴി റിലീസ് ചെയ്തു. നിരൂപകരിൽ നിന്ന് സമ്മിശ്ര നിരൂപണങ്ങൾ ലഭിച്ച ചിത്രത്തിന് ലോകമെമ്പാടുമായി 91 മില്യൺ ഡോളർ ലഭിക്കുകയുണ്ടായി.

കഥാസന്ദർഭം[തിരുത്തുക]

രണ്ട് കൗമാരക്കാരായ സ്റ്റെല്ല ഗ്രാന്റ്, വിൽ ന്യൂമാൻ എന്നിവർക്ക് ജനിതക വൈകല്യമായ സിസ്റ്റിക് ഫൈബ്രോസിസ് (സിഎഫ്) എന്ന അസുഖം ബാധിച്ചവരാണ്. ഈ അസുഖം അവയവങ്ങളെ നശിപ്പിക്കുകയും രോഗികളെ അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യുന്നു. സിസ്റ്റിക് ഫൈബ്രോസിസുള്ള രണ്ട് ആളുകൾ തമ്മിൽ ആറടിയിൽ കൂടുതൽ അടുക്കാൻ പാടില്ല. തന്റെ ദിനചര്യയുടെ നിയന്ത്രണം നിലനിർത്താൻ ശ്രമിച്ചുകൊണ്ട് തന്റെ രോഗത്തെ നേരിടുന്ന സ്റ്റെല്ല, കൃത്യനിഷ്ഠയോടെ മരുന്ന് കഴിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുന്നു. വിദ്വേഷക്കാരനായ വിൽ സ്റ്റെല്ലയെ നിരാശപ്പെടുത്തുന്ന ഒരു മനോഭാവമാണ് കാഴ്ചവയ്ക്കുന്നത്. ബി. സെപാസിയ ബാധിച്ച വിൽ ഒരു പുതിയ മരുന്ന് പരീക്ഷണത്തിന്റെ ഭാഗമാണ്. പക്ഷെ ബി.സെപാസിയ ബാധിതനായ വില്ലിന് ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കില്ല. എന്നാൽ ലംങ്സ് ട്രാൻസ്പ്ലാൻറ് പട്ടികയിൽ വളരെക്കാലമായി സ്റ്റെല്ലയുണ്ട്. വിൽ അവന്റെ ചികിത്സകൾ ചെയ്യുന്നില്ലെന്ന് അവൾ കണ്ടെത്തുമ്പോൾ, അവൾ അവനെ സഹായിക്കാൻ ശ്രമിക്കുന്നു. പ്രത്യുപകാരമായി വിൽ അവളോട് അവളുടെ ഒരു ചിത്രം വരയ്ക്കുവാനുള്ള അനുവാദം ചോദിക്കുക മാത്രമാണ് ചെയ്യുന്നത്. കാലക്രമേണ, അവർ അവരുടെ ചികിത്സകൾ ഒരുമിച്ച് ചെയ്യാൻ തുടങ്ങുന്നു. തുടർന്ന് വില്ലും സ്റ്റെല്ലയും പ്രണയത്തിലാവുകയാണ്. പക്ഷേ ഇരുവർക്കും ആറടിയിൽ കൂടുതൽ അടുക്കാൻ കഴിയില്ല.

സ്റ്റെല്ലയുടെ ജി-ട്യൂബ് അണുബാധിക്കുകയും, അത് മാറ്റിസ്ഥാപിക്കാൻ അവൾക്ക് ശസ്ത്രക്രിയ നടത്തേണ്ടിവരുകയും ചെയ്യുന്നു. ഓപ്പറേഷന് മുമ്പ് സ്റ്റെല്ലയെ സ്ഥിരമായി പരിചരിച്ച അവളുടെ സഹോദരി എബി ഒരു ഡേർഡെവിൾ സ്റ്റണ്ട് മൂലം മരിച്ചിരുന്നു. അതിനാൽ അതിജീവിച്ചയാളുടെ കുറ്റബോധം കൊണ്ട് തകർന്ന സ്റ്റെല്ല ഒറ്റയ്ക്ക് ഓപ്പറേഷനെ അഭിമുഖീകരിക്കണം.

