Jump to content

ഫിലിസ് വീറ്റ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിസ് വീറ്റ്‌ലി
Portrait of Phillis Wheatley, attributed by some scholars to Scipio Moorhead
Portrait of Phillis Wheatley, attributed by some scholars to Scipio Moorhead
ജനനം1753 (1753)
West Africa
(likely Gambia or Senegal)
മരണംഡിസംബർ 5, 1784(1784-12-05) (പ്രായം 31)
Boston, Massachusetts, U.S.
തൊഴിൽPoet
ഭാഷEnglish
PeriodAmerican Revolution
ശ്രദ്ധേയമായ രചന(കൾ)Poems on Various Subjects, Religious and Moral (1773)
പങ്കാളിJohn Peters
കുട്ടികൾThree

ഫിലിസ് വീറ്റ്‌ലി (ഫിലിസ് ആൻഡ് വീറ്റ്‌ലി) (c. 1753 - ഡിസംബർ 5, 1784) കവിതാ പുസ്തകം പ്രസിദ്ധീകരിച്ച ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായിരുന്നു.[1][2] പശ്ചിമാഫ്രിക്കയിൽ ജനിച്ച അവൾ ഏഴോ എട്ടോ വയസ്സിൽ അടിമായാക്കപ്പെടുകയും വടക്കേ അമേരിക്കയിലേക്ക് കൊണ്ടുപോകപ്പെടുകയും ചെയ്തു. ബോസ്റ്റണിലെ വീറ്റ്‌ലി കുടുംബം അവളെ വാങ്ങുകയും വായിക്കാനും എഴുതാനും പഠിപ്പിച്ചതോടൊപ്പം അവളുടെ കഴിവുകൾ കണ്ടറിഞ്ഞ് കവിതാ രചനയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

തന്റെ കൃതിയുടെ പ്രസിദ്ധീകരണ സാദ്ധ്യത തേടി 1773 ൽ യജമാനന്റെ പുത്രനോടൊപ്പം ലണ്ടനിലേക്കുള്ള ഒരു യാത്രയിൽ, രക്ഷാധികാരികളായി പ്രമുഖരായ വ്യക്തികളെ കണ്ടുമുട്ടുകയും അവൾക്ക് സഹായം ലഭിക്കുകയും ചെയ്തു. 1773 സെപ്റ്റംബർ 1 ന് ലണ്ടനിൽ 'പോയംസ് ഓൺ വേരിയസ്‍ സബ്ജക്റ്റ്സ്', 'റിലീജിയസ് ആന്റ് മോറൽ' എന്നിവയുടെ പ്രസിദ്ധീകരണം ഇംഗ്ലണ്ടിലും അമേരിക്കൻ കോളനികളിലും പ്രശസ്തി നേടുന്നതിനു സാധിച്ചു. ജോർജ്ജ് വാഷിംഗ്ടണെപ്പോലുള്ള പ്രശസ്തർ അവളുടെ രചനകളെ പ്രശംസിച്ചു.[3] കുറച്ച് വർഷങ്ങൾക്ക് ശേഷം, ആഫ്രിക്കൻ-അമേരിക്കൻ കവി ജൂപ്പിറ്റർ ഹമ്മൺ സ്വന്തം സ്വന്തം കവിതയിൽ അവളുടെ രചനകളെ പ്രശംസിച്ചിരുന്നു.

അവളുടെ പുസ്തകം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ വീറ്റ്‌ലീസ് കുടുംബം അവളെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു.[4] ഏകദേശം 1778-ൽ അവൾ വിവാഹം കഴിച്ചു. അവളുടെ രണ്ട് മക്കൾ ബാല്യത്തിൽ മരണമടഞ്ഞു. 1784-ൽ ഭർത്താവ് കടത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടതിനുശേഷം, വീറ്റ്‌ലി ദാരിദ്ര്യത്തിൽ അകപ്പെടുകയും അസുഖം മൂലം മരിക്കുകയും ചെയ്തു. അവളുടെ അവസാന പുത്രനും ഏറെത്താമസിയാതെ മരണമടഞ്ഞു.

