ഉള്ളടക്കത്തിലേക്ക് പോവുക

ഫെമിനിച്ചി ഫാത്തിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോസ്റ്റർ

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഒരു മലയാളം ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ.[1] ലിംഗസമത്വം, സാംസ്കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം എന്നീ പ്രമേയങ്ങൾ കേന്ദ്ര കഥാപാത്രമായ, ഫാത്തിമയുടെ കണ്ണിലൂടെ കാണുന്ന സിനിമയാണ് ഈ ചിത്രം. ഇതിലെ അഭിനയത്തിന് നടി ഷംല ഹംസയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. 100 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 2024 ൽ, 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. മേളയിൽ മത്സരവിഭാഗത്തിൽ ഈ ചിത്രത്തിന് ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ലഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും കെ.ആർ. മോഹനൻ പുരസ്‌കാരവും സംവിധായകൻ ഫാസിൽ മുഹമ്മദിന് ലഭിച്ചു.[2]

ഉള്ളടക്കം

[തിരുത്തുക]

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. [3][4]

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

തമർ കെ വിയും സുധീഷ് സ്കറിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്രിൻസ് ഫ്രാൻസിസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Ragesh, G. "Real-life Fathimas were my first audience, says Feminichy Fathima director Fazil Muhammed". Onmanorama (in ഇംഗ്ലീഷ്). Retrieved 18 December 2024.
  2. "മാതൃഭൂമി". www.mathrubhumi.com. www.mathrubhumi.com. 20 December 2024. Retrieved 20 December 2024.
  3. "Feminichi Fathima wins hearts for bold take on patriarchy". The Times of India. 16 December 2024. Retrieved 18 December 2024.
  4. M, Athira (17 December 2024). "IFFK 2024: 'Feminichi Fathima' is a satirical take on patriarchy". The Hindu (in Indian English). Retrieved 18 December 2024.

[[വർഗ്ഗം:കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ലഭിച്ച ചിത്രങ്ങൾ]]

"https://ml.wikipedia.org/w/index.php?title=ഫെമിനിച്ചി_ഫാത്തിമ&oldid=4579113" എന്ന താളിൽനിന്ന് ശേഖരിച്ചത്