ഫുമികോ യമഗുച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫുമികോ യമഗുച്ചി
ഫുമികോ യമഗുച്ചി, from the 1925 yearbook of Barnard College
ജനനം25 മെയ് 1903
മരണം8 ജനുവരി 1987
മറ്റ് പേരുകൾഫുമിക്കോ വൈ. അമാനോ
തൊഴിൽPhysician, advocate for reproductive health
ബന്ധുക്കൾജീൻ ഷിനോഡ ബോളെൻ (niece)

ജപ്പാനിൽ ജനിച്ച ഒരു ഭിഷഗ്വരയും പ്രത്യുൽപാദനപരമായ ആരോഗ്യത്തിന്റെ വക്താവുമായിരുന്നു ഫുമിക്കോ യമാഗുച്ചി അമാനോ (ജീവിതകാലം: 25 മെയ് 1903 - 8 ജനുവരി 1987).  അവരും ഭർത്താവും അമേരിക്കൻ ഐക്യനാടുകളിൽ വിദ്യാഭ്യാസം നേടിയവരായിരുന്നു. അവരും ഭർത്താവും ചേർന്ന് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാൻ ബർത്ത് കൺട്രോൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ ടോക്കിയോയിൽ ഒരു സ്ഥാപനം ആരംഭിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസം[തിരുത്തുക]

മിനോസുകെ യമാഗുച്ചി[1] യുകി സസാക്കി യമാഗുച്ചി എന്നിവരുടെ മൂത്ത മകളായി ജപ്പാനിലെ ടോക്കിയോയിലാണ് ഫുമികോ യമാഗുച്ചി ജനിച്ചത്. അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്ത് മെഡിക്കൽ സ്കൂളിൽ അവരുടെ അച്ഛൻ ഫിസിഷ്യനായിരുന്നതിനാൽ യമാഗുച്ചി ഒഹായോയിലാണ് തന്റെ ബാല്യകാലത്ത് വളർന്നത്. അവർ 1925-ൽ ബർണാർഡ് കോളേജിൽ നിന്ന് ബിരുദം നേടി[2]. യേൽ സ്കൂൾ ഓഫ് മെഡിസിനിൽ നിന്ന് അവർ തന്റെ മെഡിക്കൽ ബിരുദവും പൂർത്തിയാക്കി.[3] യേൽ സ്കൂൾ ഓഫ് മെഡിസിനിൽ ആയിരിക്കുമ്പോൾ, "എലിയിലെ അഡിപ്പോസ് ടിഷ്യുവിന്റെ വിതരണത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്ന ഘടകങ്ങൾ" (1930) എന്ന വിഷയത്തിൽ ഒരു ബയോകെമിസ്ട്രി ലേഖനത്തിന്റെ സഹ-രചയിതാവായിരുന്നു അവർ.[4]

അവരുടെ സഹോദരിമാരായ ഐക്കോ യമാഗുച്ചി (ടകോക), മെഗുമി യമുഗുച്ചി (ഷിനോദ) എന്നിവരും ബർണാഡ് കോളേജിൽത്തന്നെയാണ് വിദ്യാഭ്യാസം നിർവ്വഹിച്ചത്.[5] അവരുടെ രണ്ട് സഹോദരന്മാരും സഹോദരി മെഗുമിയും പിൽക്കാലത്ത് വൈദ്യന്മാരായി.[1][6] യമാഗുച്ചിയുടെ മരുമകളാണ് പ്രശസ്ത സൈക്യാട്രിസ്റ്റ് ജീൻ ഷിനോദ ബോലെൻ.[7]

ജോലി[തിരുത്തുക]