ആദ്യകാലം

[തിരുത്തുക]

അവളുടെ ജനനത്തീയതിയും സ്ഥലവും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും 1753 ൽ പശ്ചിമാഫ്രിക്കയിലെ മിക്കവാറും ഇന്നത്തെ ഗാംബിയയിലോ സെനഗലിലോ ആയിരിക്കാം ഫിലിസ് വീറ്റ്‌ലി ജനിച്ചതെന്ന് പണ്ഡിതന്മാരുടെ വിശ്വാസം.[5] ഒരു പ്രാദേശിക മേധാവി വീറ്റ്ലിയെ അടിമയാക്കി വിൽക്കുകയും അവളെ വാങ്ങിയ ഒരു സന്ദർശക വ്യാപാരി 1761[6] ജൂലൈ 11 ന് ദ ഫിലിസ് എന്ന കപ്പലിൽ ബ്രിട്ടീഷ് കോളനിയായ മസാച്യുസെറ്റ്സിലെ ബോസ്റ്റണിലേക്ക് കൊണ്ടുവരികയും ചെയ്തു.[7] തിമോത്തി ഫിച്ചിന്റെ ഉടമസ്ഥതയിലുള്ളതും ക്യാപ്റ്റൻ പീറ്റർ ഗ്വിന്റെ നിയന്ത്രണത്തിലുള്ളതുമായിരുന്നു ഈ കപ്പൽ.[8]

അവിടെയെത്തിയശേഷം ബോസ്റ്റൺ വ്യാപാരിയും തയ്യൽക്കാരനുമായ ജോൺ വീറ്റ്‌ലിക്ക് അവളെ മറിച്ചു വിൽക്കുകയും പെൺകുട്ടിയെ അദ്ദേഹത്തിന്റെ പത്നി സൂസന്നയുടെ ദാസിയായി നിയമിക്കുകയും ചെയ്തു. അവളെ അമേരിക്കയിലേക്ക് കൊണ്ടുവന്ന കപ്പലിന്റെ പേരായ ഫിലിസ് ജോണും സൂസന്ന വീറ്റ്‌ലിയും അടിമയായ യുവതിക്ക് നൽകി. അക്കാലത്തെ ഒരു പതിവനുസരിച്ച് അടിമകൾക്കായി ഉപയോഗിക്കുന്നതിന് വീറ്റ്‌ലി എന്ന കുടുംബപ്പേര് അവളുടെ അവസാന പേരായും നൽകി. വീറ്റ്‌ലീ കുടുംബത്തിലെ 18 വയസ്സുള്ള മകൾ മേരി ആദ്യമായി ഫിലിസിനെ വായനയും എഴുത്തും പഠിപ്പിച്ചു. അവരുടെ മകൻ നഥാനിയേലും അവളെ സഹായിച്ചു. ന്യൂ ഇംഗ്ലണ്ടിലുടനീളം ഒരു പുരോഗമനവാദിയായി അറിയപ്പെട്ടിരുന്ന ജോൺ വീറ്റ്‌ലിയും അദ്ദേഹത്തിന്റെ കുടുംബവും അടിമകളായ ഒരു വ്യക്തിക്കും ഏതൊരു വംശത്തിലുമുള്ള ഒരു പെൺകുട്ടിക്കും കിട്ടാവുന്നതിൽവച്ച് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി. പന്ത്രണ്ടാം വയസ്സായപ്പോൾ അവൾ ഗ്രീക്ക്, ലാറ്റിൻ ക്ലാസിക്കുകളും ബൈബിളിൽ നിന്നുള്ള പ്രയാസകരമായ ഭാഗങ്ങളും വായിക്കുന്നതിൽ പ്രാവീണ്യം നേടി. പതിനാലാമത്തെ വയസ്സിൽ അവൾ തന്റെ ആദ്യത്തെ കവിത "ടു ദ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്, ഇൻ ന്യൂ ഇംഗ്ലണ്ട്' എന്ന പേരിൽ എഴുതി.

