ഫിലിപ്പ് റോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പ് റോത്ത്
ഫിലിപ്പ് റോത്ത് 1973 ൽ
ഫിലിപ്പ് റോത്ത് 1973 ൽ
ജനനംഫിലിപ്പ് മിൽട്ടൺ റോത്ത്
(1933-03-19)മാർച്ച് 19, 1933
നെവാർക്ക്, ന്യൂ ജഴ്സി, യു.എസ്.
മരണംമേയ് 22, 2018(2018-05-22) (പ്രായം 85)
Manhattan, New York, U.S.
തൊഴിൽനോവലിസ്റ്റ്
വിദ്യാഭ്യാസംBucknell University (BA)
University of Chicago (MA)
Period1959–2010
Genreസാഹിത്യം
പങ്കാളി
Margaret Martinson Williams
(1959⁠–⁠1963)

(1990⁠–⁠1995)

പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പുലിറ്റ്‌സർ അവാർഡ് ജേതാവുമായിരുന്നു ഫിലിപ് റോത്ത് (Philip Roth) (മാർച്ച് 19, 1933 – മേയ് 22, 2018).

ന്യൂ ജഴ്സിയിലെ നെവാർക്കിലുള്ള വീക്വാഹിക് മേഖലയിൽ ജൂതകുടുംബത്തിലായിരുന്നു റോത്ത് ജനിച്ചത്. യാഥാർത്ഥ്യവും ഭാവനയും ഈ പ്രദേശം റോത്തിന്റെ പല നോവലുകളിലും പശ്ചാത്തലമാകുന്നുണ്ട്. യാഥാർത്ഥ്യവും ഭാവനയും ഇട കലർത്തിയുള്ള റോത്തിന്റെ രചനകളിൽ അദ്ദേഹത്തിന്റെ  ആത്മകഥാംശം ആഴത്തിൽ ഉൾച്ചേർന്നിരുന്നു.[1] ജൂത കുടുംബ ജീവിതാനുഭവങ്ങളും രതിയും അമേരിക്കയുടെ പശ്ചാത്തലത്തിൽ നോവലുകളിലൂടെ തുറന്നെഴുതുകവഴിയാണ് ഫിലിപ് റോത്ത് ശ്രദ്ധേയനാകുന്നത്.

 1959 ൽ ൽ എഴുതിയ ഗുഡ്‌ബൈ കൊളംബസ് എന്ന  നോവല്ലയിലൂടെ രചനാ ലോകത്തേക്കെത്തിയ റോത്തിന് ആദ്യ രചനക്ക് തന്നെ യു.എസ്. നാഷണൽ ബുക്ക് അവാർഡും ജൂത ബുക്ക് കൗൺസിൽ പുരസ്കാരവും ലഭിച്ചു..[2] ‘സ്വയം വെറുക്കുന്ന ജൂതനെ’ന്ന കുപ്രസിദ്ധി ആ പുസ്തകം മുതൽ എഴുത്തുകാരന്റെ ഒപ്പം കൂടി.   നാഷണൽ ബുക്ക് അവാർഡും നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡും രണ്ട് തവണ നേടി. മൂന്നു തവണ ഫോക്നർ പുരസ്കാരം ലഭിച്ചു.  1997 ൽ അമേരിക്കൻ പാസ്റ്ററൽ എന്ന നോവലിന് പുലിറ്റ്സർ സമ്മാനം ലഭിച്ചു. 2001 ല്ഡ ആദ്യ കാഫ്ക പ്രൈസും റോത്തിനാണ് ലഭിച്ചത്.

Philip Roth in 2013, meeting Brazilian writer Felipe Franco Munhoz

മേയ് 22, 2018, ന് 85ആം വയസിൽ അന്തരിച്ചു. .[3][4][5]

കൃതികൾ[തിരുത്തുക]

മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

  • ‘ഗുഡ് ബൈ കൊളംബസ് ’(1959)
  • ദ് പ്ലോട്ട് എഗൻസ്റ്റ് അമേരിക്ക’
  • ദി ഹ്യൂമൻ സ്റ്റെയിൻ, ഐ മാരീഡ് കമ്യൂണിസ്റ്റ്
  • ‘പോർട്ട്നോയ്’സ് കം‌പ്ലയിന്റ്’
  • ദ ഗോസ്റ്റ് റൈറ്റർ,
  • അമേരിക്കൻ പാസ്റ്ററൽ
  • ദ കൗണ്ടർലൈഫ്
  • ദ പ്രൊഫസർ ഓഫ് ഡിസൈർ
  • ദ ഡയിങ് അനിമൽ
  • സാബത്‌സ് തിയറ്റർ,

മലയാളത്തിൽ[തിരുത്തുക]

’ഞാൻ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, അവജ്ഞ എന്നീ നോവലുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിനിമകൾ[തിരുത്തുക]

ഗുഡ് ബൈ കൊളംബസ് ’, ‘പോർട്ട്നോയ്’സ് കം‌പ്ലയിന്റ്’, ദ ഡയിങ് അനിമൽ , അമേരിക്കൻ പാസ്റ്ററൽ തുടങ്ങി എട്ടു പുസ്തകങ്ങൾ സിനിമകളായിട്ടുണ്ട്. [6]

അവലംബം[തിരുത്തുക]

Citations[തിരുത്തുക]

  1. U.S. Department of State, U.S. Life, "American Prose, 1945–1990: Realism and Experimentation" Archived March 4, 2011, at the Wayback Machine.
  2. Brauner (2005), pp. 43–7
  3. {{cite news}}: Empty citation (help)
  4. "Philip Roth, Towering Novelist Who Explored Lust, Jewish Life and America, Dies at 85". The New York Times. May 22, 2018. Retrieved May 22, 2018.
  5. http://www.bbc.com/news/world-us-canada-44220189
  6. "The Ghost Writer". January 17, 1984.
"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_റോത്ത്&oldid=2913893" എന്ന താളിൽനിന്ന് ശേഖരിച്ചത്