1930-കളുടെ തുടക്കത്തിൽ ലോസ് ആഞ്ചലീസ് നഗരത്തിൽ അമാനോയ്ക്ക് ഒരു ക്ലിനിക്ക് ഉണ്ടായിരുന്നു.[8] അവർ 1938 മുതൽ 1945 വരെ ടോക്കിയോയിൽ പ്രസവചികിത്സയും ഗൈനക്കോളജിയും പരിശീലിച്ചു.[9] രണ്ടാം ലോകമഹായുദ്ധത്തിനുശേഷം,[10][11] അവരും അവരുടെ ഭർത്താവും ചേർന്ന് ഒരു ക്ലിനിക്ക് നടത്തുകയും[8] ജപ്പാൻ ബർത്ത് കൺട്രോൾ ഇൻസ്റ്റിറ്റ്യൂട്ടിനെ[12][13] നയിക്കുകയും അതോടൊപ്പം ജപ്പാൻ പ്ലാൻഡ് പാരന്റ്‌ഹുഡ് എന്ന ത്രൈമാസികയുടെ[14][15] സഹ-എഡിറ്റും ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1955-ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന ആസൂത്രിത രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള അഞ്ചാമത് ഇന്റർനാഷണൽ കോൺഫറൻസിന്റെ ഔദ്യോഗിക ഹോസ്റ്റസായും അവർ പ്രവർത്തിച്ചു.[16] അവൾ "ഫാമിലി പ്ലാനിംഗ് ഇൻ ജപ്പാൻ" (1955) എന്ന ലഘുലേഖയുടെ രചയിതാവായിരുന്നു.[17] അമാനോയും അവരുടെ ഭർത്താവും 1950-കളുടെ അവസാനത്തിൽ ലോസ് ആഞ്ചലീസ് നഗരത്തിലേയ്ക്ക് തങ്ങളുടെ താമസം മാറുകയും 1959-ൽ അവർ അവരുടെ ലോസ് ആഞ്ചലസ് നഗരത്തിൽ തങ്ങളുടെ ക്ലിനിക്ക് വീണ്ടും തുറന്നു പ്രവർത്തിക്കുകയും ചെയ്തു.[1] 1959-ൽ, ലോസ് ആഞ്ചലസിലെ ജാപ്പനീസ്-അമേരിക്കൻ സ്ത്രീകളോട് "ജപ്പാനിലെ സ്ത്രീകളുടെ മാറുന്ന സാമ്പത്തിക സ്ഥിതി" എന്ന വിഷയത്തെക്കുറിച്ച് അവർ സംസാരിച്ചു.[18]1962-ൽ, അവരും അവരുടെ ഭർത്താവും ഒരുമിച്ച് ലോസ് ആഞ്ചലസ് നഗരത്തിലെ ക്രെൻഷോ പരിസരത്ത് ഒരു പുതിയ ഓഫീസ് ആരംഭിച്ചു.[19] 1987-ൽ മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ അവർ ഒരു ഡോക്ടർ അദ്ധ്യാപിക എന്നീ നിലകളിൽ ജോലി ചെയ്തുകൊണ്ടിരുന്നു.[20]

സ്വകാര്യ ജീവിതം[തിരുത്തുക]