പിൽക്കാല ജീവിതം

[തിരുത്തുക]

1773-ൽ, ഫിലിസ് തന്റെ ഇരുപതാമത്തെ വയസ്സിൽ ചികിത്സയുടെ ഭാഗമെന്ന നിലയിലും ഒപ്പം അവളുടെ കവിതാ പുസ്തകം അവിടെ പ്രസിദ്ധീകരിക്കാൻ ഫിലിസിന് മികച്ച അവസരമുണ്ടെന്ന് യജമാനത്തിയായ സൂസന്ന വിശ്വസിച്ചതിനാലും നഥാനിയേൽ വീറ്റ്‌ലിയോടൊപ്പം ലണ്ടനിലേക്ക് പോയി. അവിടെ ലണ്ടൻ മേയർ സ്ഥാനം വഹിച്ചിരുന്ന പ്രഭുവും ബ്രിട്ടീഷ് സമൂഹത്തിലെ മറ്റ് പ്രമുഖരും അവളുടെ കവികളുടെ പ്രേക്ഷകരുണ്ടായിരുന്നു. (ജോർജ്ജ് മൂന്നാമൻ രാജാവിനോടൊപ്പമുള്ള ഒരു സദസ് ക്രമീകരിച്ചിരുന്നുവെങ്കിലും അത് നടക്കുന്നതിന് മുമ്പ് ഫിലിസ് ബോസ്റ്റണിലേക്ക് മടങ്ങിപ്പോയിരുന്നു).  ഹണ്ടിംഗ്ഡണിലെ പ്രഭ്വിയായിരുന്ന സെലീന ഹേസ്റ്റിംഗ്സിന് പ്രഗല്ഭയായ ആഫ്രിക്കൻ ചെറുപ്പക്കാരിയോട് താൽപര്യം തോന്നുകയും വീറ്റ്‌ലിയുടെ കവിതാസമാഹാരത്തിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുകയും ചെയ്തതോടെ 1773 ലെ വേനൽക്കാലത്ത് ലണ്ടനിൽ കവിതാ സമാഹാരത്തിന്റെ പ്രസിദ്ധീകരിച്ചു. ഹേസ്റ്റിംഗ്സിന് അസുഖം ബാധിച്ചതിനാൽ അവളും വീറ്റ്‌ലിയും തമ്മിൽ പിന്നീട് കണ്ടുമുട്ടിയില്ല.

1773 നവംബറോടെ അവളുടെ പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം, വീറ്റ്‌ലി കുടുംബം ഫിലിസ് വീറ്റ്‌ലിയെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു.  അവളുടെ മുൻ യജമാനത്തി സൂസന്ന വീറ്റ്‌ലി 1774 ലെ വസന്തകാലത്തും ജോൺ വീറ്റ്‌ലി 1778-ലും  അന്തരിച്ചു. താമസിയാതെ, ഫിലിസ് വീറ്റ്‌ലി ഒരു കറുത്തവർഗ്ഗക്കാരനും പലചരക്ക് വ്യാപാരിയുമായ ജോൺ പീറ്റേഴ്‌സിനെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. മോശം ജീവിത സാഹചര്യങ്ങളോടു പൊരുതിക്കൊണ്ടിരുന്ന അവരുടെ രണ്ട് കുഞ്ഞുങ്ങൾ ഇതിനിടെ മരണമടഞ്ഞിരുന്നു.

അവലംബം

[തിരുത്തുക]
  1. Gates, Henry Louis, Trials of Phillis Wheatley: America's Second Black Poet and Her Encounters with the Founding Fathers, Basic Civitas Books, 2010, p. 5.
  2. For example, in the name of the Phyllis Wheatley YWCA in Washington, D.C., where "Phyllis" is etched into the name over its front door (as can be seen in photos and corresponding text for that building's National Register nomination).
  3. Meehan, Adam; J. L. Bell. "Phillis Wheatley · George Washington's Mount Vernon". George Washington's Mount Vernon. Archived from the original on 2017-08-29. Retrieved August 28, 2017.
  4. Smith, Hilda L. (2000), Women's Political and Social Thought: An Anthology, Indiana University Press, p. 123.
  5. Carretta, Vincent. Complete Writings by Phillis Wheatley, New York: Penguin Books, 2001.
  6. Odell, Margaretta M. Memoir and Poems of Phillis Wheatley, a Native African and a Slave, Boston: Geo. W. Light, 1834.
  7. Doak, Robin S. Phillis Wheatley: Slave and Poet, Minneapolis: Compass Point Books, 2007.
  8. Doak, Robin S. Phillis Wheatley: Slave and Poet, Minneapolis: Compass Point Books, 2007.
"https://ml.wikipedia.org/w/index.php?title=ഫിലിസ്_വീറ്റ്‌ലി&oldid=3943000" എന്ന താളിൽനിന്ന് ശേഖരിച്ചത്