ഫൂട്ട ജാലോൺ
ഫൂട്ട ജാലോൺ (Fula: 𞤊𞤵𞥅𞤼𞤢 𞤔𞤢𞤤𞤮𞥅; അറബി: فوتا جالون) പശ്ചിമാഫ്രിക്കയിലെ മിഡിൽ ഗിനിയയുമായി ഏകദേശം യോജിക്കുന്ന ഗിനിയയുടെ മധ്യഭാഗത്തുള്ള ഒരു പർവതനിരയാണ്.
പദോൽപ്പത്തി
[തിരുത്തുക]ഫുലാനി ജനത ഫുലാനി ഭാഷയിൽ ഇതിനെ ഫുട-ജലൂ എന്ന് വിളിച്ചു ഫുലാനി ജനങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ ഫുല എന്ന വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം (ഫ്രഞ്ച്: Djallonké).
ചരിത്രം
[തിരുത്തുക]പതിനേഴാം നൂറ്റാണ്ട് മുതൽക്കുതന്നെ, ഫൂട്ട ജാലോൺ പ്രദേശം ഇസ്ലാമിന്റെ ഒരു ശക്തികേന്ദ്രമായിരുന്നു. കറാമോഖോ ആൽഫയുടെയും ഇബ്രാഹിം സോറിയുടെയും നേതൃത്വത്തിൽ ആദ്യകാല വിപ്ലവകാരികൾ ഈ പ്രദേശത്തെ ഒമ്പത് പ്രവിശ്യകളായി വിഭജിച്ച് ഒരു ഫെഡറേഷൻ സ്ഥാപിച്ചു. 1896-ൽ അവസാനത്തെ അൽമാമിയായ ബുബക്കർ ബിറോയെ ഫ്രഞ്ച് സൈന്യം പോരെഡക യുദ്ധത്തിൽ പരാജയപ്പെടുത്തുന്നതുവരെ നിരവധി പിന്തുടർച്ചാപ്രതിസന്ധികൾ ടിംബോയിൽ സ്ഥിതി ചെയ്തിരുന്ന കേന്ദ്രശക്തിയെ ദുർബലപ്പെടുത്തിയിരുന്നു.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]ഏകദേശം 900 മീറ്റർ (3,000 അടി) വരെ ഉയരത്തിൽ, പ്രധാനമായും മൊട്ടക്കുന്നുകളടങ്ങിയ പുൽമേടുകളെ ഫൂട്ട-ജാലോൺ ഉൾക്കൊള്ളുന്നു. ഏറ്റവും ഉയരം കൂടിയ സ്ഥലമായ ലൂറ പർവ്വതം ഏകദേശം 1,515 മീറ്റർ (4,970 അടി) വരെ ഉയരത്തിലാണ്. കരിങ്കൽ ഉപരിതലത്തിൽ രൂപപ്പെട്ടിരിക്കുന്ന കട്ടിയുള്ള മണൽക്കല്ലുകൾ അടങ്ങിയതാണ് ഈ പീഠഭൂമി. മഴയുടെയും നദികളുടെയും പ്രവർത്തനവും മണ്ണൊലിപ്പും ഈ മണൽക്കല്ലിൽ ആഴത്തിലുള്ള വനനിരകളുള്ള മലയിടുക്കുകളും താഴ്‌വരകളും രൂപപ്പെടുത്തി. വലിയ അളവിൽ മഴ ലഭിക്കുന്ന ഈ പ്രദേശം കൂടാതെ നാല് പ്രധാന നദികളുടെയും മറ്റ് ഇടത്തരം നദികളുടെയും പ്രധാന ജലസ്രോതസ്സുകൂടിയാണ്.
അവലംബം
[തിരുത്തുക]- ↑ Mamdani, Mahmood. "Good Muslim, Bad Muslim: America, the Cold War, and the Roots of Terror." Pantheon, 2004.