1934-ൽ അരിസോണയിൽ വെച്ച് സഹ ജാപ്പനീസ് വൈദ്യൻ കഗേയാസു വാട്ട് അമാനോയെ ഫ്യൂമിക്കോ യമാഗുച്ചി വിവാഹം കഴിച്ചു.[21]അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു.[22] അവർക്ക് 1964-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരത്വം ലഭിച്ചു. 1987-ൽ ലോസ് ആഞ്ചലസ് നഗരത്തിൽവച്ച് തന്റെ 84-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അവർ മരിച്ചു.[20]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 "Minosuke Yamaguchi (death notice)". The Los Angeles Times. 1956-04-25. p. 42. Retrieved 2021-11-02 – via Newspapers.com.
  2. Barnard College, Mortarboard (1925 yearbook): 168.
  3. Amano, Fumiko (1955). Family planning movement in Japan (in ഇംഗ്ലീഷ്). Foreign Affairs Association of Japan.
  4. Reed, Lucille L.; Yamaguchi, Fumiko; Anderson, William E.; Mendel, Lafayette B. (1930). "Factors Influencing the Distribution and Character of Adipose Tissue in the Rat". The Journal of Biological Chemistry: 147.
  5. "Letters from Japan". Barnard Alumnae. 74: 6. Spring 1985.
  6. "Megumi Yamaguchi Shinoda M.D. Obituary". Los Angeles Times. May 8, 2007. Retrieved 2021-11-02.{{cite web}}: CS1 maint: url-status (link)
  7. "Obituary for Megumi Yamaguchi Shinoda, M.D." Fukui Mortuary, Inc. (in ഇംഗ്ലീഷ്). Retrieved 2021-11-02.{{cite web}}: CS1 maint: url-status (link)
  8. 8.0 8.1 "Dr. Fumiko Amano Reopens Practice after 25 Years". Shin Nichibei. April 17, 1959. p. 1. Retrieved November 2, 2021 – via California Digital Newspaper Collection.
  9. Sanger, Margaret (2016-10-01). The Selected Papers of Margaret Sanger, Volume 4: Round the World for Birth Control, 1920-1966 (in ഇംഗ്ലീഷ്). University of Illinois Press. pp. 420, note 5. ISBN 978-0-252-09880-2.
  10. Beech, Keyes (1947-08-09). "Japan's Population Pushes Rapidly Up". Honolulu Star-Bulletin. p. 8. Retrieved 2021-11-02 – via Newspapers.com.
  11. Oakley, Deborah (1978). "American-Japanese Interaction in the Development of Population Policy in Japan, 1945-52". Population and Development Review. 4 (4): 617–643. doi:10.2307/1971729. ISSN 0098-7921.
  12. Hardacre, Helen (1999). Marketing the Menacing Fetus in Japan (in ഇംഗ്ലീഷ്). University of California Press. p. 60. ISBN 978-0-520-21654-9.
  13. Steiner, Jesse F. (1953-03-01). "Japan's Post-war Population Problems". Social Forces. 31 (3): 245–249. doi:10.2307/2574222. ISSN 0037-7732.
  14. "News and Announcements". American Sociological Review. 15 (5): 676–680. October 1950. ISSN 0003-1224.
  15. "Japan's Birth Control Paper". The Sydney Morning Herald. 1950-04-14. p. 1. Retrieved 2021-11-02 – via Newspapers.com.
  16. Hajo, Cathy Moran (January 2013). "Who's who at the Fifth International Conference on Planned Parenthood?". Margaret Sanger Papers Project (in ഇംഗ്ലീഷ്). Retrieved 2021-11-01.{{cite web}}: CS1 maint: url-status (link)
  17. Amano, Fumiko (1955). Family planning movement in Japan (in ഇംഗ്ലീഷ്). Foreign Affairs Association of Japan.
  18. "Dr. Amano Talk to Post 9938 Auxiliary Set". Shin Nichibei. June 2, 1959. p. 1. Retrieved November 2, 2021 – via California Digital Newspaper Collection.
  19. "Amano & Amano (advertisement)". California Eagle. 1962-08-30. p. 2. Retrieved 2021-11-02 – via Newspapers.com.
  20. 20.0 20.1 "In Memoriam". Barnard Alumnae. 76: 27, 29. June 1987 – via Internet Archive.
  21. "Cosmopolitan List Arrives on Taiyo Maru". The Honolulu Advertiser. 1934-10-22. p. 2. Retrieved 2021-11-02 – via Newspapers.com.
  22. "Population Control in Japan". The San Francisco Examiner. 1956-06-13. p. 23. Retrieved 2021-11-02 – via Newspapers.com.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫുമികോ_യമഗുച്ചി&oldid=3702265" എന്ന താളിൽനിന്ന് ശേഖരിച്ചത്