ഫിഷ് നദി (നമീബിയ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fish River (Namibia)
River
The Fish River in August during winter.
രാജ്യം Namibia
Landmark Fish River Canyon
സ്രോതസ്സ്
 - സ്ഥാനം Near Mariental
അഴിമുഖം Orange River
നീളം 650 km (404 mi)

ആഫ്രിക്കൻ രാജ്യമായ നമീബിയയിലൂടെ ഒഴുകുന്ന നദിയാണ് ഫിഷ് നദി (ആഫ്രിക്കൻസ് : വിസ്റിവിയർ, ജർമ്മൻ : ഫിച്ച്ഫ്ലസ്). നൗക്ലുഫ്റ്റ് പർവ്വതങ്ങളിൽനിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. ഇതിന് 650 കിലോമീറ്റർ നീളമുണ്ട്. 150 കിലോമീറ്ററിലായി ഹാർഡാപ് അണക്കെട്ട് മാരിയെന്റലിനടുത്തായി സ്ഥിതിചെയ്യുന്നു. അണക്കെട്ടിന് താഴേക്ക് നദിയുടെ ഒഴുക്ക് പൂർണ്ണമായും തടയപ്പെട്ടിരിക്കുന്നു. പിന്നീടുള്ള ജലപ്രവാഹം മുഴുവനും പോഷകനദികളിൽനിന്നും ലഭ്യമായ ജലത്തെ ആശ്രയിച്ചാണ്. വിന്ററിൽ നദി പൂർണ്ണമായും വരണ്ടുപോവുകയും ജലപ്രവാഹം നിലക്കുകയും ചെയ്യുന്നു. ഫിഷ്റിവർ കാന്യോൺ ഈ നദിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ കാന്യോണിന് 160 കിലോമീറ്റർ നീളമുണ്ട് ചിലയിടങ്ങളിൽ 500മീറ്ററോളം ആഴവുമുണ്ട്.

ഫിഷ് നദി ദക്ഷിണാഫ്രിക്കയുടെ അതിർത്തിയിൽ വച്ച് ഓറഞ്ച് നദിയുമായി ചേരുന്നു. ഇത് അറ്റ്ലാന്റിക് മഹാസമുദ്രത്തിന് 100കിലോമീറ്റർ മുകളിലായാണ്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിഷ്_നദി_(നമീബിയ)&oldid=2585997" എന്ന താളിൽനിന്ന് ശേഖരിച്ചത്