സ്റ്റെല്ലയുടെ ശസ്ത്രക്രിയാ തയ്യാറെടുപ്പ് മുറിയിൽ നിന്ന് വിൽ പോകുമ്പോൾ ബാർബ് എന്ന നഴ്സ് അവനെ പിടികൂടി. തുടർന്ന് ബാർബ് സി.എഫ് ബാധിച്ച രണ്ട് ആളുകളുടെ കഥ പറഞ്ഞുകൊടുക്കുകയാണ്. ഇവർ തമ്മിൽ പ്രണയത്തിലാവുകയും ആറടി നിയമം ലംഘിച്ച് പരസ്പരം അണുബാധയാവുകയും ശേഷം മരിക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് വിൽ സ്റ്റെല്ലയെ കാണിതിരിക്കുവാൻ തീരുമാനമെടുക്കുന്നു. അതിനാൽ അവൾ വില്ലിനെ കാണാൻ പദ്ധതിയിടുന്നു. അവൾ കൃത്യമായി അഞ്ചടി അളക്കുന്ന ഒരു പൂൾ ക്യൂ കൈക്കലാക്കുന്നു. ഇത് ഉപയോഗിച്ച് അവൾക്ക് വില്ലിൽ നിന്ന് അഞ്ചടി അകലത്തിൽ നിൽക്കുവാൻ സാധിക്കും.

അഭിനേതാക്കൾ[തിരുത്തുക]

  • സ്റ്റെല്ല ഗ്രാന്റായി ഹേലി ലു റിച്ചാർഡ്സൺ
  • വില്യം ന്യൂമാൻ ആയി കോൾ സ്പ്രൂസ്
  • പോ റമിറെസായി മോയിസസ് ഏരിയാസ്
  • നഴ്‌സ് ബാർബറയായി കിംബർലി ഹെബർട്ട് ഗ്രിഗറി
  • ഡോ. ഹമീദായി പർമീന്ദർ നഗ്ര
  • മെറിഡിത്ത് ന്യൂമാൻ ആയി ക്ലെയർ ഫോർലാനി
  • നഴ്‌സ് ജൂലിയായി എമിലി ബാൽഡോണി
  • എറിൻ ഗ്രാന്റായി സിന്തിയ ഇവാൻസ്
  • ടോം ഗ്രാന്റായി ഗാരി വീക്സ്
  • എബി ഗ്രാന്റായി സോഫിയ ബെർണാഡ്
  • കാമിലയായി സിസിലിയ ലീൽ

പ്രകാശനം[തിരുത്തുക]

2019 മാർച്ച് 15 ന് സിബിഎസ് ഫിലിംസ് ലയൺസ്ഗേറ്റ് വഴി ചിത്രം റിലീസ് ചെയ്തു. [5] പ്രിന്റുകൾക്കും പരസ്യങ്ങൾക്കുമായി സ്റ്റുഡിയോ $12 മില്യൺ ചെലവഴിച്ചു. [6]

അവലംബങ്ങൾ[തിരുത്തുക]

  1. "Five Feet Apart". AMC Theatres. Retrieved മാർച്ച് 5, 2019.
  2. "Five Feet Apart (2019)". Box Office Mojo. Retrieved ഒക്ടോബർ 25, 2019.
  3. Carlin, Shannon (ജനുവരി 30, 2018). "Cole Sprouse Is Starring In Justin Baldoni's Directorial Debut & It Sounds Like A CW Dream". Bustle. Retrieved ഒക്ടോബർ 29, 2020.
  4. Cohen, Elizabeth. "'Fault in Our Stars': Katie Prager dies". CNN. Retrieved ജൂൺ 8, 2019.
  5. McNary, Dave (മേയ് 31, 2018). "Film News Roundup: Haley Lu Richardson-Cole Sprouse's 'Five Feet Apart' Set for March Release". Variety. Retrieved നവംബർ 12, 2018.
  6. D'Alessandro, Anthony (മാർച്ച് 17, 2019). "'Captain Marvel' Rises To Second Best 2nd Weekend In March With $69M+ – Sunday AM Update". Deadline Hollywood. Retrieved മാർച്ച് 17, 2019.
"https://ml.wikipedia.org/w/index.php?title=ഫൈവ്_ഫീറ്റ്_അപാർട്ട്&oldid=3734028" എന്ന താളിൽനിന്ന് ശേഖരിച്ചത്