ഫുഗ്‌റ്റൽ മൊണാസ്റ്ററി
Jump to navigation
Jump to search
ഫുഗ്‌റ്റൽ മൊണാസ്റ്ററി | |
---|---|
![]() | |
ജമ്മു കാഷ്മീരിൽ ഫുഗ്‌റ്റൽ മൊണാസ്റ്ററിയുടെ സ്ഥാനം | |
Coordinates: | 33°16′N 77°11′E / 33.267°N 77.183°E |
Monastery information | |
Location | സൻസ്കാർ, കാർഗിൽ ജില്ല, ലഡാക്ക്, ജമ്മു കാഷ്മീർ, ഇന്ത്യ |
Founded by | ജംഗ്‌സം ഷെരാപ് സാംഗ്പോ |
Founded | 12 -ആം നൂറ്റാണ്ടിന്റെ ആദ്യം |
Type | Tibetan Buddhist |
Sect | ഡ്രുക്‌പ |
Number of monks | 70 സന്യാസിമാർ |
ലഡാക്കിലെ സൻസ്കാറിലെ ഒറ്റപ്പെട്ട ലുംഗ്നാക് താഴ്‌വരയിലെ ഒരു ബുദ്ധമത മൊണാസ്റ്ററിയാണ് ഫുഗ്‌റ്റൽ മൊണാസ്റ്ററി (Phugtal Monastery). ലഡാക്കിൽ കാൽനടയായി മാത്രം എത്തിപ്പെടാനാവുന്ന മൊണാസ്റ്ററികളിൽ ഒന്നാണിത്. കുതിരയുടെയും കഴുതയുടെയും കോവർകഴുതകളുടെയും പുറത്തേറ്റി വേനലിൽ സാധനങ്ങൾ അവിടെയെത്തിക്കുന്നു. മഞ്ഞുകാലത്ത് ഉറഞ്ഞുകിടക്കുന്ന സൻസ്കാർ നദിയിലൂടെയാണ് സാധനങ്ങൾ കൊണ്ടുപോകുന്നത്. അങ്ങോട്ടേക്ക് ഒരു റോഡ് പണിയുന്നുണ്ടെങ്കിലും ഇപ്പോൾ ഡോർസംഗിൻൽ നിന്നും ഒരു ദിവസം പദുമിലേക്ക് പോകുന്ന വഴിയിലൂടെ നടന്നാലെ അവിടെ എത്താനാകുകയുള്ളൂ.