ഫീമെയിൽ ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫീമെയിൽ  ഉണ്ണികൃഷ്ണൻ
സംവിധാനംകെ. ബി. മധു
നിർമ്മാണംഷിജൊയ് കെ. വി.
രചനസുധീഷ് ജോൺ
അഭിനേതാക്കൾസുരാജ് വെഞ്ഞാറമൂട്
മഹാലക്ഷ്മി
ബിജുകുട്ടൻ
ജഗദീഷ്
റിലീസിങ് തീയതി2015
രാജ്യംഇന്ത്യ
ഭാഷമലയാളം

2015-ൽ പുറത്തിറങ്ങിയ ഫീമെയിൽ  ഉണ്ണികൃഷ്ണൻ എന്ന മലയാള ചലച്ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും, മഹാലക്ഷ്മിയും പ്രധാന വേഷങ്ങൾ ചെയ്തു. കെ.ബി. മധു സംവിധനം നിർവഹിച്ച ഈ സിനിമ നിർമ്മിച്ചത് ഷിജൊയ് കെ.വി. ആണ്, തിരക്കഥ സുധീഷ് ജോൺ നിർവഹിച്ചിരിക്കുന്നു.[1]

കഥാതന്തു[തിരുത്തുക]

സ്ത്രീ ശബ്ദമുള്ള ഉണ്ണികൃഷ്ണൻ എന്ന പുരുഷൻ്റെ കഥയാണ് ചിത്രം പറയുന്നത്. അവൻറെ ശബ്‌ദത്തിലുള്ള ഈ വ്യത്യാസം കാരണം ഗ്രാമം മുഴുവൻ അവനെ അപമാനിക്കുന്നു. തൻ്റെ കുറവുകളെ മറികടക്കാൻ അവൻ പല വഴികളും ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വെറുതെയാകുന്നു. അതിനാൽ, സമൂഹത്തിൽ മുന്നേറാനും തൻ്റെ അഭിലാഷങ്ങൾ കൈവരിക്കാനും അവനു കഴിയുന്നില്ല. അവൻ്റെ ആത്മസാക്ഷാത്കാരത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. പിന്നീട് അവൻ വളരെ ധനികയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. ഉണ്ണികൃഷ്ണന്റെ ജീവിതം ഒരു ഹാസ്യ രൂപത്തിൽ ആണ് ഈ ചിത്രം പറഞ്ഞു പോകുന്നത്.[2] [3]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കെ.എസ് ചിത്ര, ജാസ്സി ഗിഫ്റ്റ്, വിജയ് യേശുദാസ് എന്നിവർക്കൊപ്പം ഷാജി സുകുമാരനും ചിത്രങ്ങളുടെ സംഗീതം ഒരുക്കിയിരിക്കുന്നു.

പരാമർശങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 Female Unnikrishnan, Unnikrishnan. "IMDB-Female Unnikrishnan". IMDb.
  2. "Female Unnikrishnan". timesofindia.indiatimes.com. {{cite news}}: Cite has empty unknown parameter: |coauthors= (help)
  3. Review, Female Unnikrishnan. "Female Unnikrishnan Review". NOWRUNNING.
"https://ml.wikipedia.org/w/index.php?title=ഫീമെയിൽ_ഉണ്ണികൃഷ്ണൻ&oldid=3426928" എന്ന താളിൽനിന്ന് ശേഖരിച്ചത്