Jump to content

ഫിലിബെർട്ട് ഡെലോർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിബെർട്ട് ഡെലോർമ
Engraved portrait of Philibert Delorme, 1626
ജനനം1510നും 1515നും ഇടയ്ക്ക്
ലിയോസ്, ഫ്രാൻസ്
മരണം1570 ജനുവരി 8 (55 - 60 വയസ്സ്)
പാരീസ്
ദേശീയതഫ്രഞ്ച്
മാതാപിതാക്ക(ൾ)ജഹാൻ ഡെലോർമ

ഫ്രഞ്ച് നവോത്ഥാന വാസ്തുശില്പിയാണു് ഫിലിബെർട്ട് ഡെലോർമ.

ജീവിതരേഖ

[തിരുത്തുക]

1510നും 1515നും ഇടയ്ക്ക് ഫ്രാൻസിലെ ലിയോൺസിൽ ജഹാൻ ഡെലോർമയുടെ പുത്രനായി ജനിച്ചു.[1] ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പ്രവൃത്തിപഥം

[തിരുത്തുക]

1533 മുതൽ 36 വരെയുള്ള കാലഘട്ടത്തിൽ റോം സന്ദർശിച്ച ഫിലിബെർട്ട് അവിടെ താമസിച്ചുകൊണ്ടു് അവിടുത്തെ പുരാവസ്തുക്കളെ സംബന്ധിച്ച പഠനം നടത്തി. 1536ൽ ഫ്രാൻസിൽ തിരിച്ചെത്തിയശേഷം ബ്രിട്ടനിലെ ധനകാര്യമന്ത്രിക്കുവേണ്ടി ലിയോൺസിൽ അദ്ദേഹം ഒരു മന്ദിരം രൂപകല്പന ചെയ്തു നിർമ്മിച്ചു. അതായിരുന്നു ദെലോർമയുടെ പ്രഥമ വാസ്തുശില്പം.

1540ൽ ബ്രിട്ടണി പ്രവിശ്യയിലെ പ്രധാന മന്ദിരങ്ങളുടെ സംരക്ഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. രാജകുടുംബാംഗങ്ങൾക്കും മറ്റു പ്രഭുക്കന്മാർക്കുമായി നിരവധി മന്ദിരങ്ങളും ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ടു്. ആനെറ്റിലെ രാജകൊട്ടാരം, സെന്റ് ഡെനിസിൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിസ് ഒന്നാമന്റെ ശവക്കല്ലറ, നോത്ർദാമിലെ സൗധം തുടങ്ങിയവ ഇദ്ദേഹത്തിന്റെ വാസ്തുശില്പ വൈദഗ്ദ്ധ്യത്തിനു നിദർശനങ്ങളാണ്. എന്നാൽ പില്ക്കാലത്ത് ഇവയിൽ പലതും നശിപ്പിക്കപ്പെട്ടു. ചിത്രകാരന്മാർ രേഖപ്പെടുത്തിയ പ്രമാണങ്ങളിൽനിന്നു മാത്രമാണു് ഡെലോർമയെക്കുറിച്ച് പിന്നീടുള്ള തലമുറകൾക്കു മനസ്സിലാക്കാൻ കഴിയുന്നതു്.[1]

1559ൽ ഹെൻ‍റി രണ്ടാമന്റെ മരണത്തോടെ രാജകുടുംബവുമായി ഉണ്ടായിരുന്ന ബന്ധം നഷ്ടമായ ഇദ്ദേഹം വാസ്തുശില്പങ്ങളെ സംബന്ധിക്കുന്ന ഗ്രന്ഥരചനയിൽ വ്യാപൃതനായി. നാലു് ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്യപ്പെട്ടിട്ടുണ്ട്.[1]

ഫ്രാൻസിൽ ക്ലാസ്സിക്കൽ വാസ്തുവിദ്യാ ശൈലി പ്രചരിപ്പിക്കുന്നതിൽ വിജയം കൈവരിച്ച വ്യക്തികൂടിയാണു് ഡെലോർമ.[1]

1570 ജനുവരി 8നു് പാരിസിൽ വച്ചു് ഇദ്ദേഹം അന്തരിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 Catholic Encyclopedia > Philibert De L'Orme
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഫിലിബെർട്ട് ഡെലോർമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഫിലിബെർട്ട്_ഡെലോർമ&oldid=2284476" എന്ന താളിൽനിന്ന് ശേഖരിച്ചത്