ഫെയ്‌സാപ്പ്
വികസിപ്പിച്ചത് | Wireless Lab |
---|---|
ആദ്യപതിപ്പ് | ജനുവരി 2017 |
ഓപ്പറേറ്റിങ് സിസ്റ്റം | iOS, Android |
തരം | Image editing |
അനുമതിപത്രം | Proprietary software |
വെബ്‌സൈറ്റ് | faceapp.com |
നിർമ്മിത ബുദ്ധി ഉപയോഗിച്ച് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയാവും എന്ന് കാട്ടിത്തരുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഫെയ്‌സാപ്പ്. റഷ്യയാണ് ഫെയ്‌സാപ്പ് കമ്പനിയുടെ ആസ്ഥാനം എങ്കിലും യഥാർത്ഥത്തിൽ ഫെയ്‌സാപ്പ് കമ്പനിയുടെ ആസ്ഥാനം ഇനിമുതൽ അമേരിക്കയാണ്. 2017 ജനുവരിയിലാണ് ഫെയ്‌സാപ്പ് പുറത്തിറങ്ങിയത്. [1] പിന്നെ ഒരാൾക്ക് വിവാഹം കഴിക്കാൻ വേണ്ടി അയാളുടെ മുഖവും ആയിട്ട് രൂപസാമ്യം ഉള്ള ജീവിതപങ്കാളിയെ കണ്ടെത്താനായി ഈ ആപ്പ് ഉപകരിക്കും
ഫെയ്‌സാപ്പ് ചലഞ്ച്
[തിരുത്തുക]ഒരു വ്യക്തിയോട് തന്റെ ‘വാർധക്യ കാല' ഫോട്ടോ ഫെയ്‌സാപ്പ് ഉപയോഗിച്ച് സൃഷ്ടിക്കുകയും, അത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാനാവശ്യപ്പെടുകയും ചെയ്യുന്ന വെല്ലുവിളിയാണ് 'ഫെയ്‌സാപ്പ് ചലഞ്ച്'.
ആരോപണം
[തിരുത്തുക]ഫെയ്‌സാപ്പ് വ്യക്തി വിവരങ്ങൾ ചോർത്തുന്നു എന്ന ആരോപണം ശക്തമാണ്. എന്നാൽ ഉപയോക്താക്കൾ അപ്ലോഡ് ചെയ്യുന്ന ചിത്രമല്ലാതെ വ്യക്തികളെ തിരിച്ചറിയുവാനുള്ള ഒരു വിവരവും തങ്ങൾ ശേഖരിക്കുന്നില്ലെന്നാണ് ഫെയ്സാപ്പിന്റെ വിശദീകരണം. ഫെയ്‌സാപ്പ് ഫിൽറ്ററുകൾ ഉപയോഗിക്കുമ്പോൾ കറുത്തവരെ വെളുപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആപ്പ് വംശീയ വിവേചനം നടത്തുന്നുവെന്ന ആരോപണം മുൻപ് ഉയർന്നിരുന്നു. [2]