ഫെർറ്റൈൽ ക്രസന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫെർറ്റൈൽ ക്രസന്റ് , പുരാതന സംസ്കാരങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങൾ .

നൈൽ,യൂഫ്രട്ടീസ്,ടൈഗ്രിസ്നദികളുടെ ഫലഭൂയിഷ്ഠമായ പ്രദേശമാണ് ഫെർറ്റൈൽ ക്രസന്റ് (Fertile Crescent ) എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പ്രദേശങ്ങൾ ഭൂപടത്തിൽ ഒരു ചന്ദ്രക്കലയുടെ ആകൃതിയിൽ കാണപ്പെടുന്നു എന്നതിനാൽ ഷിക്കാഗോ സർവ്വകലാശാലയിലെ പുരാവസ്തു ഗവേഷകൻ ആയ ജെയിംസ് ഹെൻറി ബ്രീസ്റ്റഡ ആണ് ഫെർറ്റൈൽ ക്രസന്റ് എന്ന വാക്ക് ആദ്യമായി പരാമർശിച്ചത്. ഇന്ന് ഫെർറ്റൈൽ ക്രസന്റ് എന്ന വാക്കിനു ഭൂമിശാസ്ത്ര പരമായി മാത്രമല്ല നയതന്ത്രപരമായും അർഥങ്ങൾ കൈവന്നു.

ചരിത്രപരമായി മെസപ്പൊട്ടേമിയ,ഫിനീഷ്യൻ, സുമേറിയൻ,അസീറിയൻ,ഈജിപ്ഷ്യൻ സംസ്കാരങ്ങൾ ഇവിടെ ആണ് വികാസം പ്രാപിച്ചത്. . ഇന്ന് ഇറാക്ക്,കുവൈറ്റ്,സിറിയ,ലെബനൻ,ജോർദാൻ,ഇസ്രായേൽ,പാലസ്തീൻ,സൈപ്രസ്,ഈജിപ്ത്,തുർക്കി,ഇറാൻ എന്നീ രാജ്യങ്ങളിൽ ഈ ചന്ദ്രക്കല വ്യാപിച്ചു കിടക്കുന്നു.[1][2][3]

അവലംബം[തിരുത്തുക]

  1. Haviland, William A., et. al (2013). The Essence of Anthropology (3rd എഡി.). Belmont, California: Wadsworth. p. 104. ഐ.എസ്.ബി.എൻ. 1111833443. 
  2. Ancient Mesopotamia/India. Culver City, California: Social Studies School Service. 2004. p. 4. ഐ.എസ്.ബി.എൻ. 1560041668. 
  3. "Fertile Crescent". Encyclopaedia Britannica. ശേഖരിച്ചത് 17 December 2013. 
"https://ml.wikipedia.org/w/index.php?title=ഫെർറ്റൈൽ_ക്രസന്റ്&oldid=2212639" എന്ന താളിൽനിന്നു ശേഖരിച്ചത്